Author: Ardra

‘പ്രധാനമന്ത്രിപദം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകൂ’; നരേന്ദ്ര മോദിയെ പരിഹസിച്ച് അഭിജീത് ദീപ്കെ

ന്യൂഡൽഹി: വിദ്യാർഥികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഇടപെടലുകളെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് നരേന്ദ്ര മോദി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്കെ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകുന്നതാണ് പ്രധാനമന്ത്രിക്ക് കൂടുതൽ അനുയോജ്യമെന്നും രാജ്യം മുന്നോട്ട് […]
Read more

‘PM ശ്രീ: ‘പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താൻ’; മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കിൽ നടപടികളിലേക്ക് കടക്കണമെന്നും നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. എവിടെയെങ്കിലും ഒക്കെ എന്തെങ്കിലും പരാമർശം കിട്ടിയാൽ അതിൽ കയറി പിടിക്കുന്നത് തങ്ങളുടെ ഭാഗം ക്ലിയർ അല്ല എന്ന ബോധ്യത്തിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ സർക്കാർ ഏകപക്ഷീയമായ ഒപ്പുവച്ചെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒപ്പിട്ടത് പിന്മാറാൻ ആകാത്ത ധാരണ പത്രത്തിലാണ്. പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ […]
Read more

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസെടുത്തു

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. പട്ടാമ്പി തിരുവേഗപ്പുര നെടുങ്ങട്ടൂർ സ്വദേശി പുളനാട്ട് പി.കെ കുഞ്ഞുമൊയ്തീനെതിരെയാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് കുഞ്ഞുമൊയ്തീൻ സ്കൂട്ടറുമായി കടന്നുവരികയായിരുന്നു. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലൂടെ അപകടകരമായ രീതിയിലായിരുന്നു ഇയാളുടെ യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന […]
Read more

മൊബൈല്‍ഫോണ്‍ വിട്ടുനല്‍കാന്‍ കൈക്കൂലി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: പരാതിയുമായി എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സിപിഒക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സിപിഒ വിപിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വിട്ടുതരാന്‍ 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. വിലപേശി 5000 രൂപയില്‍ എത്തി. കുറച്ചു പണം നേരിട്ടും ബാക്കി പണം ഗൂഗിള്‍ പേ വഴിയുമാണ് വാങ്ങിയത്. പെരിന്തല്‍മണ്ണയിലെ സ്പായുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് പൊലീസുകാരന്‍ പണം വാങ്ങിയത്. പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ രണ്ടുപേരില്‍ ഒരാളുടെ […]
Read more

ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറൻ്റ് കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. അറസ്റ്റ് നടപടികള്‍ തടയണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഡല്‍ഹി എകെജി ഭവനിലെത്തിയ ഡല്‍ഹി പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ […]
Read more

ബീവറേജിലെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ; രണ്ട് പേർ അറസ്റ്റിൽ

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബീവറേജ് ഔട്ട്ലെറ്റിലെ ക്രൂര മർദ്ദനത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കേസിൽ ആകെയുള്ളത് 5 പ്രതികളാണ്. ഇവരിൽ വിഷ്ണു, അനു രാജ് എന്നിവരാണ് അറസ്റ്റിൽ ആയത്. തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിലെ ഗുണ്ടാവിളയാട്ടത്തിനിടെ മദ്യം വാങ്ങാൻ വന്ന വയോധികന് ക്രൂരമർദനമേറ്റിരുന്നു. ലഹരിക്കടിമപ്പെട്ട യുവാക്കളായ ഗുണ്ടാസംഘമാണ് വയോധികനെ മർദിച്ച് അവശനാക്കിയത്. മദ്യം വാങ്ങാനെത്തിയ നിരവധിപേർ നോക്കിനിൽക്കെയായിരുന്നു ഈ ആക്രമണം. എന്നാൽ, അക്രമികളെ ഭയന്ന് ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്ന് ഗുണ്ടാപ്പിരിവ് നടത്തി […]
Read more

