കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

മേപ്പാടി: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 48 കുടുംബങ്ങളിലെ 129 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ദുരന്തം ഉണ്ടായ പരിസരപ്രദേശത്ത് നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ തിരികെ വീടുകളിൽ എത്തിച്ചു.

ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ മീനാക്ഷി പുഴയിൽ നിന്ന് കണ്ടെടുത്ത രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്ത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെ നിന്നുമാണ്. അഞ്ചാം ദിനത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം സുഗമമാണ്. നാല് സോണുകളായി തിരിച്ചു നടത്തുന്ന പരിശോധനയിൽ ഒന്നാം സോണും പ്രധാനമായും രണ്ടാം സോണും കേന്ദ്രീകരിച്ചാണ് പരിശോധന. മണ്ണൊലിച്ച് വരുന്ന ദൃശ്യങ്ങൾ അനുസരിച്ച് രണ്ടാം സോണിൽ വിക്രം റാണ ഉണ്ടാകുമെന്ന് നിഗമനത്തിലാണ് ദൗത്യസംഘം.

Leave a Reply

Your email address will not be published. Required fields are marked *