Author: Greeshma Joshi

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും നായകനെന്ന നിലയിൽ തനതായ വ്യക്തിത്വം സൃഷ്ടിക്കുന്നതിലൂടെയും പ്രശസ്തനായ തെലുങ്ക് യുവ നടൻ സത്യദേവ് കാഞ്ചരണ, തന്റെ പുതിയ ചിത്രമായ ‘സമവർത്തി’യുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. നായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കരിയറിലെ പതിനാറാം ചിത്രമായാണ് സമവർത്തി ഒരുങ്ങുന്നത്. രുദ്ര പിക്ചേഴ്സ്, പഞ്ചഭൂത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശിവചരൺ റെഡ്ഡി ജാക്കിഡി, ശശിധർ റെഡ്ഡി പദമതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് നാഗ് വി. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു […]
Read more

ഗവർണറുമായുള്ളത് കുടുംബ പ്രശ്‌നമല്ല, റോജി എം ജോണിനെതിരെ പി എസ് സഞ്ജീവ്

കണ്ണൂര്‍: ഗവര്‍ണറുമായി പോരിനില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പരാമര്‍ശത്തില്‍ വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഗവര്‍ണറുമായുള്ളത് വഴി തര്‍ക്കമോ കുടുംബ പ്രശ്‌നമോ സ്വത്ത് തര്‍ക്കമോ അല്ലെന്ന് സഞ്ജീവ് പറഞ്ഞു. ആര്‍എസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിനെതിരെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്നും ആ നിലപാടില്‍ നിന്ന് കേരളത്തിലെ ഇപ്പോഴുള്ള ഗവര്‍ണര്‍ പിന്നോട്ടു പോയിട്ടില്ലെന്നും ഓര്‍മ്മിപ്പിക്കട്ടെയെന്ന് പി എസ് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു. ‘കേരളത്തിലെ സര്‍വകലാശാലകള്‍ […]
Read more

NCP സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം

കൊച്ചി: എൻ‌സിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം. തോമസ്.കെ.തോമസിനെ നീക്കി പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനാണ് നീക്കം. ദേശീയ വർക്കിങ്ങ് പ്രസിഡൻറ് പി.സി.ചാക്കോ ഗ്രൂപ്പ് യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് കലൂർ റിന്യൂവൽ സെന്ററിലാണ് ചാക്കോ അനുകൂലികളുടെ യോഗം. പി.സി.ചാക്കോ തന്നെ അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. നാളെ എ.കെ.ശശീന്ദ്രൻ പക്ഷം കോഴിക്കോട്ടും യോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ‘സംപൂജ്യരായി’പ്പോയ മറ്റ് ഘടകകക്ഷികളുമായി ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് നീക്കം. അതേസമയം ഗ്രൂപ്പ് യോഗം താൻ വിളിച്ചിട്ടില്ലെന്ന് എകെ […]
Read more

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തില്‍’ ഗൺമാൻമാർക്കെതിരെ നടപടി വരും

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്. എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം […]
Read more

ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി : ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ജൂൺ 1 മുതൽ 3വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ […]
Read more

കാത്തിരിപ്പ് നീളുന്നു, അബ്ദുൽ റഹീമിന്‍റെ മോചനം വൈകും ?

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. സൗദിയിൽ ഔദ്യോഗികമായി പെരുന്നാൾ അവധികളിലേക്ക് കടന്നതോടെ മോചനം നീളാനാണ് സാധ്യത. മോചനത്തിന് വേണ്ട ശ്രമങ്ങൾ തുടരുകയാണെന്നും വൈകാതെ അബ്ദുൽ റഹീമിന്റെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും റിയാദിലെ റഹീം നിയമസഹായ സമിതി അറിയിച്ചു. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് […]
Read more

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ്

ന്യുഡൽഹി : വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. പൈലറ്റുമാർക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തുകയായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി 9.30 ഓടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലാതെ എല്ലാവരെയും വിമാനത്തിൽ നിന്നും പുറത്തിറക്കിയതായും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് […]
Read more

മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്; നിയന്ത്രിച്ചത് ബിലാല്‍

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാലിനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. യുവതികളെ കണ്ടെത്തി ദുബായില്‍ എത്തിച്ച് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാല്‍ ആണെന്നാണ് കണ്ടെത്തല്‍. ദുബായില്‍ ജോലി ചെയ്യവെയാണ് കേസിലെ മറ്റൊരു പ്രതിയായ സിന്ധുവിനെ പരിചയപ്പെടുന്നതെന്നും സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് ബിലാല്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് വിവരം. 14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് സിന്ധു മൊഴി നല്‍കി. വര്‍ഷത്തില്‍ മൂന്നു പരിപാടി വരെ […]
Read more

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മുൻകൂറായി നൽകണമെന്ന് ഒമാൻ. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മെയ് 25ന് മുൻപായി വിതരണം ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു. പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് ജീവനക്കാർക്ക് അവരുടെ സാമ്പത്തികപരമായ ആവശ്യങ്ങൾ മുൻകൂട്ടി നിറവേറ്റുന്നതിനാണ് ഈ നടപടി. ഒമാനിലെ തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലർ […]
Read more

എബോള വ്യാപനം: ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം 28 ന് ഡല്‍ഹിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഉച്ചകോടിയുടെ പുതിയ തീയതികള്‍ പരസ്പര കൂടിയാലോചനകളിലൂടെ അന്തിമമാക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഉച്ചകോടി മാറ്റിവയ്ക്കാനുള്ള […]
Read more

Recent News