Author: Ardra

സ്റ്റാഫ് നഴ്സ് നിയമനം എപ്പോൾ? മുട്ടിലിഴഞ്ഞ് സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

കോട്ടയം: ആരോഗ്യ വിദ്യാഭ്യാസവകുപ്പിൽ സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ നടപടികൾ അനിശ്ചിതത്വത്തിൽ. മെഡിക്കൽ കോളേജുകളിൽ നഴ്സുമാരുടെ 103 ഒഴിവുകൾ നികത്താതെ കിടക്കുമ്പോഴാണ് സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ഇഴഞ്ഞുനീങ്ങുന്നത്. 2025 ജൂലായ് 18-നാണ് പി.എസ്.സി. സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. നവംബർ 11-ന് 3657 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1805 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1840 പേരും ഭിന്നശേഷി പട്ടികയിൽ 12 പേരുമുണ്ട്. 2026 ഫെബ്രുവരി നാലുമുതൽ ഇന്റർവ്യൂ […]
Read more

സംസ്ഥാനത്തെ അവസാനത്തെ പൗണ്ട് കീപ്പർ; ശോശാമ്മ ഇന്ന് പടിയിറങ്ങും

എടപ്പാൾ: അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനായി തദ്ദേശ സ്ഥാപനങ്ങളിലെ ആലകളുടെ (പൗണ്ട്) ചുമതലയായിരുന്നു ശോശാമ്മയ്ക്ക്. പൗണ്ട് കീപ്പർ എന്ന ഈ തസ്തിക ഒഴിവാക്കിയിട്ടും പതിറ്റാണ്ടുകൾ അതേ തസ്തികയിൽ ജോലി ചെയ്ത ശോശാമ്മയും ഒടുവിൽ പടിയിറങ്ങുന്നു. സംസ്ഥാനത്തെ തന്നെ അവസാന ജീവനക്കാരിയായി. തൃശൂർ കുട്ടനല്ലൂർ അഞ്ചേരി ശോശാമ്മ (ലിസി) 1996-ലാണ് വട്ടംകുളം പഞ്ചായത്തിലെ ആല സൂക്ഷിപ്പുകാരിയായി ജോലിയിൽ പ്രവേശിച്ചത്. കാർഷിക സംസ്‌കാരം നിലനിന്ന അക്കാലത്ത് വിളവുകൾ കന്നുകാലികൾ കയറി തിന്ന് നശിപ്പിക്കുന്നത് വലിയ കുറ്റമായിരുന്നു. തന്റെ കൃഷിയിടത്തിൽ […]
Read more

റെയിൽവേയുടെ ഒൺലൈൻ ലഗേജ് ബുക്കിങ് ഇന്നുമുതൽ; തൂക്കംനോക്കി തുക അടച്ച് രസീത് കൈപ്പറ്റണം

ന്യൂഡൽഹി: ട്രെയിൻമാർഗം അധിക ലഗേജ് കൊണ്ടുപോകാൻ ഓൺലൈൻ സംവിധാനം റെയിൽവേ വെള്ളിയാഴ്ച തുടങ്ങും.https://parcel.indianrail.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അധിക ലഗേജ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്ക് വെബ്സൈറ്റിൽക്കയറി യാത്രയുടെയും ലഗേജിന്റെയും വിവരങ്ങൾ നൽകിയാൽ അടയ്ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ഈ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ പാഴ്സൽ കൗണ്ടറിൽ നൽകണം. അയക്കേണ്ട ലഗേജിന്റെ തൂക്കംനോക്കി തുക അടച്ച് രസീത് കൈപ്പറ്റണം.യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ രസീത് ഹാജരാക്കി ലഗേജ് കൈപ്പറ്റാം. ലഗേജ് സ്റ്റേഷനിലെത്തിയാൽ രജിസ്റ്റർചെയ്ത […]
Read more

നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു

കൊല്ലം: നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പൂമുഖത്തു രാജീവ്‌ ആണ് മരിച്ചത്. രാജീവിന്റേത് തന്നെയാണ് വള്ളം. വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനേയും ചെരുമകനേയും കാണാതായിട്ടുണ്ട്. 12 പേരടങ്ങുന്ന വള്ളമാണ് നീണ്ടകര അഴിമുഖത്ത് മറിഞ്ഞത്. കോസ്റ്റൽ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
Read more

കാവേരി നദീജലത്തെ ചൊല്ലി തർക്കം; കർണാടകയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം

ബംഗളുരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നൽകുന്നതിനെതിരെയാണ് കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയിൽ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകൻ സിനിമയുടെ പോസ്റ്റർ വലിച്ചുകീറി. സിനിമ പ്രദർശിപ്പിക്കാൻ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തിൽ മുഖ്യമന്ത്രി സി ജോസഫ് വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ ബംഗളൂരുവിൽ ചർച്ച നടക്കാനിരിയ്ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ, തമിഴ്നാടിന് […]
Read more

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരവുമായി മസ്‌കത്ത് ഇന്ത്യൻ എംബസി

മസ്‌കത്ത്: ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരവുമായി മസ്‌കത്ത് ഇന്ത്യൻ എംബസി. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, സമ്പന്ന സാംസ്‌കാരിക പൈതൃകം, പാരമ്പര്യങ്ങൾ, ശാസ്ത്രീയ നേട്ടങ്ങൾ, നവീകരണം, നഗരവികസനം എന്നിവയുടെ ഫോട്ടോഗ്രാഫുകളാണ് മത്സരാർഥികൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 15 ന് എംബസി നടത്തുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിജയികളെ ആദരിക്കും. കൂടാതെ മികച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്തവക്ക് അംഗീകാരം നൽകുകയും അനുസ്മരണ പരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കുകയും ചെയ്യും. ആഗസ്റ്റ് എട്ടാണ്‌ ഫോട്ടോ സമർപ്പിക്കാനുള്ള അവസാന തീയതി. secondsecinfo@gmail.com എന്ന […]
Read more

ജലനിരപ്പ് ഉയർന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. ജലനിരപ്പ് 252 അടിയിലെത്തിയതോടെയാണ് തീരുമാനം. രാത്രി 10മണി മുതൽ ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തുക. 253 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലോവർ പെരിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാ​ഗമായി പെരിയാറിൽ നിർമിച്ചതാണ് പാംബ്ല അണക്കെട്ട്.
Read more

‘തിരഞ്ഞെടുപ്പ് വിധിക്കെതിരെ ആർക്കും കോടതിയിൽ കേസ് നൽകാം’; മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ

കണ്ണൂർ: പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. എതിർസ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ച കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിധിക്കെതിരെ കോടതിയിൽ ആർക്കും കേസ് നൽകാൻ അവകാശമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേസ് കോടതിയുടെ മുന്നിലെത്തുമ്പോൾ കൃത്യമായ നിയമപരമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്കാലത്തും സിപിഎം കോട്ടയായിരുന്ന പയ്യന്നൂരിൽ […]
Read more

‘പിഎം ശ്രീയുമായി മുന്നോട്ടുപോയാൽ എൽഡിഎഫ് പ്രതിഷേധിക്കും, യുഡിഫ് കൺവീനർക്ക് വ്യക്തതയില്ല’- വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ച് യുഡിഎഫ് കൺവീനർക്ക് വ്യക്തതയില്ലെന്ന് മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് യുഡിഎഫ് കൺവീനർ സംസാരിക്കുന്നത്. ലോക്‌സഭാംഗം കൂടിയായ അദ്ദേഹം ഇത്തരം പ്രതികരണം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എന്നാൽ താൽക്കാലികമായി പിൻവാങ്ങി. ഇത് കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. പിഎം ശ്രീയുമായി നിസ്സഹകരിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. ഒരു രൂപ പോലും സർക്കാർ […]
Read more

കമ്പനി ചർച്ചയിൽ നിന്ന് പിന്മാറി; നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും

കൊച്ചി: ഓൺലൈൻ ടാക്സി സർവീസായ യൂബർ വീണ്ടും സമരത്തിലേക്ക്. ഇന്ന് നിശ്ചയിച്ച ചർച്ചയിൽ നിന്ന് കമ്പനി പിന്മാറിയതിനെ തുടർന്നാണ് ഡ്രൈവേഴ്സ് സമരം പുനഃരാരംഭിക്കുന്നത്. കൊച്ചിയിൽ നാളെ മുതൽ പീക്ക് സമയങ്ങളിൽ പകുതിയിൽ അധികം പേർ സർവീസ് നടത്തില്ല. കിലോ മീറ്ററിന് 12 രൂപയിൽ നിന്ന് 18 ആക്കണം, കമ്മീഷൻ അടക്കം വർധിപ്പിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഇത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കേരള സവാരിയും, റാപ്പിഡോയും സമരം അവസാനിപ്പിച്ചിരുന്നു. കമ്പനി അധികൃതർ […]
Read more

Recent News