Author: Greeshma Joshi

സംസ്ഥാന ഗാനം ആദ്യം; ശേഷം വന്ദേമാതരം, ജനഗണമന: വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: സംസ്ഥാന ഗാനങ്ങമാണ് സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യം ആലപിക്കേണ്ടതെന്നും അതിന് ശേഷമാണ് ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ക്രമം കര്‍ശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ചില സംസ്ഥാനങ്ങളില്‍ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. തുടര്‍ന്ന് ദേശീയ ഗീതമായിരിക്കണം ആലപിക്കേണ്ടത്, അതിന് ശേഷമായിരിക്കണം ദേശീയ ഗാനം, ജൂലൈ […]
Read more

അയോധ്യയിലെ കാണിക്കപ്പണം എണ്ണുന്നവര്‍ കൂട്ടത്തോടെ രാജിവെച്ചു

ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ചുമതലയുണ്ടായിരുന്ന 23 ജീവനക്കാര്‍ രാജിവെച്ചു. ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വന്ന മാറ്റങ്ങള്‍ പണമെണ്ണല്‍ പ്രക്രിയ കൂടുതല്‍ ദുഷ്‌കരമാക്കിയെന്ന് കാണിച്ചാണ് വെള്ളിയാഴ്ച ഒന്നിച്ച് രാജിവെച്ചത്. വിവാദം ഉയര്‍ന്നതോടെ ഭക്തര്‍ 10, 20 രൂപ നോട്ടുകള്‍ കാണിക്കയായി നല്‍കുന്നത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ സമയവും അധ്വാനവും ആവശ്യമായി വരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. മുന്‍പ് 500 രൂപയുടെ 70 മുതല്‍ 80 […]
Read more

വിഡി സതീശന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍; മുഖ്യമന്ത്രിയായ ശേഷം ആദ്യ ദര്‍ശനം

കാസര്‍കോട്: കാല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വിഡി സതീശന്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ്ണകുംഭം നല്‍കി മുഖ്യമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകളിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം പങ്കെടുത്തു. വെള്ളിയാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി, രാത്രി കൊല്ലൂരിലാണ് താമസിച്ചത്. ശനിയാഴ്ച […]
Read more

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചതായി വിവരം

ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായി വിവരം. വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ‘വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ഒരു ബോട്ട് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മറിഞ്ഞു’, എംബസി പ്രസ്താവനയില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ […]
Read more

കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ ;ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാഅതോറിറ്റിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്. കാലാവധി കഴിഞ്ഞതും കേടായതുമായ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തുവെന്ന ഉപഭോക്താക്കളുടെ പരാതിയിലാണ് നോട്ടീസ്. വിശദമായതും തൃപ്തികരവുമായ വീശദീകരണം നല്‍കിയില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരമുള്ള ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആകെ ഒമ്പത് നോട്ടീസുകളാണ് അയച്ചിരിക്കുന്നത്. അന്‍പതിലധികം പരാതികളാണ് ഇന്‍സ്റ്റാമാര്‍ട്ടിനെതിരെ ലഭിച്ചത്. കുട്ടികളുടെ ഭക്ഷണം ഉള്‍പ്പെടെ മോശമായതും സുരക്ഷിതമല്ലാത്തതുമായ രീതിയില്‍ ലഭിച്ചു. ഉല്‍പ്പന്നം തിരികെ നല്‍കിയ ശേഷവും അതേ ഉല്‍പ്പന്നം […]
Read more

തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത്

തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ തീരുമാനമെടുക്കാനാണ് ബോർഡിൻ്റെ തീരുമാനം. മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. സ്വർണക്കൊള്ള കേസിൽ രാജീവര് പ്രതിയായിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം.
Read more

എസ് ശ്രീജിത്തിന് പകരം പി വിജയന്‍ ശബരിമല കോര്‍ഡിനേറ്റര്‍

തിരുവനന്തപുരം: ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു. ജയില്‍ മേധാവിയായി സ്ഥലംമാറിയ എസ്. ശ്രീജിത്തിന് പകരമാണ് ഈ പുതിയ നിയമനം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ എല്ലാവിധ ഏകോപന ചുമതലകളും പി വിജയനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തീര്‍ഥാടനം തികച്ചും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. 2024 ഒക്ടോബറില്‍ എംആര്‍ അജിത്കുമാറിനു പകരമാണ് […]
Read more

ജി സുധാകരനെതിരെ വി കെ സനോജ്

ആലപ്പുഴ: മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരന്റെ പരാമര്‍ശത്തില്‍ വിവാദം കനക്കുന്നു. മലക്കം മറിച്ചിലില്‍ ജി സുധാകരന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. പൊതിച്ചോര്‍ വിതരണം മഹത്തായ കാര്യം എന്നായിരുന്നു സുധാകരന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ്. സുധാകരനെതിരെ സോഷ്യല്‍ മീഡിയ പ്രചാരണവുമായി ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിട്ടുണ്ട്. 2020 ല്‍ ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം 1000 ദിവസം പൂര്‍ത്തിയായതിന്റെ പരിപാടി ഉദ്ഘാടനം ചെയ്തത് ജി സുധാകരനായിരുന്നു. എത്ര പെട്ടെന്നാണ് മനുഷ്യരുടെ […]
Read more

പുകവലി ശീലം മെഡിക്ലെയിം നിരസിക്കാന്‍ കാരണമല്ല: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊച്ചി: പുകവലി ശീലം ഉണ്ടായിരുന്നതിന്റെ പേരില്‍ മെഡിക്ലെയിം നിരസിക്കാന്‍ സാധിക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധി. ഇന്‍ഷുറന്‍സ് പോളിസിയിലെ ഒഴിവാക്കല്‍ വ്യവസ്ഥകള്‍ മെഡിക്കല്‍ തെളിവുകളില്ലാതെ അനുമാനങ്ങളുടെ പേരില്‍ പ്രയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി വിധി. മുമ്പ് രോഗി പുകവലിച്ചിരുന്നുവെന്ന ആശുപത്രി രേഖയിലെ പരാമര്‍ശം എടുത്തു പറഞ്ഞ് പിതാവ് ജോസ് മത്തായിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടിക്കെതിരെ ഷൈബി ജോസ് കോടതിയെ സമീപിച്ചു. അന്നനാളത്തിലെ അര്‍ബുദത്തെ […]
Read more

ന്യൂനമര്‍ദ്ദം ദുര്‍ബലമായി; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെലങ്കാന മുതല്‍ കര്‍ണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 […]
Read more

Recent News