ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ പത്മകുമാറിനെതിരായ നടപടിക്ക് ഒരുങ്ങി സിപിഐഎം. നടപടി ചർച്ച ചെയ്യാൻ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈമാസം 15 ന് ചേരും. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. പദ്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. കഴിഞ്ഞ ആഴ്ചയാണ് പദ്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ വിശദീകരണം തേടി പാര്‍ട്ടി പത്മകുമാറിന് നോട്ടീസ് അയയ്ക്കുകയും തെറ്റ് ചെയ്തിട്ടില്ലെന്ന് പത്മകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍ പത്മകുമാര്‍ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *