Author: Greeshma Joshi

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന് പുലർച്ചെ 5.30 ത്തോടെയായിരുന്നു അപകടം. പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടയിൽ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. തുടർന്ന് കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
Read more

റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു, പറക്കാനായില്ല; തിരുവനന്തപുരം-ബംഗളൂരു എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. റണ്‍വേയില്‍ നിന്ന് വിമാനം ഉയരാന്‍ ശ്രമിച്ചെങ്കിലും യാത്ര തുടരാനാകാതെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണോ കാരണമെന്ന് പരിശോധിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2980 നമ്പര്‍ വിമാനമാണ് തിരിച്ചിറക്കിയത്. റണ്‍വേയില്‍ നിന്ന് പറന്നുയരാണ് ശ്രമിച്ച് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവമെന്ന് ഒരു യാത്രക്കാരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പറന്നുയരാന്‍ വേഗത കൂട്ടിയ വിമാനം, പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉടന്‍ വേഗത കുറക്കുകയായിരുന്നു. ഒരു മണിക്കൂറോളമായി […]
Read more

പി.എസ്.സി ക്രമക്കേട്: ഐ.ജി.അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ഐ.ജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും. അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ വിവാദമായ പരീക്ഷകളുടെ വിശദമായ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് കത്ത് നൽകും.
Read more

വിതുരയിൽ സ്കൂട്ടർ യാത്രക്കാരനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് തല്ലി

തിരുവനന്തപുരം: വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തൊളിക്കോട് – തോട്ടുമുക്ക് റോഡിലെ പേരേത്തുപാറ പെട്രോൾ പമ്പിന് മുന്നിൽ ഒമാനി വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഈ വഴി സ്കൂട്ടറിൽ എത്തിയ സുരേഷ് വാൻ മാറ്റാനായി ഹോണടിച്ചു. ഇതിൽ പ്രകോപിതരായ വാഹനത്തിലുണ്ടായിരുന്ന സംഘം ഹോണടിച്ചത് എന്തിനാണെന്ന് ചോദിച്ച് സുരേഷിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
Read more

മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം; തലയ്ക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ‌

ആലപ്പുഴ: ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സംഭവത്തിൽ ഉസ്ബസ്കിസ്ഥാനിലെ നിയമനടപടികൾ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ BNSS 208 അനുസരിച്ച് ഇന്ത്യയിൽ കുറ്റവിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി […]
Read more

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്‌റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലമാണ്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജനം കുഴൽ കിണറിൽ എത്തിയതാണ് പ്രതിസന്ധിയായത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി. ഹോസ്റ്റലുകളിലെ കുഴൽക്കിണറിന് ചുറ്റും കോൺക്രീറ്റ് ചെയ്യുമെന്നും മണ്ണ് നീക്കം ചെയ്യുമെന്നുമാണ് പിഡബ്ല്യുഡി അറിയിച്ചത്.
Read more

കുംഭമേള വൈറൽ താരത്തിന്റെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ല. പെൺകുട്ടിയുടെ പതിവ് രീതിയാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞു. കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ […]
Read more

ആഫ്രിക്കയെ മുട്ടുകുത്തിടച്ച് ; ഫ്രാൻസ് സെമിയിൽ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവുമായാണ് ഫ്രാൻസ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഗോൾ നേടിയത്. എംബാപ്പെയുടെ ഈ ലോകകപ്പിലെ എട്ടാമത്തെയും ഡെംബെലെയുടെ അഞ്ചാമത്തേയും ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് റേസിൽ എംബാപ്പെ മുന്നിലെത്തി. എട്ട് ഗോളുകൾ തന്നെ നേടി മെസി ലിസ്റ്റിലുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ എംബാപ്പെയ്ക്കാണ് മുൻ‌തൂക്കം.ഇന്ന് ഡെംബെലെ നേടിയ ഗോളിലേക്ക് വഴിയൊരുക്കിയതടക്കം നാല് അസിസ്റ്റാണ് ഫ്രഞ്ച് താരത്തിനുള്ളത്. […]
Read more

കള്ളാടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു, മരണം ഏഴായി

കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നാലാം ദിനമായ ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. ലഭിച്ച മൃതദേഹം ബം​ഗാൾ സ്വദേശി രാ​ഗേഷ് ​ഗുജെയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇനി ഒരാളെ കൂടിയാണ് കാണാതായിട്ടുള്ളത്. ഇതിനായി പ്രദേശത്ത് നാലു സോണുകളായി തിരിച്ച് തിരച്ചില്‍ തുടരുകയാണ്. സ്‌നിഫര്‍ ഡോഗുകള്‍ നല്‍കിയ സൂചന അനുസരിച്ച് പാലത്തിന് സമീപത്ത് തിരച്ചില്‍ […]
Read more

ടിസിഎസ് കേസിലെ പ്രതി നിദ ഖാന് ജാമ്യം: പ്രതി ​ഗർഭിണി

മുംബൈ: ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) മുന്‍ ജീവനക്കാരി നിദ ഖാന് ജാമ്യം അനുവദിച്ച് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള പ്രത്യേക കോടതി. തൊഴിലിടത്തിലെ പീഡനവും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലാണ് നിദ ഖാന്‍ അറസ്റ്റിലായത്. ഒരു സ്ത്രീയും ജയിലില്‍ പ്രസവിക്കേണ്ടി വരുന്ന ആഘാതം ഏറ്റുവാങ്ങേണ്ടുന്ന അവസ്ഥയിലൂടെ കടന്നുപോകരുതെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഭഗവാന്‍ കൃണന്റെ ജനനവുമായി ആ സാഹചര്യത്തെ കോടതി താരതമ്യം ചെയ്തു. അത്തരം ഒരു സാഹചര്യം അമ്മയ്ക്കും നവജാത ശിശുവിനും ഒഴിവാക്കാനാകാത്ത മാനസിക വിഷമം ഉണ്ടാക്കുമെന്നും കോടതി […]
Read more

Recent News