ആറന്മുള: മഴയും വെള്ളപ്പൊക്കവും കാരണം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവെച്ചു. ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകി. 10 വള്ളസദ്യ വഴിപാടുകളാണ് ഇന്നുള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഇവയെല്ലാം മാറ്റിവച്ചു. ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനെത്തിയവർ റോഡിലെ വെള്ളത്തിൽ കൂടി നടന്നാണു ക്ഷേത്രത്തിലെത്തിയത്. ഒഴുക്ക് ഉള്ളതിനാൽ വെള്ളത്തിലൂടെ നടക്കുന്നതും അപകടസാധ്യതയാണ് സൃഷ്ടിക്കുന്നു.
Related Posts
ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ അനക്കം, മേൽകൂരയിൽ കൂറ്റൻ രാജ വെമ്പാല
കണ്ണൂർ: കണ്ണൂരിൽ ആറളത്ത് വീട്ടിലെ കുളിമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളത്തെ ഷിജുവിന്റെ വീട്ടിൽ നിന്നുമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ…
ലീഗിന്റെ ബാക്കി 50 ലധികം വീട് എവിടെ? ; ലീഗിനെ വിമർശിച്ച് കെ ടി ജലീൽ
മലപ്പുറം: മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്ലിം ലീഗിനെ വിമർശിച്ച് സിപിഎം നേതാവ് കെ ടി ജലീൽ. ലീഗിന്റെ ബാക്കി 50 ലധികം…
വിങ്ങി പൊട്ടി വി ഡി സതീശൻ
തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. കണ്ണുകലങ്ങി വികാരനിർഭരനായിട്ടാണ് അദ്ദേഹം ജി…
