Author: Ardra

ദുബൈയിൽ റൂം ഷെയറിങ്ങിന് നിയന്ത്രണം; ആ​ഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ

ദുബൈ: ദുബൈയിൽ ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നതിനും വാടകക്ക് എടുത്ത കെട്ടിടങ്ങൾ മറ്റുള്ളവർക്ക് അുനുമതിയില്ലാതെ കൊടുക്കുന്നതിനും (സബ്‌ലെറ്റിങ്) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമം ആ​ഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ നിയമം പുറപ്പെടുവിച്ചത്. വാടക കുറക്കുന്നതിനായി പ്രവാസികൾ പൊതുവെ ഉപയോ​ഗപ്പെടുത്തുന്ന രീതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരമെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, […]
Read more

CAT 2026 രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷ നവംബർ 29-ന്

ബെംഗളൂരു, അഹമ്മദാബാദ്, കോഴിക്കോട്, കൊൽക്കത്ത ഉൾപ്പടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കും (ഐ.ഐ.എം.) മറ്റ് പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കും പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് രജിസ്ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in-ൽ ആരംഭിച്ചു. ഇത്തവണ ഐ.ഐ.എം ഇൻഡോർ ആണ് പരീക്ഷ നടത്തുന്നത്. 2026 നവംബർ 29-ന് മൂന്ന് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 50% മാർക്കോ തത്തുല്യ CGPA-യോ ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് നവംബറിൽ […]
Read more

ശുഭദീപ് ഘോഷ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ച്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ മാറ്റം. ഇന്ത്യൻ ടീമിന്‍റെ പുതിയ ഫീൽഡിംഗ് കോച്ചായി മുൻ അസം താരവും പരിശീലകനുമായ സുഭദീപ് ഘോഷിനെ നിയമിച്ചു. നിലവിലെ ഫീൽഡിംഗ് കോച്ച് ടി. ദിലീപിന് പകരക്കാരനായാണ് 57-കാരനായ സുഭദീപ് എത്തുന്നത്. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ബിസിസി.ഐ നൽകിയ ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയായതോടെയാണ് ടി ദിലീപ് ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2021 മുതൽ 2024-25 ബോർഡർ-ഗവാസ്കർ […]
Read more

മുഖ്യമന്ത്രി വിജയിന് പുതിയ ഓഫിസ്; ചെലവ് 11 കോടി രൂപ

ചെന്നൈ: അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് മാറ്റി സ്ഥാപിക്കുന്നതിനായി 11 കോടി രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലെ നാമക്കൽ കവിജ്ഞർ മാളികയിലെ 10–ാം നിലയിലാണ് പുതിയ ഓഫിസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ മുറി, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകൾ, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കും. പൊതുമരാമത്ത് വകുപ്പ് 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഇവയ്ക്കൊപ്പം മറ്റു മന്ത്രിമാരുടെ ഓഫിസുകളും നവീകരിക്കുന്നുണ്ട്.
Read more

കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്

കൊല്ലം: പ്രളയഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് നിരവധി മത്സ്യബന്ധന ബോട്ടുകൾ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നു. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് വരുന്നത്. കൊല്ലത്തെ ജനപ്രതിനിധികളോടും മറ്റും മന്ത്രി പി സി വിഷ്ണുനാഥ് സംസാരിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചേരുന്നത്. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ റാന്നിയിലും വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്. പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ആറന്മുള എംഎല്‍എ […]
Read more

ഇനി വേണ്ടത് നാല് കോടി മാത്രം; ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായെത്തിയ ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 296 കോടി കടന്നു. ഇനി വെറും നാല് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ 300 കോടി എന്ന വമ്പൻ നേട്ടത്തില്‍ ജനനായകൻ എത്തും. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കൊടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ്. തമിഴ്‍നാട്ടില്‍ മാത്രം ചിത്രം 100 കോടിയിലധികവും വിദേശത്ത് മാത്രം 85 കോടിയും നേടി. റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും ഹൗസ് ഫുൾ, […]
Read more

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. സമസ്തിപൂര്‍-സഹര്‍സ പാസഞ്ചര്‍ ട്രെയിനിലാണ് തീപിടിത്തം ഉണ്ടായത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എഞ്ചിന് തൊട്ടുപിറകിലുള്ള കോച്ചിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റു കോച്ചുകളിലേക്കും തീപടരുകയായിരുന്നു.ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയിരുന്ന യാത്രക്കാരാണ് അപകടം ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസിനെയും റെയില്‍വേ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
Read more

സർക്കാരിന് വീഴ്ചയുണ്ടായി ; മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം: മഴ കനക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അലേര്‍ട്ടുകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണെന്നും വിമർശനം. വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ തന്റെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നെന്ന് മുഖപ്രസംഗം വിമർശിച്ചു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയും ദുരന്തങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടാന്‍ പോലും മുഖ്യമന്ത്രി വി ഡി സതീശന്‍ വിസമ്മതിച്ചു. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും താളം തെറ്റി. ഇത്തരമൊരു സാഹചര്യത്തില്‍ […]
Read more

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി

ഇടുക്കി: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്. […]
Read more

പരപ്പനങ്ങാടിയിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, ആളപായമില്ല

പരപ്പനങ്ങാടി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശം ഇപ്പോഴും വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ള അപകടകരമായ അവസ്ഥയിലാണ്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് സമാനരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിച്ചിൽ സമയത്ത് ആളുകളോ വാഹനങ്ങളോ സ്ഥലത്തില്ലാത്തത് വൻ അപകടം ഒഴിവായി. എങ്കിലും […]
Read more

Recent News