Category: cinema

ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ “ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. 2026 ൽ ജർമനിയിൽ നടക്കുന്ന 23 മത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിൽ നടക്കുന്ന ബുക്കിയോൺ ഇൻ്റർനാഷണൽ ഫാൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 2 മുതൽ 12 വരെ ആണ് ബൈഫാൻ അരങ്ങേറുന്നത്. ദുൽഖറിന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് പ്രധാന വേഷങ്ങൾ […]
Read more

‘അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

കൊച്ചി: താരസംഘടന അമ്മയില്‍ പവര്‍ ഗ്രൂപ്പെന്ന് ശ്വേത മേനോന്‍. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവര്‍ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ല. മോഹന്‍ലാല്‍ വരെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയി. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല. അമ്മയില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരെയും ചില കുറ്റാരോപിതര്‍ക്ക് എതിരെയുമായിരുന്നു തന്റെ പോരാട്ടം. പവര്‍ഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിന്റെ വിജയമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം. നിസ്സഹായകരായ അംഗങ്ങള്‍ക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ […]
Read more

തകർപ്പൻ പ്രേക്ഷക പ്രതികരണവുമായി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ നേടുന്നത് ഗംഭീര പ്രേക്ഷക പ്രതികരണം. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും പ്രശംസിക്കുന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബോക്സ് ഓഫീസിലും […]
Read more

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഗോകുലം പ്രൊഡക്ഷൻസ് ബാനറിൽ കൃഷ്ണമൂർത്തിയും ഡ്രീംസ് ഓഫ് അജയ് വാസുദേവ് എന്ന ബാനറിൽ അജയ് വാസുദേവും ചേർന്ന് നിർമ്മിക്കുന്ന “അടിപടലം കളി അഭ്യാസം” എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു. ദീപക് ബാബു സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. പുക്കാട്ടുപടിയിലുള്ള ഗോകുലം സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. കോ പ്രൊഡ്യൂസഴ്സ് – ബൈജു ഗോപാലൻ, വി സി പ്രവീൺ. ഗണപതി, അമീൻ, […]
Read more

‘അച്യുത അവതാര’ത്തിലെ പുതിയ ഗാനം റിലീസായി

പ്രമുഖ കന്നഡ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനീത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം റിലീസ് ആയി. ‘സെയ്ലർ ഓഫ് പെയിൻ’ എന്ന ഗാനം ശ്രുതി ശിവദാസൻ ആണ് ആലപിച്ചിരിക്കുന്നത്. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, […]
Read more

കൈവശം രണ്ട് ജോഡി ആനക്കൊമ്പുകൾ; വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ

കൊച്ചി: ആനക്കൊമ്പ് കേസിൽ വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങൾ വനം വകുപ്പിനാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കര കൗശല വസ്തുക്കളുമാണ് നടന്റെ കൈവശമുള്ളത്. മാർച്ചിൽ മലയാറ്റൂർ ഡിഫ്ഒയ്ക്ക് നൽകിയ അപേക്ഷയിൽ നടപടി ആരംഭിച്ചിട്ടുണ്ട്. 2011 ഡിസംബ‍ര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോ‍ഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് […]
Read more

പരസ്യചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി ലിസി പ്രിയദർശൻ

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തി ലിസി പ്രിയദർശൻ. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. പ്രിയദർശൻ ആണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്. പരസ്യത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തുവന്നു. സെറ്റിലെത്തിയ ലിസിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതും വിഡിയോയിൽ കാണാം. 1988ൽ പുറത്തിറങ്ങിയ […]
Read more

അസിസ്റ്റന്റ് ഡയറക്ടർമാർക്ക് നടന്മാരെ ഭയം, നടിമാരെ പുല്ലുവില; തുറന്നുപറഞ്ഞ് നടി കൃതി സനോൺ

ചലച്ചിത്ര മേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ച് മനസുതുറന്ന് നടി കൃതി സനോൺ. ലിമി സിങ്ങിന്റെ യൂട്യൂബ് ചാനലിൽ നടന്ന സംഭാഷണത്തിലാണ് താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് കൃതി സനോൺ തുറന്നു പറഞ്ഞത്. സിനിമാ സെറ്റുകളിൽ പുരുഷ താരങ്ങളെ അപേക്ഷിച്ച് വനിതാ താരങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും അവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും കൃതി പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർമാർക്ക് പലപ്പോഴും പുരുഷ താരങ്ങളെ ഭയമാണെന്നും എന്നാൽ നടിമാരെ അവർ നിസ്സാരമായി കാണുന്നുവെന്നും കൃതി വെളിപ്പെടുത്തി. തന്റെ കരിയറിന്റെ തുടക്കത്തിൽ സ്ത്രീകൾക്ക് പരിമിതമായ അവസരങ്ങൾ മാത്രമേ […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് […]
Read more

രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് അൻസിബ

കൊച്ചി: നടന്‍ ടിനി ടോമുമായുള്ള വിഷയത്തില്‍ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് നടി അന്‍സിബ. വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് പിഷാരടി ചെയ്തതെന്ന് അന്‍സിബ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. രമേഷ് പിഷാരടിയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ രമേഷ് […]
Read more

Recent News