Category: cinema

അമ്മയിലെ പ്രശ്നം: യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു; രമേഷ് പിഷാരടി എംഎൽഎ

കൊച്ചി: അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ആരാഞ്ഞു. എത്രയും പെട്ടെന്ന് യോഗം വിളിച്ചു പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ വിലയിരുത്തുന്ന തരത്തിൽ സംഘടനയുടെ ആഭ്യന്തര വിഷയം പുറത്തേക്ക് കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്. അമ്മയിലെ വിഷയങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. […]
Read more

ധനുഷിന്റെ നായികയായി മമിത; ‘കര’ ഒടിടിയിലേക്ക് എത്തുന്നു

ധനുഷ് നായകനായി വന്ന തമിഴ് ചിത്രം കര ഒടിടിയിലേക്ക് എത്തുന്നു. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. നെറ്റ്ഫ്ളിക്സിലൂടെയാണ് കര ഒടിടിയില്‍ എത്തുക. മെയ് 28 മുതലാണ് കരയുടെ ഒടിടി സ്‍ട്രീമിംഗ് നടക്കുക. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജനനായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും […]
Read more

‘അമ്മ’യുടെ ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറി; മല്ലിക സുകുമാരൻ

കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളാണ് ടിനി ടോമെന്നും മല്ലികാ സുകുമാരന്‍ തുറന്നടിച്ചു. അന്‍സിബയുടെ ആരോപണത്തില്‍ നീന കുറുപ്പ് തെളിവ് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുമ്പോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തുറന്ന് പറയണമെന്നും അമ്മയില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മനുഷ്യർക്കും അമ്മയില്‍ തുടരാന്‍ […]
Read more

ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക […]
Read more

വിദേശ കളക്ഷനിലും കുതിച്ച് ‘കറുപ്പ്’

സൂര്യ നായകനായി വന്ന പുതിയ ചിത്രം കറുപ്പ് വിദേശ കളക്ഷനിലും കുതിക്കുന്നു. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നർ ആണ്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്‍ സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് വലിയ ആശ്വാസം നല്‍കുന്നുവെന്നാണ് കളക്ഷൻ […]
Read more

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായിട്ടില്ല, പലരും ചോദിച്ചു, വിരോധമില്ലെന്ന് പറഞ്ഞു- ജോയ് മാത്യു

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് നടൻ ജോയ് മാത്യു.’ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർ പലരും ചോദിച്ചു. വിരോധമൊന്നുമില്ലെന്ന് പറഞ്ഞു’,എന്നായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ. ജോയ് മാത്യുവിന് പുറമേ, നടന്മാരായ ജഗദീഷ്, സലിംകുമാർ, മുൻ വൈസ് ചെയർമാൻ കൂടിയായ പ്രേംകുമാർ, സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതേസമയം, സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്ഥാനമേറ്റെടുക്കാനില്ലെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു. ഭരണമാറ്റത്തിന് പിന്നാലെ ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി […]
Read more

‘പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ 2026 ജൂൺ 4 ന് ആണ് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് […]
Read more

ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനും; കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്

കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്. ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ സംഗമം സംഘടിപ്പിച്ചത്. അമ്മ’യുടെ കുടുംബ സംഗമ സ്പോൺസർഷിപ്പ് കരാറിൽ ഔദ്യോഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. നന്ദകുമാർ ചെയർമാനായ വെണ്ണnയിലെ അമ്പലമായിരുന്നു മുഖ്യ സ്പോൺസർ. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റായ ശ്വേത മേനോനാണ്. അശരണരായ കലാകാരന്മാരെ സഹായിക്കാൻ ക്ഷേത്രം നൽകാൻ തീരുമാനിച്ച തുക, സംഭാവനയായി സ്വീകരിക്കുന്നതിന് പകരം സ്പോൺസർഷിപ്പ് ആക്കി മാറ്റിയത് ശ്വേത മേനോനാണെന്നാണ് റിപ്പോര്‍ട്ട്. […]
Read more

ഉദയനിധി വീണ്ടും സിനിമയിലേക്കെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഭിനയ രംഗത്തേക്ക് തിരികെ വരുന്നതായി സൂചന. ഉടൻ തന്നെ അദ്ദേഹം അഭിനയ രംഗത്തേക്കു തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 15 ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ഉദയനിധിയുടെ അവസാന ചിത്രം ‘മാമന്നൻ’ ആയിരുന്നു. നിരൂപക ശ്രദ്ധയും വാണിജ്യ വിജയവും നേടിയ ഈ ചിത്രത്തിനുശേഷം തത്‌കാലം അഭിനയ രംഗത്തേക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. നിലവിൽ ഉദയനിധി പ്രതിപക്ഷ നേതാവാണ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കും ഉത്തരവാദിത്വവും നിലവിൽ കുറവായ സാഹചര്യത്തിലാണ് അദ്ദേഹം അഭിനയ രംഗത്ത് ശ്രദ്ധ […]
Read more

ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുങ്ങുന്നു

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം. 2027 ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിക്കാൻ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വിപുൽ ഷായാണ്. ആഷിൻ എ ഷായാണ് സഹനിർമ്മാണം. കനിഷ്ക് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ, സർവൈവൽ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇതിലൂടെ വമ്പൻ ആക്ഷൻ ചിത്രങ്ങളിലേക്ക് മടങ്ങി വരികയാണ് […]
Read more

Recent News