തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പല ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്. ജലം ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. ആശങ്ക പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നു. എന്‍ഡിആര്‍എഫ് സംഘങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണപ്പൊതികളും എല്ലാം തയ്യാറാണ്. പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ പത്തനംതിട്ടയിലേക്ക് എത്തുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന് കൂട്ടിച്ചേർത്തു.
