Author: Ardra

പഴയ കെട്ടിടം പൊളിക്കും, തിരുവനന്തപുരം കോർപ്പറേഷന് പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റും. 6,00,000 ലക്ഷം ചതുരശ്രയടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. ചർച്ച പ്രാരംഭഘട്ടത്തിലാണ്. 200 കോടി രൂപയാണ് ചെലവ് ലഘു ഭക്ഷണശാല, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ കടകൾ, ഗാലറി, റസ്റ്ററന്റ്‌, സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടം, കൗൺസിലർമാർക്ക് തങ്ങാനായി കൗൺസിലേഴ്‌സ് റൂം, മേയർക്കും മറ്റ് അതിഥികൾക്കും വിശ്രമിക്കാൻ പ്രത്യേകം സജ്ജമാക്കിയ മുറികൾ, 200 കൗൺസിലർമാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൗൺസിൽ ഹാൾ എന്നിവയടക്കമാണ് ഒരുക്കുക. […]
Read more

‘രാജ്യം മോദിയോട് ക്ഷമാപണം ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം രാജ്യത്തോട് ക്ഷമിച്ചിരിക്കുന്നു’; പ്രധാനമന്ത്രിയെ പരിഹസിച്ച് പവൻ ഖേറ

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ തന്റെ എക്‌സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ […]
Read more

സംസ്ഥാനത്തെ മഴക്കെടുതി; ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ മഴയിൽ ഇടുക്കി, […]
Read more

2026 കോമൺവെൽത്ത് ഗെയിംസ്: ഗ്ലാസ്ഗോയിൽ നീരജിന് വെള്ളി, അമ്പരപ്പിച്ച് യഷ്‌വീർ സിങ്, ഒന്നാമൻ പതിരഗെ

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളിയും യഷ്വീർ സിങ്ങ് വെങ്കലവും നേടി. 89.75 ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ റോം ഡയമണ്ട് ലീഗ് ജേതാവ് രുമേഷ് തരംഗ പരിരഗെയ്ക്കാണ് സ്വർണം. സീസണിലെ മികച്ച പ്രകടനം (85.83 മീറ്റർ) പുറത്തെടുത്താണ് നീരജ് വെള്ളിയണിഞ്ഞത്. 85.41 മീറ്റർ എറിഞ്ഞ യഷ്വീർ സിങ്ങിന്റേത് അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത പ്രകടനമായിരുന്നു. കോമൺവെൽത്ത് ഗെയിംസിന്റെ […]
Read more

രാജ്യത്ത് സ്വർണ ഉപഭോഗം ആറ് ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ

മുംബൈ: രാജ്യത്ത് സ്വർണ ഉപഭോഗത്തിൽ 2026 ഏപ്രിൽ-ജൂൺ കാലയളവിൽ ആറു ശതമാനം ഇടിവുണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ. ഇക്കാലത്ത് 131.4 ടൺ സ്വർണമാണ് ഉപഭോഗം. മുൻവർഷം ഇതേകാലത്തിത് 139.7 ടൺ ആയിരുന്നു. കസ്റ്റംസ് തീരുവ ഉയർത്തിയതും സ്വർണം വാങ്ങുന്നത് നീട്ടിവെക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനയും ഉയർന്നവിലയും വിപണിയിൽ സ്വർണ ഉപഭോഗം കുറയാൻ കാരണമായെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ. അതേസമയം, മൂല്യമനുസരിച്ച് ഉപഭോഗം 49.5 ശതമാനം കൂടിയിട്ടുണ്ട്. 2025 ഏപ്രിൽ- ജൂൺ കാലത്ത് 1,32,500 കോടി രൂപയുടെ […]
Read more

അഴിമതിക്കേസ്; തമിഴ്നാട് മുന്‍ മന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം

ചെന്നൈ: അഴിമതിക്കേസിൽ തമിഴ്നാട് മുന്‍ മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) നേതാവുമായ സെന്തിൽ ബാലാജിക്ക് മുന്‍കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ വ്യാപകക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന് മദ്രാസ് ഹൈകോടതിയോട് സെന്തിൽ ബാലാജി ആവശ‍്യപ്പെട്ടിരുന്നെങ്കിലും തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ക്രമക്കേടുകൾക്ക് പിന്നാലെ സംസ്ഥാന ഖജനാവിൽ നിന്ന് 17 കോടി നഷ്ടമായെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും […]
Read more

രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി

റിയാദ്: ഈ വർഷം രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി ധനകാര്യ മന്ത്രാലയം. ആകെ വരുമാനം 338 ബില്യൺ റിയാലും ചെലവ് 373 ബില്യൺ റിയാലുമാണ്. ഈ വർഷത്തെ രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ടാണ് പുറത്തുവിട്ടത്. 34 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മിയാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്. ആകെ വരുമാനം 338.8 ബില്യൺ റിയാലും, ആകെ ചെലവ് മുന്നൂറ്റി എഴുപത്തിമൂന്ന് ബില്യൺ റിയലുമാണ്. 34.28 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മിയാണ് ഈ […]
Read more

പ്രമുഖ സാമൂഹിക പ്രവർത്തകൻ ശശികുമാർ അന്തരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്‌വക്കു സമീപമുള്ള ഇസ്‌കിയിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അംഗവുമായ ശശികുമാർ മേലേക്കളങ്ങര (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ നിസ്‌വ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയായ ശശികുമാർ വർഷങ്ങളായി ഇസ്‌കിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ഇന്ത്യൻ […]
Read more

കടൽ ഗതാഗത സുരക്ഷ; ​ സൗദി നേതൃത്വത്തിൽ സംയുക്​ത സഖ്യം

റിയാദ്: കടലിൽ ആക്രമണങ്ങൾ തുടർക്കഥയാകുകയും കപ്പൽ ഗതാഗതത്തെ ബാധിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര പ്രതിരോധ സഖ്യത്തിനുള്ള നടപടികൾ ആരംഭിച്ച്​ സൗദി അറേബ്യ. ഹോർമുസ്​ കടലിടുക്കും ബാബ്​ അൽമന്ദബ്​ കടലിടുക്കും മെഡിറ്ററേനിയൻ കടലും അടക്കം ആക്രമണ ലക്ഷ്യങ്ങളാകുകയും പല രീതിയിൽ ഉപരോധങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിലാണ്​ കടൽ സുരക്ഷക്കായി സംയു​ക്​ത നീക്കം ആരംഭിച്ചത്​. ചെങ്കടലിലും ബാബ്​ അൽ മന്ദബിലും സൗദി അറേബ്യക്കെതിരെ യമനിലെ ഹൂത്തികൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര ഇടനാഴികളിലൊന്നായ ചെങ്കടലിലെ ബാബ്​ അൽ മന്ദബിൽ സൗദി […]
Read more

യുഎസ് സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കരുത്; ബൾഗേറിയക്കും സൈപ്രസിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ താൽക്കാലികമായി യു.എസ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു. ബൾഗേറിയൻ, സൈപ്രസ് വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലാണ് ഇറാൻ തങ്ങളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചത്. ബൾഗേറിയൻ വിദേശകാര്യമന്ത്രി വെലിസ്ലാവ പെട്രോവ-ചാമോവയുമായി അരാഗ്ചി നടത്തിയ ചർച്ചയിലാണ് ഇറാന്റെ അതൃപ്തി വ്യക്തമാക്കിയത്. വ്യോമസേനാ താവളത്തിൽ യു.എസ് […]
Read more

Recent News