Author: Ardra

അവഹേളിച്ചവർ സന്തോഷിക്കട്ടെ, സൈബർ ആക്രമണത്തിൽ ബിന്ദു കൃഷ്ണ

തിരുവനന്തപുരം:ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണ. പിന്നിൽ ഇല്ലാ കഥകൾ പറഞ്ഞ് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണെന്നും മന്ത്രി. അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും അവിടുത്തെ ആചാരമനുസരിച്ചാണ് പെരുമാറുന്നത്.ഏതു പള്ളിയിൽ പോയാലും തല മറച്ചാണ് നിൽക്കുന്നത്. ഉറക്കം ഒഴിഞ്ഞാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിവസത്തിൽ പള്ളിയിൽ എത്തിയത്. അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിലെ ബിന്ദു കൃഷ്ണയുടെ […]
Read more

പുലർച്ചെ 2 മണിക്ക് വീട്ടിൽ കയറി യുവാക്കളുടെ അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിൽ പുലർച്ചെ 2 മണിക്ക് വീട് കയറി യുവാക്കളുടെ ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിന്‍റെ സുഹൃത്തുക്കളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അതിക്രമത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം വള്ളിയാട് സ്വദേശി 19 വയസുള്ള മിസ്ബാഹുൾ ഒന്നരവര്‍ഷമായി ഫോണിലൂടെയും ഇൻസ്റ്റഗ്രാം വഴിയും ബന്ധമുള്ള പെൺകുട്ടിയുടെ മുറിയിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തി. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം പെൺകുട്ടിയുടെ […]
Read more

സൗദി കപ്പലുകൾക്ക് നേരയുള്ള ഹൂതി ആക്രമണം; അപലപിച്ച് സ്പെയിൻ

റിയാദ്: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സ്പെയിൻ. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്പെയിനിന്റെ പൂർണ പിന്തുണ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും സംഭാഷണത്തിൽ ചർച്ച ചെയ്തു. കൂടാതെ, പൊതുതാൽപര്യ വിഷയങ്ങളും നേതാക്കൾ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സ്പെയിനിന്റെ […]
Read more

ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. വിപണിയിലെ വിലയിടിവ് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകരിൽ നിന്ന് വിവിധ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി വിപണിയിടപെടൽ നടത്തി വിലക്കയറ്റം […]
Read more

അതിശക്തമായ മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം അതിശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയും ശനിയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ […]
Read more

ഹോർമുസ്​ കടലിടുക്ക്;​ ചർച്ച ചെയ്ത്​ ജി.സി.സി വിദേശകാര്യ മന്ത്രിമാർ

മസ്കത്ത്/തെഹ്​റാൻ​: ഹോർമുസ്​ കടലിടുക്ക്​ തുറക്കുന്നതിന്​ താൽക്കാലിക നിർ​ദേശം മുന്നോട്ടുവെച്ച്​ ഇറാൻ. ഹോർമുസിന്‍റെ നിയന്ത്രണം ബഹുഭൂരിഭാഗവും ഇറാൻ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള നിർദേശമാണ്​ മുന്നോട്ടുവെച്ചത്​. രണ്ട്​ ദിവസങ്ങളിലായി തെഹ്​റാനിൽ നടന്ന ഇറാൻ, ഒമാൻ മ​ന്ത്രിതല ചർച്ചക്ക്​ പിന്നാലെയാണ്​ നിർ​​ദേശം മുന്നോട്ടുവെച്ചതെന്ന്​ ഇറാൻ വിദേശകാര്യ സഹമന്ത്രി ഖാസം ഗരിബാബാദി പറഞ്ഞു. ഹോർമുസിലൂടെയുള്ള യാത്രയുടെ പാതകൾ തുല്യമായി വിഭജിക്കണമെന്ന ഒമാന്‍റെ ആവശ്യം തള്ളിയാണ്​ ഇറാന്‍റെ താൽക്കാലിക നിർ​ദേശം. അതിനിടെ, ​ഹോർമുസ്​ അടക്കമുള്ള വിഷയങ്ങൾ ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. […]
Read more

ഇറാഖിലെ ആക്രമണം: സ്വയം ​പ്രതിരോധത്തിന്‍റെ ഭാഗമെന്ന്​ സൗദി അറേബ്യ

റിയാദ്​: ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്ക്​ നേരെ നടത്തിയ വ്യോമാക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമെന്ന്​ സൗദി അറേബ്യ. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് അ​മേരിക്കൻ സെൻട്രൽ കമാൻഡുമായി സഹകരിച്ചാണ്​ ഇറാഖിലെ വിവിധ പ്രദേശങ്ങളിൽ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട്​ ആക്രമണം നടത്തിയത്​. രണ്ട്​ ദിവസമായി സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നടത്തിയ ഡ്രോൺ- മിസൈൽ ആ​ക്രമണങ്ങൾക്ക്​ തിരിച്ചടിയായാണ്​ ആക്രമണം നടത്തിയതെന്ന്​ സൗദി വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി. ഐക്യരാഷ്ട്ര സഭ ചാർട്ടറിന്‍റെ 51ാം അനുഛേദ പ്രകാരം സ്വയം […]
Read more

ഇറാഖിൽ സൗദിയുടെ ആക്രമണം; മിലിഷ്യ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്

റിയാദ്: സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖ് നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി സൗദി സായുധ സേന. യു.എസ് സെൻട്രൽ കമാൻഡും സൗദി സായുധ സേനയും സംയുക്തമായാണ് വ്യോമാക്രമണം നടത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറി‌യിച്ചു. ഇറാഖ് അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. നേരത്തെ കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾ […]
Read more

മഴ തുടരും; യു.എ.ഇയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബൈ: യു.എ.ഇയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഉൾനാടൻ പ്രദേശങ്ങളിൽ താപനില 48°C വരെ എത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിലും മലയോര പ്രദേശങ്ങളിലും 45 കി.മീ. വേ​ഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾക്ക് കാരണമാകുകയും ദൂരക്കാഴ്ച കുറയാനും കാരണമാകും. ഉൾനാടൻ പ്രദേശങ്ങളിൽ പകൽസമയത്തെ താപനില 43°C മുതൽ 48°C വരെയും, തീരപ്രദേശങ്ങളിൽ 42°C മുതൽ 37°C വരെയും, മലയോ​ര പ്രദേശങ്ങളിൽ 31°C മുതൽ 37°C […]
Read more

കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജിൽ അടുത്തവർഷം എം.ബി.ബി.എസ്. പ്രവേശനം; 100 സീറ്റുകൾ

തിരുവനന്തപുരം: കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ്. സീറ്റുകളിൽ പ്രവേശനം അനുവദിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും ഇന്ത്യയിലെ ആദ്യ ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിനായി പദ്ധതി സമർപ്പിക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ട്രോമാകെയർ സെന്ററുകൾ, പെൺകുട്ടികൾക്കുള്ള എച്ച്.പി.വി. വാക്സിന് കേന്ദ്രസഹായം, സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണം, സംസ്ഥാന വൈറോളജി […]
Read more

Recent News