Author: Arya

കേരളത്തിൽ 2021 മുതൽ ജലജന്യരോഗങ്ങൾ വർധിക്കുന്നു; കാരണം മലിനപ്പെട്ട കുടിവെള്ളം

കോട്ടയം: ആരോഗ്യസൂചികകളിൽ മുന്നേറുമ്പോഴും ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം. 2021-നുശേഷം ജലജന്യരോഗങ്ങളുടെ നിരക്കിൽ വർധനയാണ് കാണുന്നത്. കുടിവെള്ളം മലിനപ്പെട്ടതാണ് ടൈഫോയ്ഡ്, ഹെപ്പെറ്റെറ്റിസ്-എ, കോളറ, വയറിളക്കം തുടങ്ങിയവയെല്ലാം കാര്യമായി വർധിക്കാൻ ഇടയാക്കിയതെന്ന് ഇക്കണോമിക് റിവ്യൂ രേഖകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ 21 നദികളിൽ 351 ഇടങ്ങൾ കാര്യമായ മലിനീകരണം നേരിടുന്നതായി പറയുന്നു. പ്രധാന കുടിവെള്ളപദ്ധതികളുടെയെല്ലാം കിണർ പുഴകളിലാണുള്ളത്. കുഴലുകളുടെ പഴക്കംമൂലം മാലിന്യം കലരുന്നുണ്ട്.
Read more

യു.എ.ഇ.യുടെ ചരിത്രങ്ങൾതേടി ഇന്ത്യൻ വിദ്യാർഥികൾ

ഷാർജ : യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർഥികൾ ഷാർജ പുരാവസ്തു മ്യൂസിയത്തിലെത്തി. സ്കൂൾ ഹെറിറ്റേജ് ക്ലബ് അംഗങ്ങളായ ഒന്നുമുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികളാണ് സംഘത്തിലുണ്ടായത്. രാജ്യത്തിന്റെ സമ്പന്ന പൈതൃകം ഏറ്റവുമടുത്തുനിന്ന് അറിയുകയായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തിലെ വിവിധ ഗാലറികൾ സന്ദർശിച്ച വിദ്യാർഥികൾ പുരാതനകാലത്തെ ഉപകരണങ്ങൾ, മൺപാത്രങ്ങൾ, ആഭരണങ്ങൾ, നാണയങ്ങൾ, മറ്റു പുരാവസ്തുക്കൾ എന്നിവ കണ്ട് അവയുടെ ചരിത്രപ്രാധാന്യം മനസ്സിലാക്കി. പുരാവസ്തു ഗവേഷണങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ, മുൻകാലഘട്ടത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുമെന്ന് മ്യൂസിയം അധികൃതർ […]
Read more

തൊഴിലാളികളെ ചേർത്തുപിടിച്ച് ‘ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം

ദുബായ് : കടുത്ത വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസംനൽകിക്കൊണ്ട് ദുബായ് പോലീസിന്റെ നേതൃത്വത്തിൽ ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം പുരോഗമിക്കുന്നു. പോലീസ് സ്റ്റേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ്, ‘താങ്ക് യു ഫോർ യുവർ ഗിവിങ്’ സന്നദ്ധതസംഘം എന്നിവയുമായി സഹകരിച്ചാണ് സാമൂഹികസംരംഭം ആരംഭിച്ചത്. ഐക്യദാർഢ്യം, സഹിഷ്ണുത, ദാനധർമ്മ സംസ്കാരം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. വേനൽക്കാലത്തുടനീളം സംരംഭംനടപ്പാക്കാനാണ് തീരുമാനം. തൊഴിലാളികളുടെ ജീവിത നിലവാരമുയർത്തുകയും സാമൂഹിക ഐക്യം ദൃഢമാക്കുകയുംചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഷേഡ് ആൻഡ് റിവാർഡ് […]
Read more

പ്രവാസികൾക്ക് പ്രോപ്പർട്ടി സ്വന്തമാക്കാവുന്ന സൗദിയിലെ മേഖലകൾ

റിയാദ്: രാജ്യത്ത്‌ പ്രവാസികൾക്ക് റിയൽ എസ്‌റ്റേറ്റ് ഉടമസ്ഥത നേടാൻ അനുമതി നൽകിയിരിക്കുകയാണ് സൗദി. സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള നിയമത്തിന് അംഗീകാരം നൽകിയിരുന്നു. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലെ പ്രത്യേക മേഖലകളിലും പ്രദേശങ്ങളിലുമാണ് വസ്തു വാങ്ങാനാകുക. ഖസീം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹാഇൽ, വടക്കൻ അതിർത്തികൾ, ജിസാൻ, നജ്റാൻ, അൽബാഹ, അൽജൗഫ് എന്നിങ്ങനെ 13 പ്രവിശ്യകളിലെ പ്രത്യേക ഭാഗങ്ങളിലും പ്രോപ്പർട്ടികൾ വാങ്ങാനാകും. അതേസമയം, മക്കയിലും മദീനയിലും മുസ്‌ലിംകൾക്ക് മാത്രമേ […]
Read more

