Author: Greeshma Joshi

വ്യാപക പ്രതിഷേധം; ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങള്‍; വിവാദ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലെ പുതിയ എഐ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു. ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതായിരുന്നു ഈ ഫീച്ചര്‍. കഴിഞ്ഞ ചൊവ്വാഴ്ച മെറ്റാ പുറത്തിറക്കിയ ‘മ്യൂസ് ഇമേജ്’ എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ പ്രകാരം മെറ്റാ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ഒരാള്‍ക്ക്, ഇന്‍സ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടില്‍നിന്നും ചിത്രങ്ങള്‍ […]
Read more

‘സഖാക്കൾക്ക് മാനേജ്‌മെന്‍റ് ക്വോട്ടയിൽ സ്ഥാനങ്ങൾ കൊടുത്താൽ ചോദ്യംചെയ്യും’; അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് നിഖിൽ പൈലി

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി അംഗം നിഖിൽ പൈലി. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പൊലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഎഫ് സർക്കാർ മാനേജ്‌മെന്റ് ക്വോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് നിഖിൽ പൈലി വ്യക്തമാക്കി. ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. […]
Read more

മലപ്പുറത്തെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസ് കാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ ബല്‍രാജിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എംഎച്ച്എസ്എയ്‌ലെ കണക്ക് അധ്യാപകന്‍ ബല്‍രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിശദമായി ചോദ്യം ചെയ്യാന്നാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ അധ്യാപകനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കല്‍പകഞ്ചേരി പോലീസ് ആണ് കേസ് എടുത്തത്. ഇന്നലെയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം. […]
Read more

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം; ഇ ഡി അന്വേഷണം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്ക്

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടത്തില്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം വ്യാപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയുടെ എംഡി എസ് കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. […]
Read more

കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്. കൂടാളിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരത്തില്‍ ഇടിച്ച് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്. പരം ഛേദ്രി, ഹര്‍ഷ്, റിസ്‌വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്.
Read more

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ ‘വഴിയാധാരം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പരാതി. കൊറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി 300 ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ആറു മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായ കൊറോ ഹെല്‍ത്തില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മറ്റൊരു കമ്പനിയിലും സമാനമായ നിലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ […]
Read more

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോൻ നായകനാകുന്ന അവറാച്ചൻ ആൻഡ് സൺസിലെ ആദ്യ ഗാനം റിലീസായി. തന്റെ ആലാപനം കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കീഴടക്കുന്ന ഗായകൻ സിദ് ശ്രീറാമും സെബാ ടോമിയുമാണ് ചുരുൾ മുടി ചുരുളോ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സനൽ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുഹൈൽ കോയ ആണ് ഗാനരചന. റിലീസായി മണിക്കൂറുകൾക്കുള്ളിൽ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് അവറാച്ചൻ ആൻഡ് സൺസ് ചിത്രത്തിലെ ചുരുൾ മുടി ചുരുളോ എന്ന ആദ്യ ഗാനം. […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ചിത്രത്തിന്റെ അതീവ രസകരമായ ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു റൂറൽ മാസ്സ് ഫാമിലി ഫാന്റസി എന്റെർറ്റൈനെർ ആണ് […]
Read more

ട്രെയിനിനുമുന്നിൽപ്പെട്ട മധ്യവയസ്‌കനെ സ്വന്തം ജീവൻ വകവെയ്ക്കാതെ രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍. തമിഴ്‌നാട്ടിലെ സിര്‍ക്കഴിക്ക് സമീപമാണ് സംഭവം. സ്വന്തം ജീവൻപോലും വകവെയ്ക്കാതെയാണ് ഗേറ്റ് കീപ്പർ മധ്യവയസ്കനെ രക്ഷിച്ചത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഖാര്‍ കെ കലേഷ് എന്നയാളാണ് വീഡിയോ എക്സിലൂടെ പങ്കുവെച്ചത്. റെയിൽവേ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു ഗേറ്റ് കീപ്പർ. ഇതിനിടെ ട്രെയിൻ വരികയും മധ്യവയസ്കൻ ഇതിന് മുന്നിൽപ്പെടുകയുമായിരുന്നു. സംഭവം കണ്ട ഗേറ്റ് കീപ്പർ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി. തൊട്ടുപിന്നാലെ ട്രെയിന്‍ അതിവേഗത്തില്‍ […]
Read more

റെയില്‍വേ ക്ലോക്ക് ടവര്‍ അപകടം: ‘നാല് മാസം മുമ്പ് വിള്ളല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ചു’; ഗുരുതര അനാസ്ഥ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ക്ലോക്ക് ടവര്‍ തകര്‍ന്ന സംഭവത്തില്‍ ഗുരുതര അനാസ്ഥയെന്ന് പ്രാഥമിക വിലയിരുത്തല്‍. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍. നാല് മാസം മുമ്പ് കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്നു മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. റെയില്‍വേ അധികൃതര്‍ നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെ ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചെങ്കിലും നടപടിയെടുത്തില്ല. നാല് ദിവസം മുമ്പ് വീണ്ടും […]
Read more

Recent News