Author: Greeshma Joshi

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: 2008 ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രതികളില്‍ മൂന്നു പേര്‍ മലയാളികളാണ്. കൊലപാതകം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, രാജ്യദ്രോഹം, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. അഹമ്മദാബാദ് സ്‌ഫോടനത്തില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് കലാപത്തിനു പ്രതികാരമായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ രാജ്യത്തെ പ്രധാന പട്ടണങ്ങളില്‍ നടത്തിയ സ്ഫോടനപരമ്പരകളില്‍ ഒന്നാണ് അഹമ്മദാബാദിലുണ്ടായത്. അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 38 ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കാണ് വിചാരണക്കോടതി […]
Read more

‘തുരങ്കപാതക്ക് വേണ്ടി വാദിക്കുന്നവര്‍ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം’; ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒറ്റ ആവേശത്തിന് വികസനം എന്നുപറഞ്ഞ് ചാടിവീണ് വികസനം വികസനം എന്ന് ആര്‍പ്പ് വിളിച്ചാല്‍ പോരെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്നത് മനസിലായില്ല. പ്രക്യതിക്ക് വേണ്ടി മിണ്ടിപ്പോയാല്‍ മിണ്ടുന്നവരെ വികസന വിരോധികളെന്ന് വിളിക്കുന്ന ശീലം അന്നുമുണ്ടായെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നു. തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് കൂടി […]
Read more

12കാരിയോട് കൊടും ക്രൂരത കാട്ടിയ സംഭവം: തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചുകൊന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസിന്‍റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിവെച്ച് ഓടാൻ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്‍റെ ഭാഗമായി പൊലീസ് തിരികെ വെടിവെക്കുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പൊലീസ് സംഘം പുലർച്ചെ 12.45ഓടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂർ ഹാട്ട് പ്രദേശത്തേക്ക് പ്രതിയുമായി തെളിവെടുപ്പിന് […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; ഡൽഹിയിൽ ജനജീവിതം സ്തംഭിച്ചു

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. കനത്ത മഴയെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഡൽഹി – ജയ്‌പൂർ ദേശീയപാതയിൽ ഗുഡ്ഗാവിന് സമീപം പ്രധാന റോഡ് ഇടിഞ്ഞുതാഴ്ന്നത് വലിയ പ്രതിസന്ധിക്ക് കാരണമായി. ഇതേത്തുടർന്ന് ഹൈവേയിൽ കിലോമീറ്ററുകളോളം നീളത്തിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡുകളിലെ വെള്ളക്കെട്ടും ഗതാഗത തടസ്സവും കണക്കിലെടുത്ത് സ്വകാര്യ കമ്പനികളിലെ ജീവനക്കാരോട് താൽക്കാലികമായി വർക്ക് ഫ്രം ഹോമിലേക്കി മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ഗംഭീര വിജയം നേടി കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ചിൽ മമ്മി എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് മിത്രൻ ഷെൻബഗരാജ് ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് […]
Read more

എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് സൈബർ പൊലീസ്. തിരുവനന്തപുരം സൈബർ പൊലീസ് ആണ് സ്വമേധയാ കേസെടുത്തത്. ബിജെപി അനുകൂലമായി എകെ ആന്റണി പ്രസ്താവന നടത്തി എന്നായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് കേസെടുത്തത്.
Read more

കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്, അരണമല ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റയത്.നിലവിൽ 27 കുടുംബങ്ങളിൽ നിന്നുള്ള 94 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുട്ടിയാണ് മീനാക്ഷി എസ്റ്റേറ്റ്. അപകട സാധ്യത മുൻ നിർത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. മണ്ണിടിച്ചിൽ നേരിട്ട് കണ്ടതിന്റെ ആഘാതത്തിൽ നിന്നും ഇവർ മുക്തരായിട്ടില്ല. ചുളിക്ക GLP സ്‌കൂളിലാണ് ആദ്യം ക്യാമ്പ് ആരംഭിച്ചത്. കൂടുതൽ സൗകര്യം […]
Read more

ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ബിജെപി

കൽപ്പറ്റ: വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന് അവർ […]
Read more

സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്; ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി

കല്‍പറ്റ: വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഒരുമിച്ച് നിൽക്കും എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ ഡി ആർ എഫും എസ് […]
Read more

കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്

തെലങ്കാന: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ ഞരമ്പിലൂടെ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമബാദിലാണ് സംഭവം. കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ധ്യയുടെ കാമുകനായ അനിലും വെങ്കട് സായി എന്ന യുവാവും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രശാന്തിന്റെ […]
Read more

Recent News