വ്യാജ വാർത്തകൾ തള്ളി ഒമാൻ

മസ്‌കത്ത്: വിദേശികൾക്ക് ഒമാനിൽ വസ്തുവകകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ താമസാനുമതി നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾക്ക് പിന്നാലെ, വിദേശികൾക്ക് ഒമാനിൽ എവിടെയും പ്രോപ്പർട്ടികൾ വാങ്ങാൻ അനുമതിയുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീകയും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതികൾ റസിഡൻസി അവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും, വിദേശികൾക്കുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം വിപുലീകരിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിർമാണം പൂർത്തിയായതോ അല്ലെങ്കിൽ നിർമാണത്തിലിരിക്കുന്നതോ ആയ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ സ്വന്തമാക്കുന്ന വിദേശികൾക്ക് […]
Read more

യെമനിൽ മാധ്യമപ്രവർത്തകന് നേരെ ബോംബാക്രമണം

സൗദി: സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബിക് വാർത്താ ചാനലായ അൽ അറബിയയുടെ യെമൻ കറസ്പോണ്ടന്റ് മുഹമ്മദ് അയ്ദ കൊല്ലപ്പെട്ടു. യെമനിലെ മുഖല്ല നഗരത്തിലെ 60-ാം സ്ട്രീറ്റിന് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായ സ്ഫോടനത്തെ തുടർന്നാണ് മരണം സംഭവിക്കുന്നത്. സ്ഫോടനത്തിൽ വാഹനം പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു വിഭാഗവും ഏറ്റെടുത്തിട്ടില്ല. മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെ യെമൻ ജേർണലിസ്റ്റ്സ് സിൻഡിക്കേറ്റ് ശക്തമായി അപലപിക്കുകയും അടിയന്തര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ വിശദമായി […]
Read more

ഹോർമുസ് കടലിടുക്കിൽ പുതിയ ട്രാൻസിറ്റ് ഫീസുകളുണ്ടാകില്ല

മനാമ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭാവിയിൽ യാതൊരുവിധ ട്രാൻസിറ്റ് ഫീസും ഏർപ്പെടുത്തില്ലെന്ന് ഒമാൻ. ബഹ്‌റൈനിൽ നടന്ന ജി.സി.സി – യു.എസ് സംയുക്ത മന്ത്രിതല യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ കടൽ നിയമ ഉടമ്പടികൾ പൂർണമായും പാലിച്ചുകൊണ്ട് കപ്പലുകൾക്ക് യാതൊരു അധിക നിരക്കുകളും ഇല്ലാതെ സ്വതന്ത്രമായി കടന്നുപോകാനുള്ള അവകാശം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ പുതിയ നിരക്കുകളോ നിയന്ത്രണങ്ങളോ വരുമോ എന്ന ആഗോള ഊർജ വിപണിയുടെ […]
Read more

മുഖ്യമന്ത്രിയുമായി നബാർഡ് സിജിഎം കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മുന്നേറ്റത്തിനും നബാർഡിന്റെ  പൂർണ പിന്തുണ  തുടരുമെന്ന് നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല  നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ അറിയിച്ചു. സംസ്ഥാനത്ത് നബാർഡ് നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെയും വരുംകാല പദ്ധതികളുടെയും പുരോഗതി സിജിഎം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനം, തീരദേശ സംരക്ഷണം, കാർഷിക പുരോഗതി, കണക്റ്റിവിറ്റി പദ്ധതികൾ എന്നിവയ്ക്ക് നബാർഡിന്റെ ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് അദ്ദേഹം […]
Read more

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി […]
Read more

ലഹരി വിരുദ്ധ ബോധവത്ക്കരണവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ഞാൽ ഗവ ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും തൂഫാൻ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനംതൂഫാൻ ഗോൾ ചലഞ്ചും ലഹരി വിരുദ്ധ സെമിനാറും ഉദ്ഘാടനവും ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്‌മിത പി.പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. എസ്.പി.സി […]
Read more

Recent News