Category: cinema

മുഖ്യമന്ത്രി വിഡി സതീശന് കൊച്ചിയിൽ സ്വീകരണം; വി ഡി സതീശന് പൊന്നാട അണിയിച്ച് മമ്മൂട്ടി

എറണാകുളം: മുഖ്യമന്ത്രി വിഡി സതീശന് സ്വീകരണം നൽകി കൊച്ചി പൗരാവലി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണ്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു. വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിക്കുകയും ചെയ്തു. കൊച്ചിക്കാരോടൊപ്പം മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഭരണം ആകട്ടേയെന്ന് കുഞ്ചാക്കോ ബോബൻ ആശംസിക്കുകയും ചെയ്തു. വിജയം സമ്മാനിച്ചവർക്ക് നന്ദിയുണ്ടെന്നും കേരളത്തിലെ […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വമ്പൻ സ്കെയിലിൽ ഒരുക്കിയിരിക്കുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിലൂടെ നിഖിൽ തന്റെ ഇതുവരെയുള്ള […]
Read more

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം. 2027 ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ എത്തിക്കാൻ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിപുൽ ഷാ, സഹനിർമ്മാണം ആഷിൻ എ ഷാ. കനിഷ്ക് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ, സർവൈവൽ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇതിലൂടെ വമ്പൻ ആക്ഷൻ ചിത്രങ്ങളിലേക്ക് മടങ്ങി വരികയാണ് […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ പുതിയ ഗാനമെത്തി. ‘ഹെല്ലല്ലല്ലോ ‘ എന്ന ടൈറ്റിലോടെ പുറത്തു വന്നിരിക്കുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്ന ചടുലമായ താളത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ, ആലപിച്ചത് അമൃത സുരേഷ് എന്നിവരാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ […]
Read more

ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്

കൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കം കനക്കുന്നു. അധിക്ഷേപിച്ചെന്ന അൻസിബയുടെ ആരോപണം ശരിവച്ച് നടി നീന കുറുപ്പ്. ടിനി ടോം തന്നേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചെന്നും സംഘടനയ്ക്ക് നൽകിയ പരാതിയിൽ നീനാ കുറുപ്പ് പറയുന്നു. മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്. തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും നീന കുറുപ്പ് പറയുന്നു. ടിനി ടോമിൻ്റെ പ്രവർത്തിയിൽ വനിത അംഗങ്ങൾ പരാതി തുറന്ന് പറയാൻ ഭയക്കുന്നുവെന്ന് നീന […]
Read more

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ അവസാനിച്ചു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ചിത്രത്തിലെ വളരെ നിർണ്ണായകമായ രംഗങ്ങൾ ആണ് ഇപ്പോൾ അവസാനിച്ച ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് വിവരം. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികാ […]
Read more

‘തന്റെ വളർച്ച പലരും ഭയക്കുന്നു, ഇപ്പോൾ നടക്കുന്നത് പരദൂഷണം’; ടിനി ടോം

നടി അൻസിബയുടെ തുറന്നുപറച്ചിലിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്ത്. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. അൻസിബയുടെ രാജി തിരക്കുകൾ കാരണമെന്നാണ് അറിയിച്ചതെന്നും ടിനി ടോം കൂട്ടിച്ചേർത്തു. അൻസിബ തനിക്ക് സഹോദരിയെ പോലെയാണ്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നത്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ല. ‌‌മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. ഇപ്പോൾ […]
Read more

മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക്

കൊച്ചി : അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് അങ്കം അട്ടഹാസം നിർമ്മാതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി അശ്വന്ത് കോക്ക് രംഗത്ത്. മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ അങ്കം അട്ടഹാസം സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസമാണ് യൂട്യൂബർമാർക്കെതിരെ രംഗത്തുവന്നത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയുടെ കഥ വെളിപ്പെടുത്തിയെന്നും, അതിലൊരാൾ ഒരു ലക്ഷം രൂപ ചോദിച്ചെന്നുമായിരുന്നു നിർമ്മാതാവ് അനിൽ കുമാറിന്റെ […]
Read more

രാജിക്ക് കാരണം ടിനി ടോം: നടനെതിരെ പ്രതികരിച്ച് അൻസിബ ഹസൻ

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍. അമ്മയില്‍ നിന്ന് രാജിവെച്ചതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു അന്‍സിബ. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു. ‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ […]
Read more

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കോട്ടയം: എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും നേടി. […]
Read more

Recent News