Author: Ardra

കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ സാമ്പത്തിക സഹായം: പദ്ധതി ഈ അധ്യയന വർഷം നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

മമത ബാനർജിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പോലീസ്

കൊൽക്കത്ത: കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മമത ബാനര്‍ജിക്കെതിരെ കേസ്. കൊല്‍ക്കത്ത പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥതയുമുണ്ടാക്കാന്‍ മമതയുടെ പ്രസംഗം കാരണമായെന്നാണ് പരാതി. കൊല്‍ക്കത്ത സ്വദേശിയായ തുഷാര്‍ കാന്തി ദാസാണ് പരാതി നല്‍കിയത്. വോട്ടിംഗ് രീതികള്‍ മാറിയാല്‍ ഒരു പ്രത്യേക സമൂഹത്തിന് പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മമത ബാനര്‍ജി നടത്തിയതായി തുഷാര്‍ കാന്തിദാസ് പരാതിയില്‍ അവകാശപ്പെട്ടു. ഈ പരാമര്‍ശങ്ങള്‍ പ്രകോപനപരവും സാമുദായിക ഐക്യത്തെയും പൊതു […]
Read more

മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഇടുക്കി എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. അതേസമയം നദികളിലെ […]
Read more

പെട്രോൾ പമ്പുകളിൽനിന്ന് വ്യവസായ സ്ഥാപനങ്ങൾ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ നിന്ന് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 90 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൻകിട ഉപഭോക്താക്കൾ ഇനി മുതൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ മാത്രമേ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്നാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ്. സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ പമ്പുകളിലെ […]
Read more

‘അത്യാഗ്രഹത്തിനും വഞ്ചനയ്ക്കും അതിരുകളില്ല’; തുറന്നടിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര

ന്യൂഡൽഹി: ബിജെപിക്കെതിരേ ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആഹ്വാനം ചെയ്ത് തൃണമൂൽ എംപി മഹുവ മൊയ്ത്ര. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ബിജെപി ഭീഷണിയും സമ്മർദ്ദവും ഉപയോഗിക്കുന്നു. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലൂടെ വിമത ടിഎംസി നേതാക്കൾ മമത ബാനർജിയോട് വിശ്വാസവഞ്ചന കാണിച്ചു. തൃണമൂലിന് പിന്തുണ പിൻവലിച്ചവർ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിച്ച് ജനപിന്തുണ തെളിയിക്കണമെന്നും മഹുവ വെല്ലുവിളിച്ചു. ‘അത്യാഗ്രഹത്തിനും വഞ്ചനയ്ക്കും അതിരുകളില്ല. ലോക്‌സഭയിൽ നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം ബിജെപി നിരാശയിലായിരുന്നു. അവർക്ക് രണ്ടിരട്ടി ഭൂരിപക്ഷം […]
Read more

സംസ്ഥാനത്ത് ഇറച്ചിക്ഷാമം; കേരളത്തിലേക്ക് മാടുകളെത്തുന്നില്ല

കോട്ടയം: കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് മാടുകളെത്തുന്നില്ല. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ വില വർധിച്ചതും മാടുകളുമായെത്തുന്ന ലോറികൾ പിടിച്ചെടുക്കുന്നതുമാണ് വരവ് ഇല്ലാതാക്കിയത്. ഗോ സംരക്ഷണ സേനയെന്ന പേരിലാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പ്രതിമാസം ഒന്നരലക്ഷത്തിലേറെ മാടുകളെത്തിയിരുന്നത് കാൽലക്ഷമായി കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും മാട്ടിറച്ചിവില കിലോയ്ക്ക് 500 രൂപയിലെത്തി. കോട്ടയം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച മുതൽ ഒൻപതു ദിവസം ഇറച്ചിക്കടകൾ അടച്ചിടുമെന്നും വ്യാപാരികൾ അറിയിച്ചു. ദിവസങ്ങളായി പല കടകളും […]
Read more

കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടര്‍ന്ന് വീണ് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടര്‍ന്ന് വീണു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read more

പാലാ നഗരസഭയിൽ അനുനയ ചർച്ച പരാജയം; യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് ബിനു പുളിക്കകണ്ടം

പാലാ: പാലാ നഗരസഭയിൽ യുഡിഎഫ് നേതാക്കൾ നടത്തിയ അനുനയ ചർച്ച പരാജയപ്പെട്ടു. സ്വതന്ത്ര മുന്നണിയുമായി യോജിച്ചു മുന്നോട്ടു പോകില്ലെന്ന് കോൺഗ്രസ് കൗൺസിലേഴ്സ് നിലപാടെടുത്തു. ദുഷ്ടന്മാരുടെ കൂടെ കൂടുന്നതിലും നല്ലത് ഭരണം ഇല്ലാതിരിക്കുകയാണെന്ന് ബിജു മാത്യൂസ് പറഞ്ഞു. സ്വതന്ത്ര മുന്നണിയുമായി ചേർന്ന ഭരണം നടത്തുന്നത് ആത്മഹത്യപരമെന്നാണ് അദേഹം വിശേഷിപ്പിച്ചത്. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് സ്വതന്ത്ര കൗൺസിലർ ബിനു പുളിക്കകണ്ടം വ്യക്തമാക്കി. ഓട്ടോറിക്ഷാ സ്റ്റാൻഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് പാലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്. നിലവിൽ കോൺഗ്രസ് ഒരുവശത്തും സ്വതന്ത്ര കൂട്ടായ്മയും […]
Read more

‘കേരളത്തിന് 1663 കോടി അനുവദിച്ചു’; മന്ത്രി നിതിൻ ഗഡ്കരി

ഡൽഹി: 54.37 കിലോമീറ്റർ റോഡ് നാലുവരി പാതയാക്കുന്നതിനായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരി പതയാക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്നറിയപ്പെടുന്ന, അറുനൂറിലധികം സംസ്കരണ യൂണിറ്റുകൾ ഉള്ള കൊല്ലത്തിന് ഈ അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് ഈ മേഖലകളിൽ ജോലി […]
Read more

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു

വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു സജീവ് കുമാർ. പനിയും ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ചുരത്തിൽ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് ഒരു മണിക്കൂർ ചുരത്തിൽ കുടുങ്ങിയതോടെ ചികിത്സ വൈകുകയായിരുന്നു.
Read more

Recent News