Author: Ardra

‘വിശ്വാസത്തിൻ്റെ പേരിൽ നദിയെ മലിനമാക്കരുത്’; സുപ്രധാന വിധിയുമായി മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ: മതാചാരത്തിന്റെ ഭാഗമായാൽപ്പോലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ശേഷക്രിയക്കെത്തുന്നവർ തമിഴ്‌നാട്ടിലെ താമ്രപർണി നദിയിൽ ടൺകണക്കിന് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഒഴുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിയുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ പ്രവൃത്തി സമൂഹത്തിലെ മറ്റുള്ളവർക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതാചാരങ്ങൾക്കുള്ള അവകാശം പൊതുജനാരോഗ്യത്തിന് അനുസൃതമായിരിക്കണമെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ട് -കോടതി പറഞ്ഞു. ദിവസവും ഒരു ടണ്ണിലേറെ വസ്ത്രങ്ങളും മറ്റു […]
Read more

ഇറാന്‍ ആക്രമണ ഭീഷണി; ബഹ്റൈനില്‍ അപായ മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം

മനാമ: ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം. ആഭ്യന്തര മന്ത്രാലയം അപായ മുന്നറിയിപ്പ് നല്‍കി. സൈറനുകള്‍ മുഴങ്ങിയിട്ടുണ്ടെന്നും പൗരന്മാരും മറ്റുള്ളവരും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരാനും നിര്‍ദേശമുണ്ട്. ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ അമേരിക്ക ആക്രമണം പുനരാരംഭിച്ചിരുന്നു. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു. […]
Read more

ചിത്രം മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ എത്തും

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ NRD, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ റിലീസ് ‍ജൂലൈ 24ന്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്‍റെയും എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് […]
Read more

പുതിയ കെപിസിസി പ്രസിഡന്റ്: പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നൽകി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡണ്ട് ഉടൻ. പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ലമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. എം എം ഹസന്‍, ജോസഫ് വാഴക്കന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരാണ് പട്ടികയിലുളളത്. മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്കും മുല്ലപ്പളളിയെ പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. കര്‍ണാടക മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയശേഷം അന്തിമ ചര്‍ച്ച നടത്താനാണ് ദാരണ. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ […]
Read more

നിക്ഷേപത്തട്ടിപ്പുകാരെ പൂട്ടുകയാണ് അടുത്തലക്ഷ്യം; മന്ത്രി രമേശ് ചെന്നിത്തല

എറണാകുളം: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്നതായും ഇത്തരം തട്ടിപ്പുകാരെ പൂട്ടുകയാണ് അടുത്തലക്ഷ്യമെന്നും മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ബോർഡുംവെച്ച് രണ്ടുജീവനക്കാരെയും നിയമിച്ചശേഷം നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നോ, രണ്ടോമാസം പണം നൽകിയശേഷം മുങ്ങും. മലയാളികൾക്ക് ‘എന്നെ പറ്റിച്ചോ’ എന്ന നിലപാടാണുള്ളത്. പാവപ്പെട്ട കുടുംബങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. ഇത്തരം തട്ടിപ്പുകൾ തടയാൻ ഫലപ്രദമായ നടപടി ഉടൻ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാൻ […]
Read more

റെയിൽവേ ബോർഡുകൾ ത്രിവർണത്തിലേക്ക് തിരിച്ചുവരുന്നു

പയ്യന്നൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിലെ സ്ഥലനാമബോർഡുകൾ വീണ്ടും ത്രിവർണത്തിലേക്ക്. അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന കാസർകോട് സ്റ്റേഷനിൽ പുതിയ ത്രിവർണ സ്ഥലനാമബോർഡുകൾ സ്ഥാപിച്ചു. 5ഓളം പഴയ ബോർഡുകളാണ് മാറ്റിയത്. മറ്റ് സ്റ്റേഷനുകളിൽ വൈകാതെ ബോർഡുകൾ മാറ്റിസ്ഥാപിക്കും. വെള്ള പ്രതലത്തിൽ ചുവപ്പ് വൃത്തവും അതിന് കുറുകെ നീലനിറത്തിൽ ദീർഘചതുരവും ചേർന്ന സ്ഥലനാമബോർഡുകളാണ് നിലവിലുള്ളത്. ഇതാണ് ത്രിവർണത്തിലേക്ക് മാറ്റിയത്. 2023-ൽ റെയിൽവേ മന്ത്രാലയം വെള്ള പ്രതലത്തിൽ ത്രിവർണവൃത്തത്തിൽ നീല ദീർഘചതുരത്തിൽ സ്ഥലനാമം രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിൽ ചില സ്റ്റേഷനുകളിൽ ബോർഡ് വെച്ചുതുടങ്ങിയിരുന്നു. […]
Read more

