ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായിട്ടില്ല, പലരും ചോദിച്ചു, വിരോധമില്ലെന്ന് പറഞ്ഞു- ജോയ് മാത്യു

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് നടൻ ജോയ് മാത്യു.’ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർ പലരും ചോദിച്ചു. വിരോധമൊന്നുമില്ലെന്ന് പറഞ്ഞു’,എന്നായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ. ജോയ് മാത്യുവിന് പുറമേ, നടന്മാരായ ജഗദീഷ്, സലിംകുമാർ, മുൻ വൈസ് ചെയർമാൻ കൂടിയായ പ്രേംകുമാർ, സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതേസമയം, സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്ഥാനമേറ്റെടുക്കാനില്ലെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു.

ഭരണമാറ്റത്തിന് പിന്നാലെ ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. മറ്റ് ഭാരവാഹികളും രാജിവെച്ചൊഴിഞ്ഞു. പിന്നാലെ, കോൺഗ്രസുമായി അടുപ്പമുള്ള ചലച്ചിത്ര പ്രവർത്തകരെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വിവരം പുറത്തുവരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *