Category: cinema

ഷൂട്ടിങ്ങിനിടെ സെറ്റിലെ പലകയുടെ പാളി തകർന്നു വീണു; സംവിധായകൻ എം.എ നിഷാദിന് പരുക്ക്

ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ.നിഷാദിന് പരുക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ഷൂട്ടിനിടെയാണ് പരുക്കേറ്റത്. സെറ്റിലെ പലകയുടെ പാളികളിൽ ഒന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്.ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരുൾപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കൈകാലുകൾക്ക് പരുക്കുപറ്റിയ നിഷാദിനെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിക്കുന്നത്.
Read more

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

കൊച്ചി: ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ വമ്പൻ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതൽ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടു നീങ്ങുകയായിരുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. […]
Read more

ഓണാഘോഷങ്ങൾക്ക് ആവേശം പകരാൻ പുത്തൻ ഗാനവുമായി ‘ഓണാടോ’ ടീം

ഓണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാൻ പുത്തൻ ഗാനവുമായി എത്തിയിരിക്കുകയാണ് ‘ഓണാടോ’ ടീം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഓണത്തിന്റെ ആഘോഷവും താളവും നിറച്ചാണ് ‘ഓണാടോ’ പ്രേക്ഷകരിലേക്കെത്തുന്നത്. അക്ബർ ഖാനും അനാർക്കലി മരിക്കാറും ചേർന്നാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഹസ്‌ബു കൊല്ലമാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ഫാഹിസ് ഹംസയാണ് സംഗീതം പകർന്നിരിക്കുന്നത്.ശ്രീരാഗ് സുരേഷാണ് മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്. സനീപ് മോഹൻ ഗിറ്റാർ കൈകാര്യം ചെയ്തു. മാക്ബ്രോ ഓഡിയോയിൽ റെക്കോർഡ് ചെയ്ത ഗാനത്തിന്റെ […]
Read more

‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയാക്കി

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയാക്കി. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം ഗുഡ്‍വില്‍ എൻ്റർടെയ്ന്‍മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. ഒരു സംഗീത സംവിധായകൻ സിനിമയുടെ മറ്റു മേഖലയിലേക്കെത്തുക ചലച്ചിത്ര രംഗത്തു തന്നെ അപൂർവ്വ സംഭവമായിരിക്കും. ഇവിടെ അതിൻ്റെ ആദ്യ ക്രെഡിറ്റ് രതീഷ് വേഗയ്ക്ക് തന്നെ അവകാശപ്പെട്ടതാണ്. തൃശൂർ […]
Read more

കളക്ഷനിലും കുതിച്ച് ഡിസി; 50 കോടി ക്ലബ്ബിൽ ഇടം നേടി ചിത്രം

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറുന്ന ചിത്രത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ലോകേഷ് കനകരാജ്. ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇപ്പോഴിതാ ഡിസി ആഗോളതലത്തില്‍ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഇതുവരെ ഡിസി ആഗോളതലത്തില്‍ 51.71 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് […]
Read more

സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി മധുരമീ ജീവിതം

ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന മധുരമീ ജീവിതം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും. മാത്യു സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്നത് ശ്രീലാല്‍ പ്രകാശന്‍ ആണ്. സഹനിര്‍മ്മാതാക്കള്‍ ഡോ. ശ്രീകുമാര്‍ ജെയും ശ്രീശന്‍ പ്രകാശനും ആണ്. സിദ്ദീഖിന്റെ കരിയറിലെ 351-മത് ചിത്രം കൂടിയാണിത്. സിദ്ദീഖ് റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ ചന്തുമേനോന്‍ എന്ന പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ വിനയാ പ്രസാദ് മാധവി എന്ന […]
Read more

ഡിസിയുടെ ​ലിറിക് വീഡിയോ റിലീസ് ചെയ്തു

ലോകേഷ് കനകരാജ് നായകനായി എത്തിയ പുതിയ ചിത്രം ഡിസിയുടെ ​ലിറിക് വീഡിയോ റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഹൈസൻബർഗും വേടനും ചേർന്നാണ്. അനിരുദ്ധ് രവിചന്ദറും വേടനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഡിസി തിയേറ്ററുകളിൽ വൻ സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.വാമിഖ ഗബ്ബി ആണ് നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിൽ എത്തിയിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി […]
Read more

ഡിസിയിലെ വേഷം നിരസിച്ച വിജയ് ദേവരകൊണ്ടയ്ക്ക് വമ്പൻ നഷ്ടം

ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ ലോകേഷിന് മുമ്പ് ഈ സിനിമയില്‍ നായകനാകേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നു. അരുണ്‍ മാതേശ്വരന്‍ തന്നോട് ഒരു കഥ പറഞ്ഞെന്നും അതിന്റെ ഡിസ്‌കഷനിലാണെന്നും നടന് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ കഥയില്‍ പുതുമയൊന്നുമില്ലാത്തതിനാല്‍ പിന്മാറുകയാണെന്ന് വിജയ് ദേവരകൊണ്ട അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണ്‍ മാതേശ്വരന്‍ ലോകേഷിനെ സമീപിച്ചത്. ഇപ്പോഴിതാ സിനിമ നിരസിച്ചത് വിജയ് ദേവരകൊണ്ടായ്ക്ക് തീരാ നഷ്ടമാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. […]
Read more

തിയേറ്ററിന് ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ വിമർശിച്ച് നടൻ മാധവൻ

സിനിമ തിയേറ്ററിന് ഉള്ളിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നതിന് എതിരെ നടൻ മാധവൻ രം​ഗത്ത്. നിങ്ങൾക്ക് ലഞ്ചോ ഡിന്നറോ കഴിക്കണമെങ്കിൽ റസ്റ്റോറന്റിൽ പോകൂ എന്നും തിയേറ്ററിലേക്ക് അല്ല വരേണ്ടത് എന്നും മാധവൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ജിഡിഎന്നിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. ‘ഇന്ന് ഒരു ഫാമിലിയെ മുഴുവൻ കൺവിൻസ്‌ ചെയ്തു തിയേറ്ററിലേക്ക് എത്തിച്ചാൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിലാകും ഒരാൾ പാനി പുരി ഓർഡർ ചെയ്യുന്നത്. അത് സിനിമ കണ്ടുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാകും കൊണ്ടുവരുന്നതും. അതെല്ലാം […]
Read more

പ്രകാശ് രാജിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി പരാതി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിക്കിടെ തന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി നടൻ പ്രകാശ് രാജിന്റെ ആരോപണം. ബെംഗളൂരു മണ്ഡലത്തിലെ 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് താനെന്നും, തന്റെ വോട്ടവകാശം ഇല്ലാതാക്കിയെന്നും ആരോപിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ബെംഗളൂരുവിലാണ് SIR നടപടിക്കിടെ ഏറ്റവും കൂടുതൽ വോട്ടർമാരെ ASDDO (Absent, Shifted, Duplicate, Dead and Others) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ഈ മണ്ഡലത്തിലാണ് ഞാൻ ജനിച്ചത്. ഇവിടെ പഠിച്ചു, […]
Read more

Recent News