Author: Ardra

കനത്ത മഴ: : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കലക്ടർ; കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കോട്ടയം ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിർദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയാറാകണമെന്നും കലക്ടർ നിർദേശിച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി […]
Read more

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; പാലക്കാട് മലയോര മേഖലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം പൊൻമുടിയിൽ മണ്ണിടിച്ചിൽ. തുടർന്ന് പൊൻമുടി ഇക്കോ ടൂറിസ കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിച്ചിലുണ്ടായത്.പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പെടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, […]
Read more

കണ്ണൂരിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി

കണ്ണൂർ: ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാളെ രാവിലെ 6 മണിവരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
Read more

കോഴിക്കോട് ശക്തമായ മഴ: കെ.എസ്.ഇ.ബി.യുടെ വൈദ്യുതി സുരക്ഷാ ജാഗ്രതാ നിർദേശം

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ടോൾ ഫ്രീ കസ്റ്റമർ കെയർ- 1912, വാട്സ്ആപ്പ്: 9496001912, വൈദ്യുതി അടിയന്തര സേവനത്തിനു 9496010692 എന്നീ നമ്പറുകളിൽ പരാതികളും അടിയന്തര വിവരങ്ങളും അറിയിക്കാം. പൊട്ടിവീണ വൈദ്യുതി കമ്പികൾ, തകരാറിലായ ലൈനുകൾ, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യങ്ങൾ കണ്ടാൽ മറ്റുള്ളവരെയും അപകടമേഖലയിൽ […]
Read more

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20 ന് കറിയാത്തും പാറയിൽ സ്ഥാപിച്ച സൈറൺ ടെസ്റ്റ് ചെയ്യും. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഡാം ഷട്ടർ ഉയർത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവിൽ 755.50 മീറ്റർ ആയി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ […]
Read more

‘വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ കാണുന്നു’; കേന്ദ്രത്തെ വിമർശിച്ച് സന്ദീപ് ദീക്ഷിത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ‘വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥികൾ രാജ്യമെമ്പാടും തെരുവിലാണ്. വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരെയും മോശം ഭാഷ ഉപയോഗിക്കുന്നത് അപലപനീയമാണ്. പക്ഷേ, അതിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രിമിനലുകളായി കാണുകയാണ്, സന്ദീപ് ദീക്ഷിത് എഎൻഐയോട് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി […]
Read more

യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴ

ദുബൈ: യുഎഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വാരാന്ത്യത്തിൽ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49°C വരെ ഉയർന്നേക്കും. എന്നാൽ തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടും. ഉച്ചക്ക് ശേഷമായിരിക്കും കൂടുതൽ മഴ സാധ്യത. അടുത്ത ശനിയാഴ്ചയും രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയുണ്ടാകും. ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചക്ക് […]
Read more

ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേള നാളെ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ കാർഷിക സാമ്പത്തിക ഉത്സവങ്ങളിലൊന്നായ ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളക്ക് നാളെ തുടക്കമാകും. ഒക്ടോബർ 14 വരെ നീണ്ടുനിൽക്കുന്ന ഈ വാർഷിക മേള രാജ്യത്തെ തന്നം ഏറ്റവും വലിയ ഈന്തപ്പഴ വിപണന സീസണുകളിൽ ഒന്നാണ്. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് കർഷകരും വ്യാപാരികളും ഇറക്കുമതിക്കാരും ഈ മേളയിൽ പങ്കാളികളാകും. ഈന്തപ്പഴ വിപണനത്തിന് പുറമെ സാംസ്കാരിക, വിനോദസഞ്ചാര, വിനോദ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഖസീം പ്രവിശ്യയുടെ പാരമ്പര്യ കാർഷിക പൈതൃകം വിളിച്ചോതുന്ന റൂറൽ ഫാം, […]
Read more

യു.എസിന്റെ ​ഗസ്സ നിരായുധീകരണ കരാർ; സ്വാ​ഗതം ചെയ്ത് സൗദി അറേബ്യ

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ‍‍ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സാ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. കരാര്‍ സാധ്യമാക്കുന്നതില്‍ പങ്കുവഹിച്ച ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ടാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. ഈ കരാറിലെത്താന്‍ തുടര്‍ച്ചയായി ശ്രമിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നിവര്‍ക്കും മറ്റ് പങ്കാളികള്‍ക്കും സൗദി നന്ദി അറിയിച്ചു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയം അംഗീകരിച്ച സമഗ്ര സമാധാന പദ്ധതിയോടുള്ള പൂര്‍ണ പ്രതിബദ്ധത സൗദി വീണ്ടും ആവര്‍ത്തിച്ചു. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് വിശ്വാസ്യതയോടെയും […]
Read more

360 ഡിഗ്രി ക്യാമറ; രാമക്ഷേത്ര സംഭാവന സുതാര്യത ഉറപ്പാക്കാൻ കടുത്ത നിരീക്ഷണ സംവിധാനം

അയോധ്യ: രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനായി പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ സമർപ്പിക്കുന്ന പണം ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ സംവിധാനമനുസരിച്ച്, ക്ഷേത്രത്തിനുള്ളിലെ സംഭാവന പെട്ടികൾ കൈകാര്യം ചെയ്യുന്നത് മുതൽ പണം എണ്ണിത്തീരുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും ക്യാമറയിൽ പകർത്തും. ഇതിനായി 360 ഡിഗ്രി ക്യാമറകളും […]
Read more

Recent News