റിയാദ്: സൗദിയില്‍ ഗതാഗത തടസങ്ങളില്‍ സുരക്ഷാ സൗകര്യമൊരുക്കുന്നതിനും ഗതാഗതം പുനസ്ഥാപിക്കുന്നതിനും വേഗതയേറി. നിരക്ക് 99% ഉയര്‍ന്നു. സൗദി റോഡ്സ് ജനറല്‍ അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ജോലിസ്ഥലങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്ന ഇടങ്ങളിലും സേവന നിലവാരം ഉയർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് നേട്ടം. ഇവിടങ്ങളിലെ സുരക്ഷയും ഗതാഗത പ്രവാഹവും വർധിപ്പിക്കുന്നതിലെ നിരക്ക് ഗണ്യമായി ഉയര്‍ന്നു. സുരക്ഷ ആവശ്യങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡ് ശൃംഖലയിലെ ഗതാഗത മാറ്റങ്ങളുടെയും, തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെയും നിരക്ക് 98.75 ശതമാനത്തിലെത്തിയതായി സൗദി റോഡ്സ് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. അറ്റകുറ്റപ്പണി, വികസന പദ്ധതികൾ എന്നിവ നടപ്പിലാക്കുമ്പോൾ റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുക, ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് നിലനിർത്തുക, ഗതാഗത തടസങ്ങളും ട്രാഫിക്ക് കുരുക്കുകളും പരമാവധി ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത്. അംഗീകൃത സാങ്കേതിക ആവശ്യകതകൾക്കും എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഇവ രൂപപ്പെടുത്തിയത്.
Related Posts
പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും; ഒമാനിൽ ഫർണിച്ചർ, ജ്വല്ലറി, കാർ ഷോറൂമുകൾക്കും വിലക്ക്
മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്കെതിരെയുള്ള രാജ്യവ്യാപകമായ നിരോധനത്തിന്റെ അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ പരിസ്ഥിതി…
കുവൈത്തിലെ ഉച്ചവിശ്രമ നിയമം: ഏഴ് അവശ്യ ജോലികളെ ഒഴിവാക്കി
കുവൈത്ത് സിറ്റി: ഉച്ചവിശ്രമ നിയമത്തിൽ നിന്ന് ഏഴ് അവശ്യ ജോലികളെ ഒഴിവാക്കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ(PAM). തൊഴിൽ പരിശോധനാ…
സൗദിയിലെ കെട്ടിടങ്ങളിൽ ‘സ്മോക്ക് ഡിറ്റക്ടറുകൾ’ സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ്
റിയാദ്: സൗദിയിലെ കെട്ടിടങ്ങളിൽ ‘സ്മോക്ക് ഡിറ്റക്ടറുകൾ’ സ്ഥാപിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്.ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി…
