Author: Ardra

ഇ 20 പെട്രോൾ: ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്രം പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് എഎ റഹീം എം പി

ഡൽഹി: ഇ 20 പെട്രോളിൽ വാഹന ഉപഭോക്താക്കളെ അവഹേളിക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മറുപടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. ഇ 20യുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വിരുദ്ധമാണ് വിഷയത്തിൽ പാർലമെന്റിൽ ലഭിച്ച മറുപടി. ഇത് ചൂണ്ടിക്കാട്ടി രാജ്യസഭ ചെയർമാന് അവകാശലംഘന നോട്ടീസ് നൽകുമെന്നും സർക്കാർ നിലപാട് അപലപനീയമാണെന്നും എ എ റഹീം പറഞ്ഞു. BS3 വാഹനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ചുവെന്നും അനുഭവസ്ഥരുടെ പരാതികൾ തള്ളിപ്പറയുന്നുവെന്നും എഎ റഹീം പറഞ്ഞു. പ്രശ്നങ്ങൾ […]
Read more

പിഎം ശ്രീ; എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി. ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ കേരളമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടിക്ക് പിന്നാലെ വിഷയം വിഡി സതീശന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് സിപിഐഎം നീക്കം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും തങ്ങള്‍ക്ക് […]
Read more

‘പൈശാചികമാണ് അവസ്ഥ, മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്’ ; മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയിൽ ഹൈക്കോടതി

കൊച്ചി: സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും ആധുനികത അവിടേക്ക്‌ എത്തിനോക്കിയിട്ടില്ലെന്നും ഹൈക്കോടതി. മൃഗങ്ങൾക്കുപോലും താമസിക്കാൻകഴിയുന്ന അവസ്ഥയല്ല അവിടെയുള്ളത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നും പണമില്ലെന്നുപറഞ്ഞ് സർക്കാർ പിൻമാറരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം, തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിട്ടു സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിഷയം പരിഗണിച്ചത്. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രവും സന്ദർശിക്കുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നതെന്നു കോടതി പറഞ്ഞു. പൈശാചികമാണ് അവസ്ഥ. […]
Read more

ബസുകളിൽ കാ‍​ർ​ഗോ കമ്പാർട്ട്മെന്റുകൾ; പുതിയ പദ്ധതിയുമായി വിജയ് സ‍ർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ . സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർക്കാരിന്റെ പുതിയ നീക്കം. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെ സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകൾക്ക് കീഴിലുള്ള മുഴുവൻ ബസുകളിലും കാർഗോ ട്രാൻസ്പോർട്ടേഷൻ സൗകര്യം ആരംഭിക്കും. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ബസുകളിൽ പ്രത്യേകം തയ്യാറാക്കിയ കാർഗോ കമ്പാർട്ട്മെൻ്റുകൾ ഗതാഗത വകുപ്പ് മന്ത്രി എ വിജയ് തമിഴൻ […]
Read more

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജൻസികൾക്ക് വിടാൻ […]
Read more

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിൽ തിരിമറി; ഈസ്റ്റ് ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഎം നടപടി

കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേരിൽ നിർമ്മിക്കാനിരുന്ന പാർട്ടി ഓഫീസിനായുള്ള ഫണ്ട് തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശിനെ പാർട്ടി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി യോഗത്തിലാണ് രമേശിനെതിരെ നടപടിയെടുത്തത്. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ പരിശോധനയിലാണ് ഈ ഗുരുതരമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടത്. സാധാരണയായി പാർട്ടി ലോക്കൽ കമ്മിറ്റികൾക്ക് വേണ്ടി വാങ്ങുന്ന ഭൂമി സെക്രട്ടറി എന്ന പദവിയിലാണ് രജിസ്റ്റർ ചെയ്യാറുള്ളത്. എന്നാൽ, […]
Read more

‘എണ്ണച്ചോർച്ച ഉടൻ റിപ്പോർട്ട് ചെയ്യണം’; അഭ്യർഥിച്ച് ഒമാൻ എൻവിയോൺമെന്റ് അതോറിറ്റി

മസ്കത്ത്: ഒമാന്റെ സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് എണ്ണച്ചോർച്ചകൾ കണ്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻവയോൺമെന്റ് അതോറിറ്റി. വേഗത്തിലുള്ള റിപ്പോർട്ടിങും കമ്മ്യൂണിറ്റി അവബോധവുമാണ് കടൽത്തീരങ്ങളും ജലജീവികളെയും സംരക്ഷിക്കുന്നതിൽ നിർണായകമെന്ന് അതോറിറ്റി വ്യക്തമാക്കി. എണ്ണച്ചോർച്ചകൾ പരിസ്ഥിതിക്കും ആരോഗ്യത്തിനും സാമ്പത്തിക മേഖലക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. കടൽവെള്ളവും തീരപ്രദേശങ്ങളും മലിനമാകുന്നതിനൊപ്പം മത്സ്യങ്ങൾ, കടൽപക്ഷികൾ, ആമകൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമുദ്രജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. ഇത് മത്സ്യസമ്പത്തിനെ ബാധിക്കുകയും വിനോദസഞ്ചാര മേഖലയെയും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെയും സാരമായി ബാധിക്കുകയും […]
Read more

സൗദിക്ക് നെരെയുള്ള ആക്രമണം; അപലപിച്ച് കൂവൈത്ത്

കുവൈത്ത് സിറ്റി: സൗദിയിലെ എണ്ണകേന്ദ്രങ്ങൾക്ക് നേരെ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്ന് കുവൈത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണ ശ്രമം, സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കുവൈത്ത് കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സൗദി ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത്. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ എല്ലാവിധ പിന്തുണയും നൽകുന്നതായും കുവൈത്ത് വ്യക്തമാക്കി.
Read more

റീ-റിലീസിന് ഒരുങ്ങി ‘നായകൻ’; ലിജോ- ഇന്ദ്രജിത്ത് ചിത്രം 4K-യിൽ തീയേറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ സിനിമ ‘നായകൻ’ റീ- റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. പി.എസ്. റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, […]
Read more

ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ; ഹുബ്ബള്ളി – കോട്ടയം സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ ആരംഭിക്കും

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി – കോട്ടയം – ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ (ജൂലൈ 30) ആരംഭിക്കും. ഹുബ്ബള്ളി – കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25, 29 തീയതികളിലും കോട്ടയം – ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26, 30 തീയതികളിലുമാണ് ട്രെയിനുകൾ സർവീസ് നടത്തുക. ജൂലൈ 30ന് രാവിലെ എട്ടുമണിമുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും തിരുവോണത്തലേന്ന്, ഓഗസ്റ്റ് 25 (ചൊവ്വ) വൈകുന്നേരം 6:30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – […]
Read more

Recent News