അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്
മലപ്പുറം: അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റിനെതിരെ പരാതി നല്‍കി യുവാവ്. മലപ്പുറം സ്വദേശിയായ യുവാവ് ആണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. മുന്‍നിര ടീം ആയ അര്‍ജന്റീനയെ മോശമായി ചിത്രീകരിച്ചു, വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തു എന്നടക്കം ആരോപിച്ചാണ് പരാതി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. കേരള ജനതയ്ക്കൊപ്പം തങ്ങളുണ്ടെന്ന പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലായിരുന്നു അര്‍ജന്റീനയെ ട്രോളിയത്.അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ തോളില്‍ […]
Read more

