മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയമില്ല
കോഴിക്കോട്: രാജിവെച്ചെന്ന വാർത്തകൾ നിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. വെള്ളിയാഴ്ചയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് രാജിവാർത്തകൾ തള്ളി അദ്ദേഹം രംഗത്തെത്തിയത്. മാറ്റമില്ലാത്ത കോൺഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണുമെന്നും മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് നിജേഷ് രാജിക്കത്ത് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എലത്തൂർ സീറ്റിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും അന്തിമ പട്ടികയിൽ സീറ്റ് ലഭിക്കാത്തതും പിന്നീട് ബാലുശ്ശേരിയിൽ […]
Read more

