Author: Ardra

അതിർത്തികളിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം; വൻ പദ്ധതിയുമായി കേന്ദ്രം

ഡൽഹി : ബംഗ്ലാദേശ്, ചൈന, പാകിസ്താൻ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ പദ്ധതിയുമായി കേന്ദ്രം. 18 മുതൽ 24 മാസത്തിനുള്ളിൽ 45,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. വടക്കുകിഴക്കൻ അതിർത്തിയും, തന്ത്രപ്രധാന മേഖലയിലെ സുരക്ഷയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണിത്. അടുത്ത 2 വർഷത്തെ മൊത്തം റെയിൽ അടിസ്ഥാന സൗകര്യ ബജറ്റിന്റെ 22 ശതമാനം തുകയാണ് ഇതിന് വേണ്ടിവരിക. സൈനിക ആവശ്യങ്ങൾക്കും […]
Read more

കനത്ത മഴ; പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ആറന്മുള മേഖലയിൽ വെള്ളപ്പൊക്കം അതീവ രൂക്ഷമായി തുടരുന്നു. കോഴിക്കോട് കണ്ണാടിക്കലിൽ ഇരുനൂറിലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സിന്റെയും കെ. ജയന്ത് എം.എൽ.എയുടെയും നേതൃത്വത്തിൽ ബോട്ടുകളുപയോഗിച്ച് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മലയോര മേഖലകളിൽ പെയ്ത മഴയാണ് നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. കിടപ്പുരോഗികളെയും പ്രായമായവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മൂവാറ്റുപുഴയിലും പാലായിലും വെള്ളക്കെട്ട് തുടരുന്നു. മൂവാറ്റുപുഴയിലെ […]
Read more

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു: ഇളതുരുത്ത് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

തൃശ്ശൂർ : തൃശ്ശൂരിലും ശക്തമായ മഴ തുടരുകയാണ്. കരുവന്നൂർ പുഴയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നു. ഇതിനെത്തുടർന്ന്, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. ഇല്ലിക്കൽ റെഗുലേറ്ററിന്റെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും പ്രദേശത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് […]
Read more

കോൺഗ്രസ് നേതാവിന്റെ പാദപൂജ; നെഗറ്റീവ് പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ സംസ്കാരമെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസിനെ വെട്ടിലാക്കി കോൺഗ്രസ് നേതാവിന്റെ പാദപൂജ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലയുടെ കാൽ കഴുകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഗുരുപൂർണിമയോട് ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലെ ദൃശ്യങ്ങളാണ് നിലവിൽ കോൺഗ്രസിനെതിരെ ബിജെപി ആയുധമാക്കിയിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങൾ കോണ്‍ഗ്രസ് സംസ്കാരത്തിന്റെ പ്രതീകമെന്ന് ബിജെപി ആരോപിക്കുന്നത്. സോഫയിൽ ഇരിക്കുന്ന നാനാ പട്ടോലയുടെ കാൽ രണ്ട് പുരുഷന്മാർ പാൽ അടക്കമുള്ളവ ഉപയോഗിച്ച് കഴുകുന്നതും പൂജ ചെയ്ത് അനുഗ്രഹം വാങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. നാനാ […]
Read more

ഇൻഡിഗോയുടെ തലപ്പത്ത് ഇനി വില്ലി വാൽഷ്, ചുമതലയേറ്റു

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇൻഡിഗോയുടെ സിഇഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു. ഐഎടിഎ ഡയറക്ടർ ജനറല‍ർ, ബ്രിട്ടീഷ് എയ‍ർവേയ്സ് സിഇഒ സ്ഥാനങ്ങൾ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇന്ന് ചുമതലയേറ്റെടുത്തു. ഇൻഡിഗോയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് പീറ്റർ എൽബേഴ്‌സ് സിഇഒ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് വില്ലി വാൽഷ് എത്തുന്നത്. പൈലറ്റും ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.റ്റി.എ.യുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച് വിരമിച്ച വ്യോമയാന മേഖലയിലെ പ്രമുഖനുമാണ് വാൾഷ്. മാർച്ച് 31 നാണ് ഇൻഡിഗോ അദ്ദേഹത്തെ […]
Read more

ശക്തമായ കാറ്റും മഴയും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 03/08/2026: സോമാലിയ – ഒമാൻ തീരങ്ങൾ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, […]
Read more

ഓഗസ്റ്റ് 6 വരെ മഴയ്ക്ക് സാധ്യത; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 6 വരെ യുഎഇയിൽ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്ക് നിന്നുള്ള ന്യൂനമർദ്ദം മൂലം ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർമേഘ രൂപപ്പെടാനും തുടർന്ന് മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഫുജൈറയിലെ മസാഫിയിൽ ശക്തമായ മഴ പെയ്തതിന്റെ ദൃശ്യങ്ങൾ […]
Read more

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും; വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പല ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്. ജലം ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. ആശങ്ക പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നു. എന്‍ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ […]
Read more

ആറുമാസത്തിനിടെ യാത്ര ചെയ്തത് 84 ലക്ഷം പേർ: ദുബൈ നഗരത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷൻ ‘ബുർജുമാൻ’

ദുബൈ: ദുബൈ നഗരത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷൻ ‘ബുർജുമാൻ’ ആണെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ. കഴിഞ്ഞ ആറുമാസത്തിനിടെ 84 ലക്ഷം പേരാണ് ഈ സ്റ്റേഷനിലൂടെ യാത്ര ചെയ്തത്. യൂണിയൻ സ്റ്റേഷനാണ് തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷൻ. തിരക്കിന്റെ കാര്യത്തിൽ മുന്നിലുള്ള രണ്ട് സ്റ്റേഷനുകളും ഇന്റർചേഞ്ച് സ്റ്റേഷനുകളാണ്. തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനായ യൂണിയൻ സ്റ്റേഷനിലൂടെ കഴിഞ്ഞ ആറുമാസം കടന്നുപോയത് 65 ലക്ഷം പേരാണ്. റെഡ്, ഗ്രീൻ ലൈനുകളിൽക്കിടയിൽ ട്രെയിൻ മാറിക്കയറാൻ ഉപയോഗിക്കുന്നവയാണ് ഇന്റർചേഞ്ച് സ്റ്റേഷനുകൾ. റെഡ് […]
Read more

ഉയർന്ന സുരക്ഷാനിലവാരം പുലർത്തി സൗദിയിലെ റോഡുകൾ

റിയാദ്: സൗദിയില്‍ ഗതാഗത തടസങ്ങളില്‍ സുരക്ഷാ സൗകര്യമൊരുക്കുന്നതിനും ഗതാഗതം പുനസ്ഥാപിക്കുന്നതിനും വേഗതയേറി. നിരക്ക് 99% ഉയര്‍ന്നു. സൗദി റോഡ്സ് ജനറല്‍ അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ജോലിസ്ഥലങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്ന ഇടങ്ങളിലും സേവന നിലവാരം ഉയർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് നേട്ടം. ഇവിടങ്ങളിലെ സുരക്ഷയും ഗതാഗത പ്രവാഹവും വർധിപ്പിക്കുന്നതിലെ നിരക്ക് ഗണ്യമായി ഉയര്‍ന്നു. സുരക്ഷ ആവശ്യങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡ് ശൃംഖലയിലെ ഗതാഗത മാറ്റങ്ങളുടെയും, തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിന്‍റെയും നിരക്ക് 98.75 […]
Read more

Recent News