Author: Ardra

വെള്ളക്കെട്ടിൽ ഊരിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

പന്നിയോറ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഊരിൽ കുടുങ്ങിയ അമ്മയെയും 14 ദിവസം മാത്രമായ കുഞ്ഞിനെയും അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പന്നിയോറ കരിവേപ്പിൽ ഊരിലെ ഗീത, കുഞ്ഞ് എന്നിവരെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു ഊരിൽ വെള്ളം കയറിയത്. ഇവരുടേതു ഉൾപ്പെടെ 8 കുടുംബങ്ങളാണ് ഊരിലുള്ളത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന 5 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് ആറോടെയാണു 8 കുടുംബങ്ങളെയും രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് കാപ്പുവയൽ ഗവ.എൽപി സ്കൂളിലേക്കു മാറ്റി താമസിപ്പിച്ചു.
Read more

പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണം. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നു കാണപ്പെട്ടത്. ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നിൽക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയ്ക്കാണ് അപകടമുണ്ടായത്.
Read more

മലപ്പുറത്ത് ഇടവിട്ട് മഴ,താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. കോഴിക്കോട് മഴ ശമിച്ചെങ്കിലും ന​ഗരം വെള്ളക്കെട്ടിലാണ്. ‌തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, മഴക്കെടുതിയുടെ സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് 273 ക്യാമ്പുകളിലായി 7674 പേരെ ആണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ആണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. […]
Read more

ആലപ്പുഴയിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയുമാണ് അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. […]
Read more

വിരുന്നിൽ മുഖ്യമന്ത്രി, വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കണമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി ശിവൻകുട്ടി. ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രിയുടെ നടപടി ‘റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്’ തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് […]
Read more

നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്; ഈ നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല

കണ്ണൂർ: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. ഓറഞ്ച് അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ) എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, […]
Read more

ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്ക വേണ്ട : മന്ത്രി എ പി അനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ അറിയിച്ചു. രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയായിരുന്നുവെന്നും ഇപ്പോഴും മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മഴ ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസമാണ് ഉള്ളതെന്നും പ്രയാസങ്ങളില്ലാത്ത രാത്രിയാണ് കടന്നുപോയതെന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സാധാരണ ഇതേ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനും ഒരുപാട് താഴെ മാത്രമാണ് […]
Read more

ജീവനുവേണ്ടി പോരാടിയത് മണിക്കൂറുകൾ! അനുഭവം പങ്കുവെച്ച് റെക്സി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടലാക്രമണത്തിൽപെട്ട് നടുക്കടലിൽ മണിക്കൂറുകളോളം ജീവനുവേണ്ടി പോരാടിയ ഭീതിജനകമായ അനുഭവം പങ്കുവെച്ച് മത്സ്യത്തൊഴിലാളിയായ റെക്സി. അപകടത്തിൽപ്പെട്ട തങ്ങൾക്ക് നേരെ രക്ഷകരായി എത്തിയത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആണെന്ന് റെക്സി പറഞ്ഞു. മുതലപ്പൊഴി ഭാഗത്ത് വെച്ചാണ് റെക്സിയും സംഘവും സഞ്ചരിച്ചിരുന്ന വള്ളം അപകടത്തിൽപ്പെട്ടത്. വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കടലിലെ ശക്തമായ തിരമാലകളിലും കാറ്റിലുംപ്പെട്ട് മണിക്കൂറുകളോളം കരയിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിക്കിടക്കുകയുമായിരുന്നു. രാത്രി 9.30നായിരുന്നു വള്ളം അപകടത്തിൽപ്പെട്ടത്. രാവിലെ 6.30 വരെ വള്ളത്തിന് മുകളിൽ നിന്ന് മരണത്തോട് മല്ലടിക്കുകയായിരുന്നു […]
Read more

ഏകാധിപതി ആകാൻ മോദിക്കറിയില്ല, മോദി പരാജയപ്പെട്ടു; പ്രതിപക്ഷത്തെ പരിഹസിച്ച് പൂനാവാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാകുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ തന്റെ ബയോയിൽനിന്ന് ബിജെപി ദേശീയ വക്താവ് എന്ന സ്ഥാനം നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പൂനാവാലയുടെ ഈ പരാമർശം. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഷെഹ്‌സാദ് ഇക്കാര്യം പരാമർശിച്ചത്. 12 വർഷം കഴിഞ്ഞിട്ടും എങ്ങനെയാണ് ഒരു […]
Read more

‘പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്, വെള്ളാപ്പള്ളി എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ് ’; വിമർശനമായി ഗോകുലം ഗോപാലൻ

തൃശൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമർശനമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ്. പണവും അധികാര സ്വാധീനവും ഉപയോഗിച്ച് വെള്ളാപ്പള്ളി കസേര നിലനിർത്തുകയാണെന്നും ഗോകുലം ഗോപാലൻ വിമർശിച്ചു. ഗുരുദേവൻ പറഞ്ഞ സത്യം ധർമ്മം എസ്എൻഡിപിയിൽ പുലരുന്നില്ല. പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകൾക്ക് നൽകേണ്ടതാണ് പത്മ പുരസ്‌കാരം. ദുഷ്ട രാജാവായ വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌കാരം നൽകിയത് […]
Read more

Recent News