പരപ്പനങ്ങാടിയിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, ആളപായമില്ല

പരപ്പനങ്ങാടി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

പ്രദേശം ഇപ്പോഴും വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ള അപകടകരമായ അവസ്ഥയിലാണ്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് സമാനരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിച്ചിൽ സമയത്ത് ആളുകളോ വാഹനങ്ങളോ സ്ഥലത്തില്ലാത്തത് വൻ അപകടം ഒഴിവായി. എങ്കിലും പ്രദേശത്ത് ഇനിയും മണ്ണ് ഇടിഞ്ഞുവീഴാൻ സാധ്യത നിലനിൽക്കുന്നതിനാൽ യാത്രക്കാരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *