Category: Breaking News

മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്ഐടി രൂപീകരിച്ചു മുന്നോട്ടുപോകാൻ കഴിയുമോ എന്നതിലടക്കമാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും. ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്പോൺസറെ […]
Read more

അയോധ്യയിൽ വൻ അഴിച്ചുപണി; സംഭാവന എണ്ണാൻ പുതിയ സംവിധാനം

ഡൽഹി : അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഐഐടി വിദഗ്ധരും രണ്ട് ബാങ്കുകളും നൽകിയ നിർദ്ദേശം ട്രസ്റ്റ് യോഗം ചർച്ച ചെയ്തു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംഭാവന എണ്ണാനാണ് തീരുമാനം. ഇതിനായി നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം ചുരുക്കും. അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ട്രസ്റ്റിൻ്റെ തീരുമാനം. അതേസമയം, ക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ […]
Read more

രേണുവിന്റെ റീൽ കണ്ട് മനസുലഞ്ഞ് സോഷ്യൽ മീഡിയ

കൊല്ലം: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ വിമർശനങ്ങളും ട്രോളുകളും നേടിയ ആളാണ് രേണു സുധി. എന്നാൽ ഇപ്പോൾ അവരെ ഓരോ മലയാളിയും ചേർത്ത് നിർത്തുന്ന കാഴ്ചയാണ് ദിനംപ്രതി കാണാൻ സാധിക്കുന്നത്. അർബു​ദ രോ​ഗത്തോട് പോരാടുന്ന രേണു സുധിയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഒരുകാലത്ത് അവരെ കുറ്റപ്പെടുത്തിയവർ ഉൾപ്പടെ ഈ കൂട്ടത്തിലുണ്ട് എന്നതാണ് വാസ്തവം. ഈ പോരാട്ടത്തിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന രേണുവിന്റെ പുതിയൊരു വീഡിയോ കണ്ട് മനസുലഞ്ഞിരിക്കുകയാണ് സോഷ്യൽ […]
Read more

ലീഗിനുള്ളിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം : സ്ത്രീകളെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന കാന്തപുരത്തിന്റെ പരാമർശം തള്ളിയ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തിൽ മുസ്ലിം ലീഗിന് അതൃപ്തി എന്ന് വിവരം. സമുദായ നേതാവിനെ പരസ്യമായി മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിക്കരുതായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട് എന്നാണ് റിപ്പോർട്ട്. വിശ്വാസികളോട് പറഞ്ഞ കാര്യത്തിന് മുഖ്യമന്ത്രി മറുപടി കൊടുക്കേണ്ടിയിരുന്നില്ല എന്നും ഇവർ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ തുറന്ന വിമർശനം സമുദായ വിരുദ്ധമെന്ന രീതിയിൽ മറ്റു ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ […]
Read more

പിണറായിക്കെതിരെ അൻവർ

തിരുവനന്തപുരം : തിരഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ അണികൾക്ക് മേൽ പഴിചാരിയ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. 14 വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് കൊണ്ടാണ് അൻവറിന്റെ പ്രതികരണം. അന്ന് വിഎസിനെ പിണറായി വിജയൻ വേദിയിൽ ഇരുത്തി അപമാനിച്ചുവെന്നാണ് പിവി അൻവർ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമ്പോൾ സംസ്ഥാനമൊട്ടാകെ കോടികൾ ചിലവഴിച്ച് ഞാനല്ലാതെ മറ്റാര് എന്ന ബോർഡും വെച്ച് കടലിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി തിരമാലയും […]
Read more

പിണറായിയുടെ വീടിന് മുന്നിലെ വിവാദമായ പൊലീസ് ജീപ്പ് മാറ്റി

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ വിവാദ ജീപ്പ് സ്റ്റേഷൻ മാറ്റി. കഴിഞ്ഞ ദിവസമാണ് പത്ത് വർഷമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയത്. പകരം സംവിധാനം ഒരുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ താത്കാലിക ഷെൽട്ടർ ആയിരുന്നു ജീപ്പ്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നിൽ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചർച്ച വിഷയമായിരുന്നു. […]
Read more

ഐസക്കിൻറെ പ്രതികരണം തുറന്ന ചർച്ചയ്ക്കുള്ള ആഹ്വാനം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി. പിണറായിയുടെ നിലപാട് തള്ളിയുള്ള തോമസ് ഐസക്കിൻറെ പ്രതികരണം തുറന്ന ചർച്ചയ്ക്കുള്ള ആഹ്വാനം എന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ ചർച്ച പരിമിതപ്പെടുത്താനുള്ള കണ്ണൂർ ലോബിയുടെ നീക്കം പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികളും ചർച്ച ചെയ്യും. […]
Read more

നേപ്പാൾ പ്രളയം; മരണസംഖ്യ 1250ആയി

നേപ്പാൾ: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229 പേർ മരിച്ചതായാണ് കണക്ക്. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. അതേസമയം, ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി തിരച്ചിലിനായി നേപ്പാളിലെത്തി. മിന്നൽ പ്രളയത്തിന് ശേഷമുള്ള സഹായത്തിന് […]
Read more

​​​​​​​’ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയിൽ 5,183 പ്രൈമറി സ്‌കൂളുകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 5,183 പ്രൈമറി സ്‌കൂളുകളെ ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയ്ക്കായി തെരഞ്ഞെടുത്തതായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സ്‌കൂളിൽ പൊതുവായി ഒരു ഡിജിറ്റൽ പഠന ഇടം ക്രമീകരിക്കുകയും ഏറ്റവും കുറഞ്ഞത് 2 കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്തിട്ടുള്ള വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയങ്ങളുടെ പട്ടിക പദ്ധതി നിർവഹണച്ചുമതലയുള്ള കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) വെബ്സൈറ്റിൽ (kite.kerala.gov.in) പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ ആദ്യവാരം തന്നെ പദ്ധതി […]
Read more

വയോജനക്ഷേമം മുൻഗണനാ വിഷയം: മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന വിഷയമാണ് വയോജനക്ഷേമമെന്നും, വയോജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കേവലം നിയമപരമായ പ്രക്രിയകളിലൂടെ മാത്രം തീർപ്പാക്കാൻ സാധിക്കില്ലെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. ഇന്ത്യയിലാദ്യമായി രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഡെമോഗ്രാഫിക് ചേഞ്ച് വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയിൽ വയോജനങ്ങളുടെ ശതമാനം വർധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വയോജനക്ഷേമത്തിന് […]
Read more

Recent News