Author: Ardra

തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്’; വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി

‘മലപ്പുറം: അപകടത്തിൽ പെട്ട് മേഘാലയയിൽ ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദിൽഷാദ് ഇക്കാര്യം പറഞ്ഞത്. കാണാതായ ദിൽഷാദിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മേഘാലയയിൽ അപകടത്തിൽ പെട്ട വിവരം അറിഞ്ഞിരുന്നത്. ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദിൽഷാദ്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് […]
Read more

വിശന്ന് കരയുന്ന കുഞ്ഞുമായി ദുബൈ തെരുവിൽ ഒരമ്മ; സഹായ കരങ്ങൾ നീട്ടി ജിഡിആർഎഫ്എ

ദുബൈ: ദുബൈയിൽ പാസ്പോർട്ട് പ്രശ്നങ്ങളാൽ പെട്ടുപോയ ഒരമ്മയ്ക്കും കൈക്കുഞ്ഞിനും സഹായമായി ജിഡിആർഎഫ്എ. ദുബൈയിയുടെ സെന്റർ ഫോർ ഹാർബറിങ്ങിൽ അഭയം തേടിയ കെനിയൻ സ്വദേശിനി റൂത്ത് വൈതേര കുഞ്ഞുമായി സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങും. വിശന്ന് കരയുന്ന കുഞ്ഞിന് ഒരു തുള്ളി മുലപ്പാൽ പോലും നൽകാനാകാത്ത നിസ്സഹായതയിലായിരുന്ന വൈതേര. മികച്ചൊരു ജോലി തേടി സന്ദർശക വിസയിലെത്തിയ റൂത്തിന്റെ ജീവിതം, പാസ്‌പോർട്ട് തടസ്സങ്ങളും ദാരിദ്ര്യവും മറ്റ് പല കാരണങ്ങളാലും ഇരുളടയുകയായിരുന്നു. നാളെ എന്താകുമെന്നറിയാതെ അവൾ തകർന്നുപോയ നിമിഷം. അവസാന പ്രതീക്ഷയെന്ന നിലയിലാണ് […]
Read more

ഫിഫയുടെ വാണിജ്യവത്​കരണ പദ്ധതിയിൽ എതിർപ്പുമായി എഎഫ്​സിയും

മനാമ: ഫുട്​ബാൾ ലോകകപ്പ്​ അടക്കം വാണിജ്യവത്​കരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ഏഷ്യൻ ഫുട്​ബാൾ ഫെഡറേഷനും (എ.എഫ്​.സി)​. യുവേഫക്ക്​ പിന്നാലെയാണ്​ 47 അംഗങ്ങളുള്ള എഎഫ്​സിയും ഫിഫ പദ്ധതിക്കെതിരെ രംഗത്തെത്തിയത്​. ലോകകപ്പ്​ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ പദ്ധതിയിൽ കൂടിയാലോചനകൾ നടത്താത്തത് തികച്ചും അസ്വീകാര്യമാണെന്ന് എ.എഫ്‌.സി പ്രസിഡന്റ് ശൈഖ്​ സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു. ഈ നീക്കം കായികരംഗത്തിന്റെ നിലവിലുള്ള ഘടനയെ ദുർബലപ്പെടുത്തും. എഎഫ്​സിയിലെ 47 അംഗ രാജ്യങ്ങൾക്ക്​ അയച്ച കത്തിലാണ്​ ശൈഖ്​ സൽമാൻ ബിൻ ഇബ്രാഹിം […]
Read more

കുതിച്ചുയർന്ന് പെട്രോൾ, ഡീസൽ വില; ഓഗസ്റ്റ് മാസത്തെ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഓഗസ്റ്റ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ ഇന്ധനവില നിർണ്ണയ സമിതി. ജൂലൈ മാസത്തെ അപേക്ഷിച്ച് പുതിയ നിരക്കിൽ പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 ശനിയാഴ്ച മുതൽ പുതിയ വില നിലവിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.60 ദിർഹം ആണ് പുതിയ നിരക്ക്. ജൂലൈയിൽ ഇത് 3.40 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.49 ദിർഹമാണ് പുതിയ വില. ജൂലൈയിൽ ഇത് 3.29 ദിർഹമായിരുന്നു. ഇ-പ്ലസ് 91 […]
Read more

യുക്രൈനിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

പ്രായാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 22കാരൻ റാം ചന്ദ്ര ദുബെ എന്ന മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി. കഴിഞ്ഞ ജൂലൈ 25നാണ് സംഭവം നടന്നത്. നാവികസേനയിൽ നിന്ന് വിരമിച്ച രമേഷ് ചന്ദ്ര ദുബെയുടെ മകനായ റാം ചന്ദ്ര, തന്റെ രണ്ടാമത്തെ വിദേശ ദൗത്യത്തിനായാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രതിരിച്ചത്. ജൂലൈ 24ന് രാത്രിയിലാണ് റാം ചന്ദ്ര അവസാനമായി അമ്മ കൽപന ദുബെയുമായി […]
Read more

