Author: Ardra

മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അതിലെ കടല കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നുംപുറം കാരാട്ടാലുങ്ങല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
Read more

സഞ്ചാരികളെ ആകർഷിക്കാൻ വൻ വികസന പദ്ധതികളുമായി ദമ്മാം ​ഗ്ലോബൽ സിറ്റി

റിയാദ്: കിഴക്കൻ പ്രവിശ്യാ നഗരസഭയുടെ നേതൃത്വത്തിൽ ദമ്മാം ഗ്ലോബൽ സിറ്റി പദ്ധതിയുടെ രണ്ടാം പതിപ്പിനായുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു. വൻ വികസന പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര വിപണികൾ, ഇന്ററാക്ടീവ് ഫൗണ്ടൻ എന്നിവ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 5.2 ദശലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി 22,000 മുതൽ 26,000 വരെ സന്ദർശകർ എത്തുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര പവലിയനുകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ ഡിസൈനുകൾക്കൊപ്പം ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങൾ ഇതാദ്യമായി മേളയിൽ പങ്കാളികളാകും. ഏഷ്യൻ വില്ലേജ്, കബായൻ നൈറ്റ് […]
Read more

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; വിവിധ രാജ്യങ്ങളുമായി ഫോൺ സംഭാഷണം നടത്തി സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോൺ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനി, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ […]
Read more

16കാരനെ തട്ടിക്കൊണ്ടുപോയി, കുറച്ച് ദൂരം പോയി വഴിയിൽ ഉപേക്ഷിച്ചു; പരാതിയിൽ അന്വേഷണം തുടങ്ങി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിന് ഒടുവിൽ 16കാരനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചതായി പരാതി. മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെ മറികടന്ന് ഒന്നാമതെത്തിയ 16കാരനെ, പരാജയപ്പെട്ട എതിരാളികളിൽ ഒരാളും ഒപ്പമുണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാളും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി ബലമായി കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ജഹ്‌റ ഭാഗത്തേക്കുള്ള അൽ-സാൽമി റോഡിലെ 51-ാം കിലോമീറ്റർ അടയാളത്തിന് സമീപമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരൻ പൊലീസിന് നൽകിയ മൊഴി പ്രകാരം, […]
Read more

ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ചെന്നൈ: ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ടീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് വിമർശനം. 15 കാരൻ വൈഭവ് സൂര്യവംശിയെ ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ നിന്ന് ഒഴുവാക്കിയതിനെയും, അതിനെ ന്യായീകരിച്ച് ശ്രേയസ് അയ്യർ നടത്തിയ പ്രതികരണത്തെയുമാണ് ശ്രീകാന്ത് ശക്തമായി വിമർശിച്ചത്. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിന് മുമ്പ് ടോസ് സമയത്ത് ‘ടീമിന്റെ ഭാവിക്ക് ഏറ്റവും അനുയോജ്യമായത് പരീക്ഷിക്കാനാണ് വൈഭവിനെ മാറ്റി സഞ്ജുവിനെ ഉൾപ്പെടുത്തിയത്’ എന്ന് […]
Read more

‘പൗരത്വ നിർണയം നീതിപൂർവമാവണം’; അസമിൽ 27 പേർ വിദേശികളാണെന്ന ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: പൗരത്വം നിർണയിക്കാനുള്ള നടപടികൾ നീതിപൂർവമാകണമെന്ന് സുപ്രീംകോടതി. നടപടിക്രമങ്ങൾ വ്യക്തമായി പാലിച്ചേ ഇക്കാര്യത്തിൽ അന്തിമ തീർപ്പിലെത്താവൂ എന്നും കോടതി നിർദേശിച്ചു. അസമിൽ 27 പേർ വിദേശകളാണെന്ന് നിർണയിച്ച ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ആവശ്യമായ രേഖകൾ ഹാജരാകാൻ കഴിയാത്തവരെയാണ് ഇന്ത്യൻ പൗരൻമാരല്ലെന്ന് അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ കണ്ടെത്തിയത്. ഗുവാഹത്തി ഹൈക്കോടതിയും ട്രൈബ്യൂണൽ വിധി അം​ഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ വന്നത്. ഹൈക്കോടതി വിധിയും റദ്ദാക്കിയ സുപ്രീംകോടതി ഹർജിക്കാരുടെ അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണലിന് നിർദേശം നൽകി. […]
Read more

ആലപ്പുഴയിൽ ജി സുധാകരന്റെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം പ്രവർത്തകർ

തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം രംഗത്ത്. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം. സുധാകരന്റെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം പ്രവർത്തകർ. പാടശേഖര സമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയായിരുന്നു സംഭവം. സുധാകരൻ സിപിഎം വിമർശനം ഉന്നയിച്ചപ്പോഴാണ് സദസ്സിൽ ഉണ്ടായിരുന്ന ചില സിപിഎം പ്രവർത്തകർ എതിർപ്പ് അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ കൊമ്പുകോർത്തിരുന്നു. എംഎൽഎയെന്ന നിലയിൽ ജി സുധാകരൻ പങ്കെടുക്കുന്ന പരിപാടികളിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് […]
Read more

ഒമാനിലെ ജ്വല്ലറികളിൽ ഇനി ‘കംപ്ലയൻസ് ഓഫീസർ’ നിർബന്ധം

മസ്കത്ത്: ഒമാനിൽ എല്ലാ ജ്വല്ലറികളിലും പ്രത്യേക ‘കംപ്ലയൻസ് ഓഫീസറെ’ നിയമിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകെ , ഭീകരവാദ ഫണ്ടിങ് ഇല്ലാതാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈസൻസുള്ള എല്ലാ ജ്വല്ലറികളും വിലപിടിപ്പുള്ള സ്റ്റോണുകൾ വിൽക്കുന്ന സ്ഥാപനങ്ങളും ഈ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിനായി തങ്ങളുടെ ഒരു ജീവനക്കാരനെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്ന് മന്ത്രാലയം സർക്കുലറിലൂടെ ആവശ്യപ്പെട്ടു. നിയമപ്രകാരം ചുമതലപ്പെടുത്തുന്ന കംപ്ലയൻസ് ഓഫീസറുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന്റെ നിശ്ചിത ഔദ്യോഗിക […]
Read more

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ എം എ ബേബിക്ക് പരാതി

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് പരാതി. പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നിയമനമെന്ന പരാതിയാണ് ജില്ലയിലെ ഒരു പക്ഷം എംഎ ബേബിക്ക് കത്ത് നൽകിയത്. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അം​ഗമാകാത്ത രാ​​ഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാ​​ഗേഷിനെ നിയമിച്ചതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാ​​ഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം പരാതി […]
Read more

നഗരവികസനത്തിലെ സൗദി മോഡൽ യു.എൻ സമ്മേളനത്തിൽ ചർച്ചയാകുന്നു

റിയാദ്: യുഎൻ ആസ്ഥാനത്ത് നടക്കുന്ന പുതിയ നഗര അജണ്ടയെക്കുറിച്ചുള്ള പൊതുസഭയുടെ ഉന്നതതല യോഗത്തിൽ സൗദി അറേബ്യ തങ്ങളുടെ നഗരവികസന നേട്ടങ്ങൾ അവതരിപ്പിക്കുന്നു. സൗദി മുനിസിപ്പാലിറ്റി, ഭവന നിർമാണ വകുപ്പ് മന്ത്രി മാജിദ് അൽ-ഹുഖൈലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യം കൈവരിച്ച നഗരവികസന പുരോഗതിയാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളിലെ സൗദിയുടെ സജീവ സാന്നിധ്യത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. സൗദി നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ […]
Read more

Recent News