Author: Ardra

ബാങ്കോക്കില്‍ പബ്ബില്‍ വൻ തീപിടിത്തം; 27 പേര്‍ വെന്തുമരിച്ചു, 60ല്‍ അധികം പേര്‍ക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാ ലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്‌വീരാകൂന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ […]
Read more

‘സുകുമാരകുറുപ്പിനെ നാട് കടത്തിയത് കോൺഗ്രസ് നേതാവ്’; ടാക്സി ഡ്രൈവർ ശിവദാസൻ

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ നാട് വിടാൻ സഹായിച്ചത് ബന്ധുവായ കോൺഗ്രസ് നേതാവാണെന്ന് ടാക്സി ഡ്രൈവർ ശിവദാസൻ. കൊലയ്ക്ക് ശേഷം സുകുമാരക്കുറുപ്പ് നാടുവിട്ടത് തന്റെ കാറിലാണെന്നും, സുകുമാരകുറുപ്പിനെ കാറിൽ കയറ്റിയത് കായംകുളത്തെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നാണെന്നും ശിവദാസൻ പറഞ്ഞു. മാവേലിക്കരയിലേക്ക് എന്ന് പറഞ്ഞാണ് ഓട്ടം വിളിച്ചതെന്നും കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് ഇറക്കിവിട്ടതെന്ന് ശിവദാസൻ പറഞ്ഞു. സുകുമാരകുറുപ്പിനെയും കുറുപ്പിന്റെ ഡ്രൈവർ ആയിരുന്ന പൊന്നപ്പനെയും കാറിൽ കയറ്റിയിരുന്നു. ചാക്കോ വധക്കേസിൽ മൂന്നാം പ്രതിയായിരുന്നു പൊന്നപ്പൻ. ഇരുവരെയും ഇറക്കിയത് കൊല്ലം റെയിൽവേ […]
Read more

‘കെപിസിസി അധ്യക്ഷനാകാൻ തനിക്ക് അവസരം നൽകണം’; ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാൻ തനിക്ക് അവസരം നൽകണമെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇക്കാര്യം ദേശീയ, സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജാതി നോക്കി അധ്യക്ഷനാക്കിയവരെ കൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല. അടിമുടി പുനഃസംഘടനയില്ലെങ്കിൽ പാർട്ടി നശിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.1978 മുതലുള്ള തൻറെ പ്രവർത്തന പാരമ്പര‍്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക‍്യങ്ങൾ നോക്കി അധ‍്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെയും ആവശ്യം ഉന്നയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, […]
Read more

വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

കൊല്ലം: കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവർ ഉൾപ്പെടെ പതിനഞ്ച് ഇന്ത്യക്കാരാണ് വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കും. മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ഇന്ന് വൈകിട്ട് 6 മണിക്ക് വിയറ്റ്നാമിൽ നിന്ന് പുറപ്പെടും. രാത്രി 9.35 ന് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും. വിയറ്റ്നാം എയർലൈൻസ് വിമാനം […]
Read more

ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ എൽഡിഎഫ് സർക്കാർ

പത്തനംതിട്ട: ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ മുൻ സർക്കാർ. വകയിരുത്തിയ മുഴുവൻ തുകയും ശബരിമലയ്ക്ക് ലഭിച്ചില്ല. മാസ്റ്റർപ്ലാനിന് വകയിരുത്തിയത് 275 കോടിയാണ്. 85.45 കോടിമാത്രമാണ് ലഭിച്ചത്. ഇതിൽ 85.39 കോടിയും ചിലവഴിച്ചു. 2016-2017 വര്‍ഷങ്ങളിലാണ് 275 കോടി രൂപ വകയിരുത്തിയിരുന്നത്. റോഡുകള്‍ മുതല്‍ എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനായാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. അയ്യപ്പ സംഗമത്തില്‍ ഉള്‍പ്പെടെ മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ചയായിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ച തുക മുഴുവന്‍ സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാക്കുന്നത്. വിവരവകാശ പ്രവർത്തകന് […]
Read more

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്തു, ഡൽഹി മയൂർ വിഹാറിൽ ഗുണ്ടാ ആക്രമണം

ഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ പ്രദേശത്തെ താമസക്കാരായ 10 വയസ്സുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മയൂർ വിഹാർ ഫേസ് 3-യിലാണ് സംഭവം ഉണ്ടായത്. സംഘർഷത്തിൽ മയൂർ വിഹാർ ഫേസ് 3-യിലെ ഒന്ന്, രണ്ട് പോക്കറ്റുകളിലായി 15 ഓളം പേർക്ക് പരിക്കേറ്റതായി എഎപി എംഎൽഎ കുൽദീപ് കൗര്‍ അറിയിച്ചു. […]
Read more

മാനസികാരോഗ്യത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലുമായി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ആണ് ചെയ്തത്. നേരത്തെ താരം സോഷ്യൽ മീഡിയ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം കുറെ കാലം സമൂഹമാധ്യമങ്ങളിൽ നിന്നും ഐശ്വര്യ ലക്ഷ്മി വിട്ടു നിന്നിരുന്നു. തന്റെ മാനസികാരോഗ്യത്തെ കുറിച്ച് ഐശ്വയ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. 23 […]
Read more

നിങ്ങളെല്ലാം മാതാപിതാക്കളോടൊപ്പം നാട്ടിലുണ്ടാകണം, നിങ്ങൾ നാട്ടിൽ പഠിക്കണം; മുഖ്യമന്ത്രി വി ഡി സതീശൻ

എറണാകുളം: വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങളും തൊഴിലവസരങ്ങളും കേരളത്തിൽതന്നെ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോകം മാറുന്നതിനനുസരിച്ച് മാറാൻ കേരളത്തെ സജ്ജമാക്കുമെന്നും അതിൽനിന്ന് സർക്കാർ പിന്നാക്കം പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ഹൈബി ഈഡൻ എം.പി. നടപ്പാക്കുന്ന ‘എം.പി. അവാർഡ് 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിങ്ങളെല്ലാം മാതാപിതാക്കളോടൊപ്പം നാട്ടിലുണ്ടാകണം. നിങ്ങൾ നാട്ടിൽ പഠിക്കണം. ഇവിടെത്തന്നെ ജോലി ചെയ്യണം. അതിനുള്ള അവസരങ്ങളുണ്ടാകണം. അത് ഒരുക്കിത്തരേണ്ടത് ഞങ്ങളുടെ ജോലിയാണ്. ഞങ്ങളത് ചെയ്തിരിക്കും. […]
Read more

ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താം; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാലമോചനം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്കുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും ചട്ടപ്രകാരം സത്യപ്രതിജ്ഞക്ക് തടസ്സം ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സുഗതന് ജയിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് […]
Read more

സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണം; ജി സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. എന്തിനാണ് തന്റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. തന്റെ ഓഫീസിലേക്ക് നടത്തിയ സിപിഎം മാർച്ചിൽ പൊലീസിനെയും ജി. സുധാകരൻ വിമർശിച്ചു. ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. പൊതുവേദിയിൽ സിപിഎമ്മിനെ അധിക്ഷേപിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന സിപിഎം മുന്നറിയിപ്പിന് […]
Read more

Recent News