പാർലമെൻ്റിൽ എംപിയുടെ റീൽ ചിത്രീകരണം; സയനി ഘോഷിനെതിരെ വിമർശനം

ഡൽഹി: പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചെന്നാരോപിച്ച് പ്രതിഷേധം. സയനി ഘോഷ് എംപി ചിത്രീകരിച്ച റീലിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. സയനിയെ വിമർശിച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയും രം​ഗത്തെത്തി. കോടികൾ നിർമ്മിച്ച് പാർലമെൻ്റുണ്ടാക്കിയത് ഇതിനാണോയെന്ന് കോക്രോച്ച് ജനതാ പാർട്ടി അനുഭാവികളുടെ കൂട്ടായ്മയും ചോദിച്ചു. പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചത് നാണക്കേട് എന്നായിരുന്നു വിമർശനം. എൻഡിഎയുടെ ഭാ​ഗമായതോടെ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നും അതുകൊണ്ട് എംപിക്ക് ധാരാളം സമയമുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്. പാർലമെൻ്റിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങളാണ് സയനി ഘോഷ് […]
Read more

കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ടെലിവിഷൻ; പരസ്യം ഉൾപ്പെടെ പ്രദർശിപ്പിക്കും

എടപ്പാൾ: കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടി.വി. സ്ഥാപിക്കുന്നു. 32 ഇഞ്ച് ടി.വി.കളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 500 ബസുകളിലാണ് ടി.വി. സ്ഥാപിക്കുന്നത്. പിന്നീട് മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. കോട്ടയം ആസ്ഥാനമായ കമ്പനിക്കാണ് കരാർ. ടി.വി.യിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തിയാണ് കരാർ കമ്പനി ഇവ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുക. ബസ്സിൽ ഡ്രൈവർ സീറ്റിന് പിറകിലായി യാത്രക്കാർക്കെല്ലാം കാണാവുന്ന വിധത്തിൽ മുകളിലായാണ് ടി.വി. സ്ഥാപിക്കുക. ടി.വി.യിൽ വാർത്തയ്‌ക്കൊപ്പം, ബസ് സഞ്ചരിക്കുന്ന വഴിയി ലെ വിവരങ്ങൾ, എത്തിയ സ്റ്റോപ്പ്, അടുത്ത […]
Read more

ബാറുകളുടെ സമയം കൃത്യം; തത്കാലത്തേക്ക്‌ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് എക്സൈസ്

തിരുവനന്തപുരം: ബാറുകളുടെ അനധികൃത പ്രവർത്തനസമയം തടഞ്ഞ് എക്സൈസ്. തത്കാലത്തേക്ക്‌ ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകൾക്ക് നൽകിയിട്ടുള്ള സന്ദേശം. ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ബാറുകൾ രാവിലെ അഞ്ചുമുതൽ തുറക്കുന്നുവെന്ന് മന്ത്രി എം. ലിജു ചൂണ്ടിക്കാട്ടി. എക്സൈസ് ഉദ്യോഗസ്ഥർ അറിയാതെ ഇതെങ്ങനെ നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. അവലോകനയോഗത്തിനു പിന്നാലെ ഉദ്യോഗസ്ഥർക്ക് താക്കീതു നൽകിയ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ബാറുകളുടെ […]
Read more

ഉച്ചഭക്ഷണത്തിൽ ബിരിയാണി; ഉച്ചഭക്ഷണ പദ്ധതി പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനാണ് സർക്കാരിന്റെ ആലോചന. സ്‌കൂള്‍ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്‌മോഹന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നൂറിലധികം അധ്യാപക- അധ്യാപകേതര സംഘനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിരവധി പരാതികളും ആവശ്യങ്ങളും ഉയര്‍ന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കണമെന്നത് അത്തരത്തില്‍ ഒരാവശ്യമായിരുന്നു. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബിരിയാണി നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇക്കാര്യം […]
Read more

Recent News