ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വൻ തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിലെ പുതിയ മാനദണ്ഡങ്ങൾ കാരണം പദ്ധതിയുടെ ആകെ ചെലവിൽ 40000 കോടി രൂപയുടെ അധികബാധ്യത വന്നേക്കാമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് പദ്ധതിയുടെ ഭാവിക്ക് തന്നെ കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനായി പുതിയൊരു ഫോർമുല കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ മാറ്റം കാരണം പ്രതീക്ഷിച്ചതിലും എത്രയോ ഭീമമായ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും. ഇതോടെയാണ് പദ്ധതിയുടെ ബജറ്റിൽ 40,000 കോടിയുടെ ഭീമമായ വർധനവ് പ്രതീക്ഷിക്കുന്നത്.
ചെലവ് 40000 കോടി കൂടിയേക്കും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തിരിച്ചടി
