Author: Ardra

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. ഹൗസ് ബോട്ടിൽ സ്പാ സേവനം നൽകുന്നതിനായാണ് ശരണ്യ ആലപ്പുഴയിലെത്തിയത്. ശരണ്യയ്ക്കൊപ്പം അസം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ഹൗസ് ബോട്ടിലുണ്ടായിരിക്കെയാണ് ശരണ്യ വെള്ളത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബോട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശരണ്യയെ […]
Read more

‘പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല’; വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെഎസ്‍യു നേതാവ്

തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയ്മ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടുമെന്ന് ഗോകുൽ കുറിച്ചു. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് ഓരോ […]
Read more

ആസൂത്രിത കോപ്പിയടിയുടെ പിന്നിൽ സ്വകാര്യ കോച്ചിങ് സെന്റർ; കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും

മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ആസൂത്രിത കോപ്പിയടി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ പരീക്ഷയിൽ കോപ്പിയടിച്ച ഒരു കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ വിദ്യാർത്ഥികൾ സമാനമായ രീതിയിൽ കോപ്പിയടിച്ചെന്ന സൂചന ലഭിച്ചതും തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതും. പരീക്ഷയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജൂലൈ 3-ന് നടന്ന കെ.ജി.സി.ഇ പരീക്ഷ പൂർണ്ണമായും റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു […]
Read more

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Read more

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടം. വാട്ടര്‍ ടാങ്ക് നിര്‍മ്മാണ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സിറാജിനൊപ്പം സഹായിയായെത്തിയ വിശ്വനാഥനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

എണ്ണ കപ്പലിൽ തീപിടിത്തം; 23 പേരെ രക്ഷപ്പെടുത്തി ഒമാൻ

മസ്‌കത്ത്: ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി ഒമാൻ. സൗത്ത് ഷർഖിയക്ക് സമീപം തീപിടിച്ച ലൈബീരിയൻ പതാകയുള്ള കപ്പലിലെ സംഘത്തെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. ‘സ്റ്റോൾട്ട് മഗ്‌നീഷ്യം’ എന്ന എണ്ണ കപ്പലിനാണ് തീപിടിച്ചതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ പറഞ്ഞു. സൗത്ത് ഷർഖിയ ഗവർണറേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയും ഒമാനി ടെറിട്ടോറിയൽ ജലാതിർത്തിക്ക് പുറത്തുമായുമാണ് സംഭവം നടന്നതെന്നും അധികൃതർ വ്യക്തമാക്കി. കപ്പൽ ആക്രമിക്കപ്പെടുകയും തുടർന്ന് […]
Read more

മക്കളുടെ എഥനോൾ കമ്പനി; ആരോപങ്ങൾ തള്ളി മന്ത്രി നിതിൽ ഗഡ്കരി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 പദ്ധതിക്കെതിരെയും തനിക്കെതിരെയും നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കുപ്രചാരണങ്ങളാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് സർക്കാരിനെയും തന്നേയും ലക്ഷ്യമിടാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവ് കുറക്കാനും വായുമലിനീകരണം തടയാനും ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എഥനോൾ മിശ്രിത പെട്രോൾ, മെഥനോൾ, ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബദൽ ഇന്ധന […]
Read more

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണ വിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി തകരാൻ ഉള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും RJDയുമായി ഒരു തർക്കത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല. അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ച ബിനോയ് വിശ്വം സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ആവർത്തിച്ചു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സിപിഎം സിപിഐ ഉഭയകക്ഷി ചർച്ച പ്രത്യേക തീരുമാനം ഒന്നുമില്ലാതെ പിരിഞ്ഞു. […]
Read more

‘അര്‍ജന്‍റീന ഫൈനലിൽ എത്തില്ല’; പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്

ഇന്ന് നടക്കുന്ന അര്‍ജന്‍റീന-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ അനായാസ ജയവുമായി ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നും ഫൈനലില്‍ സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമെന്നും പ്രവചിച്ച് നടനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ ഫൈനലിലെത്തിയതിന് പിന്നാലെയാണ് അടുത്ത പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. “അങ്ങനെ എന്‍റെ പ്രവചനം ശരിയായി. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ എത്തി. വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള […]
Read more

സൗദിയിൽ സ്വർണ ഖനി കണ്ടെത്തി

റിയാദ്: സൗദിയിൽ സ്വർണമുള്ള ഒരു പുരാതന ഗ്രാമം ഭൂമിക്ക് താഴെ കണ്ടെത്തി. റിയാദിലെ അൽ ദവാദ്മി ഗവർണറേറ്റിലുള്ള പുരാവസ്തു കേന്ദ്രത്തിൽ നടന്ന നാലാംഘട്ട ഖനനത്തിലാണ് കണ്ടെത്തൽ. പുരാതന സ്വർണ ഖനികളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തൽ. മേഖലയിലെ ഏറ്റവും പഴക്കമേറിയ സ്വർണ ഖനികളിലൊന്നാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണ ഖനി ഉൾപ്പടെ ആദ്യകാല ഇസ്‌ലാമിക കാലഘട്ടത്തിലേതെന്ന് കരുതുന്ന മുഴുവൻ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഗ്രാമത്തിൽ പള്ളി, ചന്ത, വിവിധ തൊഴിൽശാലകൾ എന്നിവയുടെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. 18 പുരാതന കെട്ടിടങ്ങളുടെ ഭാഗങ്ങൾ, ഒരു പൗണ്ടിന്റെ […]
Read more

Recent News