പിണറായിയെ തള്ളി LDF കൺവീനർ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിസംബന്ധിച്ച തർക്കത്തിൽ എൽ.ഡി.എഫ്. നേതാക്കൾ സമവായചർച്ചകളുടെ പ്രതീക്ഷ പങ്കുവെച്ചെങ്കിലും സ്വരം കടുപ്പിച്ച് മുതിർന്നനേതാക്കൾ. പ്രതിപക്ഷ ഉപനേതൃപദവിയിൽ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ ചോദിച്ചു. തർക്കം സീമകളെല്ലാം ലംഘിച്ച്, പരസ്യമായ കലഹമായിമാറിയതിൽ സി.പി.എം.-സി.പി.ഐ. ദേശീയ നേതാക്കൾക്കും നീരസമുണ്ടെന്നാണ് വിവരം. ഉപനേതൃസ്ഥാനം സി.പി.എമ്മിനുതന്നെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞതു തള്ളി, എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങൾക്കുമുന്നിൽ നടത്തിയ പരസ്യപ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമാണെന്നാണ് വിവരം. സി.പി.എം. […]
Read more