അമ്മായിയച്ഛന്‍റെ മരണത്തിൽ കുറ്റപ്പെടുത്തൽ; ഡെറാഡൂണിൽ അധ്യാപിക ജീവനൊടുക്കി

ഡെറാഡൂണ്‍: ഗാർഹിക പീഡനത്തെ തുടർന്ന് ഡെറാഡൂണ്‍ സ്വദേശിയായ അധ്യാപിക ജീവനൊടുക്കി. 26കാരി സൃഷ്ടി ഭണ്ഡാരിയാണ് മരിച്ചത്. ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുൻപ് യുവതി ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു. തന്നെ ദുശ്ശകുനമെന്ന് ഭർതൃവീട്ടുകാർ ആക്ഷേപിച്ചെന്നും സൃഷ്ടി വീഡിയോയിൽ കണ്ണീരോടെ പറഞ്ഞു. ‘സോറി മമ്മി, ഞാൻ പോകുന്നു. കഴിഞ്ഞ ആറു മാസമായി സഹിക്കുകയാണ്. ഇനി താങ്ങാൻ കഴിയില്ല’- എന്നാണ് സൃഷ്ടി വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയാണെന്നും ഭർതൃവീട്ടുകാരുടെ മാനസികാവസ്ഥ […]
Read more

റോഡിൽ കുഴിയാണോ? സ്‌കൂട്ടർ ഇനി മുന്നറിയിപ്പ് നൽകും; പുതിയ ഫീച്ചറുമായി ഏഥർ

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ Pothole+ Alerts ഫീച്ചർ അവതരിപ്പിച്ച് ഏഥർ എനർജി. സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള ഈ ഫീച്ചർ കണക്റ്റഡ് വാഹന ഡേറ്റയുടെ സഹായത്തോടെ റോഡിലെ അപകട സാഹചര്യങ്ങളെക്കുറിച്ച് റൈഡർമാർക്ക് മുന്നറിയിപ്പ് നൽകുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. 450 Apex, 450X, Rizta Z മോഡലുകളിൽ ഈ ഫീച്ചർ ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. Pothole+ ഫീച്ചർ ബ്രാൻഡിന്റെ 2025 കമ്മ്യൂണിറ്റി ദിനത്തിൽ ഏഥർ പ്രദർശിപ്പിച്ചിരുന്നു. കുഴികൾ, നിരപ്പല്ലാത്ത പ്രതലങ്ങൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവ സ്‌കൂട്ടർ മുൻകൂട്ടി കണ്ടെത്തിയാലുടൻ ഡാഷ്‌ബോർഡിൽ […]
Read more

‘രാജീവ് ചന്ദ്രശേഖറിന്റെ നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രേശേഖരനെതിരെ കോൺഗ്രസ് കൗൺസിലർ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വരുമാനം മറച്ചുവെച്ചു. ബംഗലുരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ല. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചു എന്നും ഹ‍ർജിയിൽ ആവശ്യപ്പെട്ടു. വരണാധികാരി വിവരങ്ങൾ പരിശോധിക്കാതെ പത്രിക അംഗീകരിച്ചു. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. […]
Read more

2030-ഓടെ പാമ്പുകടിയേറ്റുള്ള മരണം പൂർണമായും തടയും; സമഗ്ര പദ്ധതിക്ക് തുടക്കമായി

മലപ്പുറം: പാമ്പുവിഷബാധകൊണ്ടുള്ള മരണങ്ങൾ ഇല്ലാതാക്കാനും അപകടങ്ങൾ തടയാനുമായി സംസ്ഥാനത്ത് പ്രത്യേക കർമപദ്ധതിക്ക് തുടക്കമായി. 2030 ആകുന്നതോടെ പാമ്പുവിഷബാധകൊണ്ടുള്ള മരണങ്ങൾ പൂർണമായി തടയുകയാണ് ലക്ഷ്യം. പാമ്പുവിഷബാധയെ വിജ്ഞാപിത രോഗമായി കണക്കാക്കും. അതനുസരിച്ച്, പാമ്പുകടിയേറ്റ് ചികിത്സ തേടി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ആശുപത്രികളും യഥാസമയം ആരോഗ്യവകുപ്പിന് നൽകണം.. പ്രാഥമിക പരിചരണങ്ങൾ മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാസൗകര്യങ്ങളും ആന്റിവെനം ലഭ്യതയും ഉറപ്പാക്കുക, വ്യാപക ബോധവത്കരണം നടത്തുക തുടങ്ങി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യമായ ആന്റിവെനം സംസ്ഥാനത്തുതന്നെ നിർമിക്കുക […]
Read more

‘നെയ് വാങ്ങിയതിലെ ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിനും വീഴ്ച സംഭവിച്ചു’; കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ തനിക്ക് പ്രയാസമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. നെയ് വാങ്ങിയതിലെ ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിനും വീഴ്ച സംഭവിച്ചു. ഗുണമേന്മ കുറഞ്ഞ നെയ് അരവണയില്‍ ചേര്‍ത്തത് ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയാത്ത കാര്യം. നെയ് പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന തന്റെ ബോര്‍ഡിന്റെ തീരുമാനം ശരിയെന്ന് തെളിഞ്ഞെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയിലാണ് ഈ നെയ് എത്തിയത് എന്നുള്ളത് ശരി തന്നെ. മില്‍മയ്ക്കാണ് ഓര്‍ഡര്‍ കൊടുത്തത്. ടെസ്റ്റ് ചെയ്യാന്‍ കൊടുത്തത് തന്നെയാണോ എത്തിയത് […]
Read more

Recent News