Author: Ardra

പാലം അപകടാവസ്ഥയിൽ; മൂന്നാറിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

മൂന്നാർ: ദേശീയപാതയിൽപെട്ട മൂന്നാർ പൊലീസ് സ്റ്റേഷനു സമീപത്തെ പാലം അപകടാവസ്ഥയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണമേർപ്പെടുത്തി. അടിമാലി, ദേവികുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ പൊലീസ് സ്റ്റേഷനു സമീപം നിർത്തി യാത്രക്കാരെ ഇറക്കണം. ഇവിടെ ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റി യാത്രതിരിക്കണം. പോസ്റ്റ് ഓഫിസ് കവലയിലെ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. കാന്തല്ലൂർ, മറയൂർ, വട്ടവട ഭാഗത്തേക്കുള്ള ബസുകൾ മാത്രമേ പാലം വഴി ടൗണിലേക്കു കടത്തിവിടുകയുള്ളൂ. തടിലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അപകടാവസ്ഥയിലുള്ള പാലം വഴി കടത്തിവിടില്ല. ദേശീയപാതയിലെ […]
Read more

കനത്ത മഴ, വെള്ളക്കെട്ട്; ആറന്മുള വള്ളസദ്യകൾ മാറ്റിവച്ചു

ആറന്മുള: മഴയും വെള്ളപ്പൊക്കവും കാരണം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവെച്ചു. ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകി. 10 വള്ളസദ്യ വഴിപാടുകളാണ് ഇന്നുള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഇവയെല്ലാം മാറ്റിവച്ചു. ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനെത്തിയവർ റോഡിലെ വെള്ളത്തിൽ കൂടി നടന്നാണു ക്ഷേത്രത്തിലെത്തിയത്. ഒഴുക്ക് […]
Read more

കനത്ത മഴ; ഒറ്റ രാത്രികൊണ്ട് മലപ്പുറത്ത് മിന്നൽപ്രളയം

മലപ്പുറം: ഒരു രാത്രികൊണ്ട് മലപ്പുറം ജില്ലയിൽ മിന്നൽപ്രളയം. മണ്ണിടിച്ചിലിൽ വീടുകളും മതിലുകളും തകർന്നു. മണ്ണിടിഞ്ഞും വെള്ളം കയറിയും മലപ്പുറം –തിരൂർ റോഡ് അടക്കമുള്ള പ്രധാന പാതകളിൽ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തീരദേശത്തു കടൽക്ഷോഭത്തിൽ മൂന്നു വീടുകൾ പൂർണമായും തകർന്നു. ജില്ലയിൽ ആകെ 12 വീടുകളാണ് മണ്ണിടിച്ചിലിനെത്തുടർന്ന് ഭാഗികമായി തകർന്നത്. പോരൂർ, മമ്പാട്, നിലമ്പൂർ, ചേലൂപ്പാടം, പുളിക്കൽ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളാണ് കൂടുതൽ ദുരിതത്തിലായത്. ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും […]
Read more

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; മണ്ണും വലിയ പാറകളും ഇടിഞ്ഞ് വീണു

മൂന്നാർ: കനത്തമഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നിടത്ത് മണ്ണും വലിയ പാറകളും ഇടിഞ്ഞ് വീണു. ദേശീയപാതയിൽ പെട്ട ഹെഡ് വർക്സ് ഡാമിനും പള്ളിവാസലിനുമിടയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഹെഡ് വർക്സ് ഡാമിനു താഴെയുള്ള വളവിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. മലയുടെ ഒരു ഭാഗവും വലിയ പാറകളും റോഡിലേക്ക് വീണു. ഇന്നലെ പുലർച്ചെയും രാവിലെ 10നും രണ്ടു തവണ ഇവിടെ മലയിടിഞ്ഞു. രണ്ടു തവണയും വാഹനങ്ങളില്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ഗതാഗത തടസ്സമുണ്ടാകാതെ ദേശീയപാത അധികൃതർ പാറയും മണ്ണും ഒരു വശത്തേക്ക് മാറ്റി. മഴ […]
Read more

ഗുരുവായൂർ നഗരം വെള്ളത്തിൽ; 2 കാറുകൾ ഒഴുക്കിൽപെട്ടു, ബസ് റോഡിനു നടുവിൽ നിന്നു

ഗുരുവായൂർ: നഗരം വെള്ളക്കെട്ടിൽ. ക്ഷേത്രം തെക്കേ നടയിൽ ദേവസ്വം ഓഫിസിനു മുന്നിലുള്ള റോഡിലാണ് വെള്ളം കയറിയത്. തെക്കേ നടയിലെ കടകളുടെ മുന്നിലും വെള്ളക്കെട്ടായി. മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലെ റോഡും വെള്ളത്തിനടിയിലായി. വെള്ളത്തിലൂടെ വന്ന ബസ് റോഡിനു നടുവിൽ നിന്നു പോയതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗുരുവായൂർ –തൃശൂർ റോഡിൽ തൈക്കാട് ജംക്‌ഷൻ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ഉച്ചവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പ‍ടിഞ്ഞാറെനടയിൽ മുല്ലത്തറ അമ്പലത്തിനു സമീപം അപർണ ജിതേഷിന്റെ വീടിനു ചുറ്റും വെള്ളമായതോടെ അഗ്നിരക്ഷാസേന കുടുംബത്തെ […]
Read more

പമ്പയിൽ വെള്ളപ്പൊക്കം: ഓഗസ്റ്റ് 2, 3 തീയതികളിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം, മുന്നറിയിപ്പുമായി അധികൃതർ

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കം ഉണ്ടായ സാഹചര്യത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴ ജില്ലയിൽ തുടരുന്ന സാഹചര്യത്തിലാണ് മുന്നയിപ്പ്. കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് […]
Read more

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് പൂനൂരിൽ വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളത്തിൽ കുടുങ്ങി. നാട്ടുകാർ ഇടപെട്ട് യാത്രക്കാരെ രക്ഷപ്പെടുത്തി. നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് യാത്രക്കിടെ വെള്ളത്തിൽ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. പൂനൂർ […]
Read more

ഈരാറ്റുപേട്ട- വാഗമൺ പാതയിൽ ഓഗസ്റ്റ് നാലുവരെ രാത്രികാല യാത്ര നിരോധിച്ചു

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. കോട്ടയം– കുമളി ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അതിനിടെ, കോട്ടയം– കുമളി ദേശീയപാതയിൽ മുണ്ടക്കയം മുതൽ […]
Read more

ഇടുക്കിയിൽ വ്യാപക നാശനഷ്ടം, ഉരുൾപൊട്ടൽ; പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു

ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. മാത്രമല്ല, ഇടുക്കി ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത്‌ വീടിന് മുകളിലും മണ്ണിടിഞ്ഞ് വീണു.
Read more

മലപ്പുറത്ത് തോട്ടിൽ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ് മരിച്ച നാലു വയസ്സുകാരൻ.
Read more

Recent News