Author: Ardra

പ്രതിപക്ഷനേതാവിനെ ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയിൽ പ്രതിപക്ഷ നേതാവാരെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും. എഐസിസി വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി […]
Read more

വീണ്ടും കൈയ്യടി നേടി വിജയ് സർക്കാർ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

ചെന്നൈ: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർധിപ്പിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ഈ വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കി. തമിഴ്‌നാട് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിങ്ങനെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സംസ്ഥാന ജനസമ്പർക്ക വകുപ്പാണ് ഉത്തരവിറക്കിയത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജീവനക്കാരുടെയും ക്ഷേമം മുൻനിർത്തി തമിഴ്‌നാട് […]
Read more

കട കുത്തിപ്പൊളിച്ച് മോഷണം; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: ചാരുംമൂട് ജം​ഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണി മോഷണം. കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54), കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12ന് രാത്രിയോടെ ചാരുംമൂട് ജം​ഗ്ഷനിലെ ഫുട്‌പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില […]
Read more

‘ഇത് സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലം’; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തിൽ. ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മൾ പ്രതിപക്ഷത്തിന്‍റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ, ഭീകരവാദികളെ പോലെ വീടുകളിൽ […]
Read more

‘ലീഗിനെ മുൻനിർത്തി വർഗീയ പ്രചാരണം’; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിന്‍റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ […]
Read more

ഖത്തറിൽ രണ്ട് സ്കൂൾ വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ഖത്തര്‍: ഖത്തറിൽ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. മഹാരാഷ്ട്ര സ്വദേശി അഫ്സല്‍ കാഹിറുദീന്‍ ബഡെ റുബൈന ദമ്പതികളുടെ മകന്‍ അഹമ്മദ് അഫ്സല്‍ ബഡെ (9 ),ആമിര്‍ മുഹമ്മദ് ഷാഹിദ് ഖുറൈശിയുടെ മകന്‍ മുഹമ്മദ് ഷഹീദ് ഖുറൈശി (10) എന്നിവരാണ് മരിച്ചത്. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇന്ന് രാത്രി അബൂഹമൂറില്‍ ഖബറടക്കം നടക്കുമെന്നും പ്രവാസി വെല്‍ഫയര്‍ അറിയിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സമൂഹ മാധ്യമ അക്കൗണ്ടില്‍ അനുശോചനം അറിയിച്ചു.
Read more

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്. , പാർട്ടിയാണ്, ജനങ്ങളാണ് വലുത് കെസി വേണുഗോപാൽ പ്രതികരിച്ചു. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രിയായി വി ഡി സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]
Read more

വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വി.ഡി. സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചയിൽ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം വരാൻ വേണ്ടിയായിരുന്നു അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. രാഷ്ട്രീയ-സാമൂഹിക മേഖലയിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഭക്തർ ഇത്തരം പൂജകൾ നടത്തുന്നത് പതിവാണ്.  അതേസമയം, ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമമിട്ടുകൊണ്ട് പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി […]
Read more

ഒൻപത് വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോ​ഗ്യനില തൃപ്തികരം. കോട്ടൂർ സ്വദേശിയായ ഒൻപത് കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നും രോ​ഗം പിടിപെട്ടെന്നാണ് നി​ഗമനം. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ചികിത്സയിൽ തു‌രുന്നത്. മറ്റ് ആശുപത്രികളിൽ പോയിട്ടും പനി ഭേദമാകാത്തതിനെ തുടർന്നാണ് […]
Read more

ഇടിമിന്നലോട് കൂടിയ കനത്ത മഴ, ഉത്ത‍ർപ്രദേശിൽ 33 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടർന്ന് 33 മരണം. ഉത്തർപ്രദേശിലെ ഫത്തേപൂർ, ബുദൗൻ, ഭദോഹി, തുടങ്ങിയ ജില്ലകളിലാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനില്‍ അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയി ഒരാളും മരിച്ചു. ശക്തമായ മഴയിൽ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ നെറ്റ്‌വർക്ക് തകരാറിലായതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു. നിലവില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. […]
Read more

Recent News