ജനനായകന് A സർട്ടിഫിക്കറ്റ് ലഭിച്ചു; റിലീസ് ഉടൻ

വിജയ് ചിത്രം ജനനായകൻ സെൻസറിങ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഉടൻ തന്റെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 23നോ 24നോ ചിത്രത്തിൻറെ റീലിസ് ഉണ്ടാവുമെന്ന് ചർച്ചകൾ നടന്നിരുന്നു. ഔദ്യോഗികമായി സെൻസറിങ്ങ് പൂർത്തിയായതോടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിൽ ആകെ 13 കട്ടുകളാണ് ഉള്ളത്. അപ്രതീക്ഷിതമായി ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. അതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് […]
Read more

‘ഫീഡിങ് ബോട്ടിലുകൾ യുഎഇയിൽ വിൽക്കുന്നില്ല’; വ്യക്തമാക്കി അധിക‍ൃതർ

ദുബൈ: കുട്ടികൾക്ക് ശ്വാസതടസ്സം ഉണ്ടാക്കാനുള്ള സാധ്യതയെത്തുടർന്ന് സൗദിയിലെ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച ഫീ‍ഡിങ് ബോട്ടിലുകൾ യുഎഇയിലെ പ്രാദേശിക വിപണിയിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട്. യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും നടത്തിയ പരിശോധനയിലാണ് ഈ വിവരം വ്യക്തമായത്. ‘നർഷ് 8oz റീയൂസബിൾ ബേബി ബോട്ടിലിന്റെ’ (Nursh 8oz Reusable Baby Bottles – Product No. B11654) 22 യൂണിറ്റുകൾ കഴിഞ്ഞ ​ദിവസം സൗദി അറേബ്യൻ വാണിജ്യ മന്ത്രാലയം വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിരുന്നു. ഈ കുപ്പികളുടെ പുറംഭാഗത്തുള്ള സംരക്ഷണ […]
Read more

ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകൾക്ക് കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

ഡൽഹി: ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകൾക്ക് കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം. 12 ശതമാനത്തിൽ കൂടുതൽ ഈതൈൽ ആൽക്കഹോൾ അടങ്ങിയതും മുപ്പത് മില്ലിലിറ്ററിലധികം അളവിൽ വിൽക്കുന്നതുമായ മരുന്നുകളെ ഷെഡ്യൂൾ എച്ച്1-ൽ ഉൾപ്പെടുത്തി. 1945 ലെ ഡ്രഗ്സ് റൂൾസ് ഭേദഗതി ചെയ്താണ് ഈ തീരുമാനം. എച്ച്1 ഷെഡ്യൂളിൽ ഉൾപ്പെടുന്നതോടെ മരുന്നുകൾക്ക് കുറിപ്പടിയും മറ്റ് വിതരണ മാനദണ്ഡങ്ങളും കർശനമാകും. ചിലയിനം ചുമ സിറപ്പുകളും ടോണിക്കുകളും മറ്റ് ആൽക്കഹോൾ അടങ്ങിയ മരുന്നുകളുമൊക്കെ ഡോക്ടറുടെ കുറിപ്പടികളില്ലാതെ ഫാർമസികളിൽ‌നിന്ന് നേരിട്ടുവാങ്ങുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന […]
Read more

കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

മേപ്പാടി: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 48 കുടുംബങ്ങളിലെ 129 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ദുരന്തം ഉണ്ടായ പരിസരപ്രദേശത്ത് നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ തിരികെ വീടുകളിൽ എത്തിച്ചു. ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ മീനാക്ഷി പുഴയിൽ നിന്ന് കണ്ടെടുത്ത രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്ത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെ നിന്നുമാണ്. അഞ്ചാം ദിനത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം സുഗമമാണ്. […]
Read more

Recent News