Author: Ardra

ഇനി ‘റോബോ’സ് നീക്കും; സൗദിയിലെ റോഡുകളിലെ മണൽ നീക്കാൻ റോബോട്ടുകളെ നിയോഗിച്ചു

റിയാദ്: സൗദി അറേബ്യയിലെ റോഡ് ശൃംഖലകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകൾ നിരത്തിലിറക്കി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ്. റോഡുകൾക്ക് കീഴിലുള്ള കലുങ്കുകളിലും ഇടുങ്ങിയ പാതകളിലും അടിഞ്ഞുകൂടുന്ന മണൽ, മണ്ണ്, മറ്റ് മാലിന്യങ്ങൾ എന്നിവ വൃത്തിയാക്കാനാണ് റോബോട്ടുകളെ നിയോഗിച്ചത്. സൗദിയിലെ റോഡരികുകളിൽ നിന്നും ഹൈവേകളിൽ നിന്നുമായി 4.8 കോടിയിലധികം ക്യൂബിക് മീറ്റർ മണൽ ഇതിലൂടെ അതോറിറ്റി നീക്കം ചെയ്തു കാർബൺ മലിനീകരണം പൂർണമായും ഒഴിവാക്കിയുള്ള അത്യാധുനിക പ്രവർത്തന സവിശേഷതകളാണ് ഈ റോബോട്ടുകൾക്കുള്ളത്. വളരെ […]
Read more

ഒമാന്റെ എണ്ണക്കയറ്റുമതിയിൽ 2.7% വർധനവ്

മസ്കത്ത്: ഒമാന്റെ എണ്ണക്കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തി. 2026 മെയ് അവസാനത്തോടെ രാജ്യത്തെ എണ്ണക്കയറ്റുമതി 2.7 ശതമാനം വർധിച്ച് 12,94,96,300 ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12,60,56,900 ബാരലായിരുന്നുവെന്ന് ഒമാൻ ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കുന്നു. എണ്ണവിലയിലും നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ ഒരു ബാരൽ എണ്ണക്ക് ശരാശരി 75.2 യു.എസ് ഡോളർ ആയിരുന്നത് 1.3 ശതമാനം വർധിച്ച് 2026 മെയ് ആയപ്പോഴേക്കും 76.2 യു.എസ് ഡോളറായി ഉയർന്നു. ഉത്പാദന രംഗത്തും […]
Read more

ഹരിതവൽക്കരണം വിജയത്തിലേക്ക് ; സൗദിയിലെ ഇമാം തുർക്കി റിസർവിൽ പൊടിക്കാറ്റ് 76.2% കുറവ്

റിയാദ്: സൗദി അറേബ്യയിൽ പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി നടപ്പാക്കുന്ന പദ്ധതികൾ വൻ വിജയത്തിലേക്ക്. രാജ്യത്തെ പ്രമുഖ വന്യജീവി സങ്കേതമായ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ ഈ വർഷം പൊടിക്കാറ്റിന്റെ ആവൃത്തിയിൽ 76.2 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തി. പ്രകൃതി സംരക്ഷണത്തിനും സസ്യലതാദികൾ വെച്ചുപിടിപ്പിക്കുന്നതിനും റിസർവ് അധികൃതർ നടത്തിയ നിരന്തര ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിയെ പഴയപടിയാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സംയോജിത പരിസ്ഥിതി പരിപാടികളുടെയും സസ്യവൽക്കരണ പദ്ധതികളുടെയും ഫലമായാണ് ഈ മാറ്റം […]
Read more

ലോകത്തെ മികച്ച വിമാനക്കമ്പനിയായി സൗദിയ

റിയാദ്: ആഗോള വ്യോമയാന രംഗത്തെ പ്രവർത്തന മികവിന്റെ സൂചികയിൽ ചരിത്ര നേട്ടവുമായി സൗദി അറേബ്യൻ എയർലൈൻസ്. 2026 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, വിമാന സർവീസുകൾ കൃത്യസമയം പാലിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി സൗദിയ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി ഗ്രൂപ്പിന് കീഴിലുള്ള ബജറ്റ് എയർലൈനായ ഫ്ലൈ അദീലും തിളങ്ങി. വ്യോമയാന മേഖലയിലെ പ്രകടനങ്ങൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസിയായ ‘സിറിയം’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്:ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി

പാലക്കാട്: പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് എന്നായിരുന്നു ചെന്താമരയുടെ മറുപടി. തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളുവെന്ന് ചെന്താമര പറഞ്ഞു. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും […]
Read more

ചെലവ് 40000 കോടി കൂടിയേക്കും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തിരിച്ചടി

