Author: Greeshma Joshi

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ “ശ്രീ ശ്രീ”. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തു വന്നു. “Love Will Spark Again” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ “ശ്രീ ശ്രീ” ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് […]
Read more

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്

സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ഫോക്ലോർ എന്റർടെയ്നറുകളിലൊന്നായ ‘ദി വാൻ’ റിലീസ് തീയതി പുറത്ത്. 2026 സെപ്റ്റംബർ 25 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. റിലീസ് തീയതിയുടെ പ്രഖ്യാപനത്തോടൊപ്പം, സിനിമയുടെ വിശാലമായ ലോകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ശ്രദ്ധേയമായ ഒരു പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബാലാജി മോഷൻ പിക്ചേഴ്സും ടിവിഎഫ് മോഷൻ പിക്ചേഴ്സും ചേർന്നാണ്. ഫോഴ്‌സ് ഓഫ് […]
Read more

സിപിഐഎമ്മില്‍ നേതൃമാറ്റം ഉണ്ടാകില്ല; ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ല: കെ കെ ശൈലജ

ന്യൂഡല്‍ഹി: സിപിഐഎമ്മില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ കെ ശൈലജ. പരാജയമുണ്ടായാല്‍ നേതൃത്വത്തെ മാറ്റുന്ന രീതി സിപിഐഎമ്മിലില്ലെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പോലെയുള്ള പാര്‍ട്ടി അല്ലല്ലോ സിപിഐഎമ്മെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നിലപാടിലും അവര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു അവരുടെ പ്രതികരണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ക്ഷീണിക്കാതിരിക്കാനുള്ള ഇടപെടല്‍ എന്താണെങ്കിലും അത് ചെയ്തിരിക്കുമെന്നും അവർ […]
Read more

എംഎല്‍എ ബോര്‍ഡ് മാറ്റാത്ത മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിന്റെ ഔദ്യോഗിക ബോർഡ് മാറ്റാൻ തയ്യാറാകാത്ത മുൻ എംഎൽഎയും നടനുമായ എം. മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് മുകേഷിനെതിരെ നിയമലംഘനം ആരോപിച്ച് പരാതി നൽകിയത്. കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് വിഷ്ണു സുനിൽ പരാതി കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് മുകേഷിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചുകൊണ്ട് വിഷ്ണു സുനിൽ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ച വരികളും ചിത്രവും ഇപ്പോൾ […]
Read more

സ്ത്രീത്വത്തെ അപമാനിച്ചു: നടന്‍ വിനായകനെതിരെ കേസ്

കൊച്ചി: നടന്‍ വിനായകനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടനെതിരെ കേസെടുത്തത്. മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. ബോംബെയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ രതീഷ് കുമാറിന്റെ മകളാണ് പരാതിക്കാരി. വിനായകനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി രതീഷിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ മകള്‍ക്ക് മാനഹാനി സംഭവിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, മാനനഷ്ടം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം […]
Read more

ഭാര്യയെ കൊന്നെന്ന് പറഞ്ഞ് യുവാവ് കീഴടങ്ങി; അബോധാവസ്ഥയിലായിരുന്ന യുവതിയെ രക്ഷിച്ച് പൊലീസ്

കോഴിക്കോട്: ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു. കോഴിക്കോട് വെള്ളയിലാണ് സംഭവം. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ് വെള്ളയില്‍ സ്വദേശി സക്കീര്‍ (49) പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഭാര്യയ്ക്ക് ജീവനുണ്ടായിരുന്നു. ഉടന്‍ അവരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. കഴുത്ത് ഞെരിച്ച് ഭാര്യയെ കൊന്നെന്നായിരുന്നു സക്കീറിന്റെ മൊഴി. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. കുടുംബവഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സക്കീര്‍ ഭാര്യ നസീലയുടെ കഴുത്തുഞെരിച്ചത്. അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്നും താന്‍ കൊലപ്പെടുത്തിയതാണെന്നും കരുതിയാണ് […]
Read more

ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം

ആലപ്പുഴ : ഉസ്‌ബക്കിസ്ഥാനിൽ വെച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് മലയാളി എംബിബിഎസ് വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം ക്രൂരമായ മർദ്ദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ ഉസ്‌ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദറുൾ അനമിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം പ്രേരിപ്പിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് തയ്യാറായിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി അതിക്രൂരമായാണ് സാവരിയയെ […]
Read more

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവം; കാരണം കനത്ത മഴയെന്ന് റെയിൽവേ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നതിന് കാരണം കനത്ത മഴയെന്ന് റെയിൽവേ. കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും റെയിൽവേ അറിയിച്ചു. രാവിലെ 11.15ഓടെയാണ് അപകടം. 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഏറെക്കാലത്തെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതം പുനക്രമീകരിച്ചിരുന്നു. […]
Read more

താലിബാൻ കൃഷി മന്ത്രി ഇന്ത്യയിൽ; കാർഷികരംഗത്ത് സഹകരണം ശക്തമാക്കാൻ തീരുമാനം

ന്യൂഡൽഹി: വിത്തുകൾ, ജലസേചനം, ഗവേഷണം, കാർഷിക വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൃഷി, കന്നുകാലി വളർത്തൽ രംഗങ്ങളിൽ ദീർഘകാല റോഡ്മാപ്പ് തയ്യാറാക്കാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. ബുധനാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും അഫ്ഗാനിസ്ഥാൻ കൃഷി-ജലസേചന-കന്നുകാലി സംരക്ഷണ വകുപ്പ് മന്ത്രി മൗലവി അതാവുല്ല ഒമരിയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. നിർദിഷ്ട വർക്കിങ് ഗ്രൂപ്പ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഔദ്യോഗിക ഇടപെടലുകൾ സുഗമമാക്കുകയും ഇരുരാജ്യങ്ങളുടെയും മുൻഗണനകൾ അടിസ്ഥാനമാക്കി പുതിയ […]
Read more

ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്കനിർമാണം 1ാം ഘട്ടം പൂർത്തിയായത് റെക്കോർഡ് വേ​ഗത്തിൽ

ദുബൈ: ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്കനിർമാണം ഒന്നാം ഘട്ടം റെക്കോർഡ് വേ​ഗത്തിൽ പൂർത്തിയായി. മെട്രോ സ്റ്റേഷൻ നിർമിക്കുന്നതിന് മുമ്പായി ഭൂമിക്കടിയിൽ നടക്കുന്ന ആധുനിക എഞ്ചിനീയറിങ് പ്രക്രിയകൾ വ്യക്തമാക്കുന്ന വീഡിയോ ബുധനാഴ്ച റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ടു. വേഗതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി സ്മാർട്ട് നിർമാണ രീതികൾ തുടർച്ചയായി ഉപയോഗിക്കുന്ന ആർ.ടി.എ, ആധുനിക എഞ്ചിനീയറിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ദുബൈ മെട്രോയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. എമിറേറ്റിന്റെ വളർന്നു വരുന്ന ഗതാഗത ശൃംഖലയെയും ഭാവിയിലെ ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങളെയും പിന്തുണക്കുന്നതിനായി […]
Read more

Recent News