Category: Breaking News

വടക്കഞ്ചേരിയിൽ വർക്ക്ഷോപ്പിൽ അഗ്നിബാധ

വടക്കഞ്ചേരി: മംഗലം പാലത്തിനു സമീപം ബൈക്ക് വർക്ക്ഷോപ്പിന് തീപ്പിടിച്ച് 24 ബൈക്കുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്ഷോപ്പിൽ തീപ്പിടിത്തമുണ്ടായതായി കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയിലും പോലീസിലും വിവരമറിയിച്ചു.കടയുടെ അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിയത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു.
Read more

ഇറാനെതിരേ ആണവായുധം പ്രയോഗിക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെ ആണവായുധ സംഘർഷമാക്കി മാറ്റില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇറാന്, അമേരിക്കയുമായി സമാധാനകരാറിൽ എത്തിച്ചേരാനുള്ള സമയം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യൂ ബുഷ് പശ്ചിമേഷ്യയിൽ എത്തിയതിനിടെയാണ് ട്രംപിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്. ആണവായുധങ്ങൾ വിന്യസിക്കാൻ യാതൊരു പദ്ധതിയുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ ട്രംപ് വ്യക്തമാക്കിയത്. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്താൽ ഇതിനകംതന്നെ ഇറാനെ തകർത്തുകളഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം? […]
Read more

പ്രദീപ് രംഗനാഥന്റെ ലൈക്ക് ഇനി ഒടിടിയിലേക്ക്

ചെന്നൈ: പ്രദീപ് രംഗനാഥൻ നായകനായ സൈഫൈ റൊമാന്റിക് ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കമ്പനി’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷൻ. നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി രൂപയിലധികം ലൈക്ക് നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ […]
Read more

മന്ത്രിമാരുടെ ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ച് തെലങ്കാന

ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ ദീർഘകാലമായി ബാക്കിനിൽക്കുന്ന ആനുകൂല്യങ്ങൾ വിതരണംചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയും സമാനമായ വഴി സ്വീകരിച്ചത്. ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ സന്നദ്ധരാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള […]
Read more

ഇടിഞ്ഞ് വീണ്ടും താഴേക്ക് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 1 ഗ്രാം സ്വർണത്തിന് 14,020 രൂപയും 1 പവൻ സ്വർണത്തിന് 1,12,160 രൂപയുമായി ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന […]
Read more

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; യുവാവിന് പാമ്പുകടിയേറ്റു

മലപ്പുറം: മലപ്പുറത്ത് ഒതായിയിൽ പാമ്പിനെ പാന്റിന്റെ പോക്കലിട്ട് നടന്ന യുവാവിന് പാമ്പുകടിയേറ്റു. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പാമ്പിനെ പോക്കറ്റിലിട്ട് അങ്ങാടിയിൽ എത്തിയത്. പാമ്പിന്റെ കടിയേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഡ്യൂട്ടിക്കിടയിലെ സംഭവങ്ങളുടെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാട്ടി സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നൽകിയ പരാതിയിലാണ് നടപടി. അരുൺ രാജേന്ദ്രന് പുറമെ ടോം കുര്യാക്കോസ്, യാസർ കെ.പി, സോണി പനംതാനം, ശരത് പിള്ള, രാഹുൽ […]
Read more

മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപം 3 കോടി രൂപയുടെ എംഡിഎംഎ യുമായി രണ്ട് പേർ എക്‌സൈസിന്റെ പിടിയിൽ. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഫീഖ്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3 കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റൽ രൂപത്തിലുള്ളതും എംഡിഎംഎ പൈൽസ് 56 ഗ്രാമും പിടികൂടി. രണ്ടുപേരെയും അവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യസ്ഥാനിൽ നിന്നും ലഹരി എത്തിച്ചതായാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി […]
Read more

ഭൂഗർഭ പാതയിലൂടെ കുതിക്കാൻ ദുബായ് മെട്രോ

ദുബായ്: ദുബായുടെ പൊതുഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തുടക്കമാകുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ‘ഗോൾഡ് ലൈൻ’ പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 3400 കോടി ദിർഹം ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭൂഗർഭ പാതയിലൂടെയാവും സർവീസ്. ഗോൾഡ് ലൈൻ മെട്രോ പൂർണ്ണമായും ഭൂമിക്കടിയിലൂടെയാണ് സഞ്ചരിക്കുന്നത്. 40 മീറ്റർ വരെ ആഴത്തിലായിരിക്കും ഇതിന്‍റെ തുരങ്കങ്ങൾ […]
Read more

കുവൈത്തിൽ ഇ-ലേണിംഗ് നിർത്തിയോ?

കുവൈത്ത് : രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഏപ്രിൽ 22 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നേരിട്ടുള്ള അധ്യയനത്തിലേക്ക് മാറുന്നതിനെക്കുറിച്ചോ നിലവിലെ ക്രമീകരണങ്ങളിൽ എന്തെങ്കിലും പരിഷ്കാരം വരുത്തുന്നതിനെക്കുറിച്ചോ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച വാർത്തകൾ ഔദ്യോഗിക സ്രോതസ്സുകളിലൂടെ മാത്രം സ്ഥിരീകരിക്കണമെന്നും അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും സുതാര്യമായ […]
Read more

Recent News