ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യ

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363 റൺസിന് മറുപടിയായി ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 142 റൺസുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലിനൊപ്പം വാലറ്റത്ത് സാരാൻഷ് ജെയിനും(22), ഗുർനൂർ ബ്രാറും(18 പന്തിൽ 36) , മാനവ് സുതാറും(41) നടത്തിയ ചെറുത്തുനിൽപാണ് ലങ്കൻ സ്കോറിനൊപ്പമെത്താൻ ഇന്ത്യയെ സഹായിച്ചത്.

ഏഴ് റൺസിൻറെ നേരിയ ലീഡ് നേടിയ ശ്രീലങ്ക ഇലവൻ മൂന്നാം ദിനം തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയെ നേരിടുകയാണ്. മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ് ശ്രീലങ്ക ഇലവൻ. 26 റൺസുമായി നിഷാൻ മധുഷ്കയും ഒരു റണ്ണുമായി പവൻ രത്നായകെയും ക്രീസിൽ. ഓപ്പണർ രാവിന്ദുപ രസന്തയുടെയും മൂന്നാം നമ്പറിലിറങ്ങിയ പാസിന്ദു സൂര്യബാന്ദ്രയുടെയും വിക്കറ്റുകളാണ് ശ്രീലങ്ക ഇലവന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *