Author: Ardra

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; സംസ്ഥാനത്തെ ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും. എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. […]
Read more

പുതിയ ഫാന്റസി ചിത്രവുമായി വിനയൻ, ഗിന്നസ് പക്രുവും സാഗർ സൂര്യയും നായകന്മാർ

വീണ്ടും ഒരു ഫാന്റസി ചിത്രമൊരുക്കാൻ സംവിധായകൻ വിനയൻ. ഗിന്നസ് പക്രുവും സാഗർ സൂര്യയുമാണ് ചിത്രത്തിലെ നായകന്മാർ. ഇവർക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവതാരങ്ങളും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരൻമാരും ഈ സിനിമയിൽ ഉണ്ടാകും. എന്നാൽ തന്റെ സൂപ്പർഹിറ്റ് ചിത്രമായ അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗമായിരിക്കില്ല ഈ ചിത്രമെന്നും വിനയൻ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ‘പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലുടെ […]
Read more

‘എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്ഥാനക്കയറ്റത്തിന് ഇനി സ്‌ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ല. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ അടുത്തയാള്‍ക്ക് അവസരം ലഭിക്കും. വസ്തുത അറിയാതെയാണ് പലരും പ്രചരണം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപി തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍വ്വീസിലുള്ള ഒരുദ്യോഗസ്ഥന് സ്ഥാനക്കയറ്റം തടയുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് അയാളെ സസ്‌പെന്‍ഡ് ചെയ്യണം, രണ്ട് വകുപ്പ് തല നടപടിയുണ്ടാകണം, മൂന്ന് […]
Read more

മുന്നൊരുക്കം തുടങ്ങി ബി.ജെ.പി ; രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത്, സുരേന്ദ്രൻ ആറ്റിങ്ങലിൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മുന്നൊരുക്കം ആരംഭിക്കാൻ നിർദേശം കിട്ടിയതോടെ ബി.ജെ.പി സ്ഥാനാർഥികളാകാൻ സാധ്യതയുള്ള നേതാക്കളെ മണ്ഡലങ്ങളിൽ ചുമതലക്കാരായി നിയോഗിച്ചു. സംസ്ഥാന അധ്യക്ഷനും എം.എൽ.എ.യുമായ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്തിന്റെയും മുൻ അധ്യക്ഷൻ കെ. സുരേന്ദ്രന് ആറ്റിങ്ങലിന്റെയും ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് പത്തനംതിട്ടയുടെയും ചുമതല നൽകി. അവർതന്നെ തിരഞ്ഞെടുപ്പിനെ നേരിടട്ടെയെന്നാണ് കേന്ദ്രഘടകത്തിന്റെ നിലപാട്. കൊല്ലത്ത് ബി.ബി. ഗോപകുമാർ എം.എൽ.എ., തൃശ്ശൂരിൽ കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി എന്നിവർക്കാണ് സാധ്യത . മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ രണ്ടാമതെത്തിയ […]
Read more

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂര്‍ പാലോട്ടുപള്ളിയിൽ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read more

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോകിയോ: ജപ്പാനിലെ കുമാമോട്ടോ മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ (JMA) കണക്കുകൂട്ടൽ പ്രകാരം ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്നും നിർദ്ദേശമുണ്ട്. തെക്കൻ ദ്വീപായ ക്യൂഷുവിലെ (Kyushu) […]
Read more

കാൻ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാളി; രണ്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി കെസിയ തോമസ്

കാൻ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി തിരുവല്ല സ്വദേശി കെസിയ തോമസ്. വിഖ്യാതമായ ചലച്ചിത്രമേളയിൽ രണ്ട് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് കെസിയയെ തേടിയെത്തിയത്. ബെസ്റ്റ് കംപോസർ ഓഫ് ദ ഫ്യൂച്ചർ, ബെസ്റ്റ് സൗണ്ട്ട്രാക്ക് എന്നീ പുരസ്കാരങ്ങളാണ് കെസിയ സ്വന്തമാക്കിയത്. മൈലോ എന്ന ഹ്രസ്വചിത്രമാണ് കെസിയയെ ഈ നേട്ടങ്ങൾക്ക് അർഹയാക്കിയത്. ഇറ്റലിയിൽ നടന്ന വെറോണ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലിസിൽ നടന്ന ഇൻഡിപെൻഡന്റ് ഷോർട്സ് അവാർഡ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ സെമി ഫൈനലിസ്റ്റുമായിരുന്നു മൈലോ സിനിമയും കെസിയയും. ബെംഗളൂരുവിൽ […]
Read more

വടകര എംഡിഎംഎ കേസ്; കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ […]
Read more

‘വിജയം എപ്പോഴും വിനയത്തോടെയാകണം’; സിജെപിയുടെ ആഘോഷവീഡിയോകൾക്കെതിരെ സോനം വാങ്ചുക്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് സിജെപി നടത്തിയ ആഘോഷ വീഡിയോകൾക്ക് പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. വിജയം എപ്പോഴും വിനയത്തോടെയാകണം എന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. വിജയങ്ങൾ ആഘോഷിക്കുമ്പോൾ അത് അന്തസ്സോടും മിതത്വത്തോടും ഉത്തരവാദിത്വത്തോടും കൂടി വേണം നിർവ്വഹിക്കാൻ എന്ന് വാങ്ചുക് പറഞ്ഞു. ജീവിതത്തിൽ വിജയം നേടുന്നതുപോലെ തന്നെ പ്രധാനമാണ് ആദരവും വിനയവും നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാസങ്ങൾ നീണ്ട സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ സിജെപിയിലെ പ്രധാന അംഗങ്ങൾ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതുമായ […]
Read more

‘നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി സതീശൻ

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. നിയന്ത്രണം സംസ്ഥാനത്തെ ദേശീയാ പാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read more

Recent News