ചരിത്രനേട്ടവുമായി ഷാനവാസ് ഖാൻ; ലോങ് ജമ്പിൽ വെങ്കല മെഡൽ
ഡാളളസ്: ലോക അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനിമിഷം. പുരുഷന്മാരുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷാനവാസ് ഖാൻ വെങ്കല മെഡൽ സ്വന്തമാക്കി. 7.84 മീറ്റർ ദൂരം ചാടിയാണ് ഇരുപതുകാരനായ ഷാനവാസ് മെഡൽ നേട്ടം കൈവരിച്ചത്. ഇതോടെ ലോകവേദിയിൽ ഒരു അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും ഷാനവാസ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ ആശിഷ് യാദവും വസന്ത് മേഘ്‌വാളും വെള്ളി മെഡലുകൾ നേടിയിരുന്നു. […]
Read more

