ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 250 മരണം
Measles ബംഗ്ലാദേശ് : ബംഗ്ലാദേശിനെ ആശങ്കയിലാക്കി അഞ്ചാംപനി വ്യാപനം. കുട്ടികളുൾപ്പെടെ 250 പേരാണ് രോഗംബാധിച്ച് ഇതുവരെ മരണമടഞ്ഞത്. അയൽരാജ്യമായ ബംഗ്ലാദേശിലെ ഈ സാഹചര്യം ഇന്ത്യക്കും മ്യാൻമറിനും ഭീഷണിയാണെന്നും അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകർച്ചവ്യാധിയായ അഞ്ചാംപനി നിയന്ത്രിക്കാൻ ബംഗ്ലാദേശ് ഇപ്പോൾ അടിയന്തര വാക്സിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണ്. ബംഗ്ലാദേശിലെ വാക്സിനേഷൻ പരിപാടികളിലുണ്ടായ പാളിച്ചകളാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാക്സിനേഷൻ നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രാഷ്ട്രീയ […]
Read more