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വൻ തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിലെ പുതിയ മാനദണ്ഡങ്ങൾ കാരണം പദ്ധതിയുടെ ആകെ ചെലവിൽ 40000 കോടി രൂപയുടെ അധികബാധ്യത വന്നേക്കാമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് പദ്ധതിയുടെ ഭാവിക്ക് തന്നെ കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനായി പുതിയൊരു ഫോർമുല കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ മാറ്റം കാരണം പ്രതീക്ഷിച്ചതിലും എത്രയോ ഭീമമായ തുക നഷ്ടപരിഹാരമായി നൽകേണ്ടി […]
Read more

ഫോട്ടോഗ്രാഫർക്കായി ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ വരുത്തി മൈക്കൽ ഒലിസെ, കയ്യടിച്ച് ആരാധകർ

ന്യൂയോര്‍ക്ക്: ഫ്രാൻസിന്‍റെ യുവ വിംഗർ മൈക്കൽ ഒലിസെ മൈതാനത്തെ കളി മികവിനപ്പുറം, തനിക്കൊപ്പം നിൽക്കുന്ന മനുഷ്യരോട് കാണിക്കുന്ന സമാനതകളില്ലാത്ത കൂറിന്‍റെയും നിലപാടിന്‍റെയും പേരില്‍ ആരാധകരുടെ ഹൃദയം കവരുകയാണ്. ഈ ലോകകപ്പിൽ 5 അസിസ്റ്റുകളുമായി ഫ്രഞ്ച് പടയുടെ തുറുപ്പുചീട്ടായും കിലിയൻ എംബാപെയുടെ പ്രധാന വഴികാട്ടിയായും ഒലിസെ തിളങ്ങിനിൽക്കുകയാണ്. എന്നാൽ ആഴ്ചകൾക്ക് മുൻപ് തന്‍റെ 94 ലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം താരം പെട്ടെന്ന് നീക്കം ചെയ്തത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകളിലേക്കുള്ള ട്രാൻസ്ഫറിന്‍റെ […]
Read more

അജ്മീറിൽ വൻ കള്ളനോട്ട് വേട്ട ; 13.06 ലക്ഷം രൂപയുടെ വ്യാജ കറൻസി പിടിച്ചെടുത്തു

അജ്മീർ: അജ്മീറിൽ വൻ കള്ളനോട്ട് വേട്ട. പൊലീസ് നടത്തിയ പരിശോധനയിൽ 13.06 ലക്ഷം രൂപയുടെ വ്യാജ കറൻസിയുമായി ഒരാൾ പിടിയിലായി. 500 രൂപയുടെ നോട്ടുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് സമീപകാലത്തുണ്ടായ വലിയ കള്ളനോട്ട് വേട്ടകളിലൊന്നാണിത്. പിടിയിലായ ആൾ ഏത് സംഘത്തിന്റെ ഭാഗമാണെന്നും നോട്ടിന്റെ ഉറവിടം എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അജ്മീറിലെ സംഭവത്തിന് പിന്നാലെ അസമിലെ ഗുവാഹത്തിയിലും സമാനമായ രീതിയിൽ കള്ളനോട്ട് പിടികൂടി. ഇവിടെ 13.5 ലക്ഷം […]
Read more

‘മനീതി സംഘം ചെയ്തതിനേക്കാൾ വലിയ അനീതി’; താഴ്മൺ കുടുംബത്തിനെതിരെ കെ എസ് രാധാകൃഷ്ണൻ

കൊച്ചി: താഴ്മൺ കുടുംബത്തിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ വീണ്ടും രംഗത്തെത്തി. ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണമെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. ഗുരുതര ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിൽ ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണമെന്നാണ് തൻ്റെ അഭിപ്രായം. ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നത് ബിജെപിയുടെ നിലപാടുകൂടിയാണ്. താഴ്മൺ കുടുംബം ശബരിമല തന്ത്രിപദവിയിൽ എത്താൻ യോഗ്യരല്ലെന്ന തന്റെ നിലപാടും പാർട്ടി നിലപാടും തമ്മിൽ ഭിന്നതയില്ലെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. മനീതി സംഘം ചെയ്തതിനേക്കാൾ വലിയ […]
Read more

കുതിച്ചുപായാൻ ബുള്ളറ്റ് ട്രെയിൻ; വിവരങ്ങൾ പങ്കുവെച്ച് അശ്വിനി വൈഷ്ണവ്

ഹൈദരാബാദ്: മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ സ്ട്രെച്ച് അടുത്ത വർഷം തുറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മറ്റുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി ഇക്കഴിഞ്ഞ ശനിയാഴ്ച ഹൈദരാബാദിൽ നടന്ന പരിപാടിയിൽ അറിയിച്ചു. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. സൂറത്തിൽനിന്ന് ബിലിമോറ വരെയുള്ള ഭാഗത്താണ് ബുള്ളറ്റ് ട്രെയിൻ ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. അടുത്ത വർഷം സൂറത്തിനും ബിലിമോറയ്ക്കും […]
Read more

Recent News