Category: cinema

തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചന; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ

കൊച്ചി: നടി ലക്ഷ്‍മിപ്രിയയ്‍ക്കും പൊലീസിനും എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ. തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയാണ് പരാതി നൽകിയത്. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ പരാതിയില്‍ പറയുന്നു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചുവെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി. […]
Read more

കാരണം കാണിക്കൽ നോട്ടീസ് നൽകി ‘അമ്മ’; ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. അതേസമയം, ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താനാണു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തൻ്റെ പരാതികൾ കേൾക്കണമെങ്കിൽ രമേശ് […]
Read more

ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു

ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഷോകൾ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചത്. ‘മാർക്കോ’ എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം കൂടിയാണ് […]
Read more

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

കൊച്ചി : തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. “ഹരിവരാസനം” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഹരിവരാസനത്തിന്റെ സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റ രചന നിർവഹിക്കുന്നത് […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസിന് ഒരുങ്ങുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ […]
Read more

‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മനോഹരമായ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ കൗതുകകരമായ അവതരണവും കൊണ്ട് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രമാണിത്. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമയായ അവറാച്ചൻ ആൻഡ് സൺസ് ഒരു പൂർണ്ണ എന്റർടെയ്നറാണെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ സൂചന നൽകുന്നു. പോസ്റ്ററിന്റെ മധ്യത്തിൽ വ്യത്യസ്ത […]
Read more

ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കം; ഇളയരാജക്ക് വീണ്ടും തിരിച്ചടി

ഡല്‍ഹി: ​ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഗീതസംവിധായകന്‍ ഇളയരാജക്ക് വീണ്ടും തിരിച്ചടി. തമിഴിലെ ഹിറ്റ് ഗാനമായ ‘എന്‍ ഇനിയ പൊന്‍നിലാവേ’യുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. വരികളിലോ സൗണ്ട് റെക്കോര്‍ഡിങ്ങിലോ ഇളയരാജക്ക് പകര്‍പ്പവകാശമില്ലെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍, ജസ്റ്റിസ് ഓംപ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധനാ ഹർജി തള്ളിയത്. 1980ല്‍ ഇറങ്ങിയ ‘മൂടു പാനി’ എന്ന ചിത്രത്തിലേതാണ് ‘എന്‍ ഇനിയ പൊന്‍നിലാവേ’ എന്ന […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റെ 2026, ജൂലൈ 3 ന് ആണ് ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ചു കൊണ്ടുള്ള, ചിത്രത്തിന്റെ ഗംഭീരമായ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് […]
Read more

റിവ്യൂ ബോംബിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിലിം ചേംബർ

കൊച്ചി: റിവ്യൂ ബോംബിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിലിം ചേംബർ. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ലെന്നും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി. തോമസ്. നടൻ മാധവ് സുരേഷിനെ അധിക്ഷേപിച്ച യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ സൈബർ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ റിവ്യൂകൾ ഉപയോഗിച്ച് മോണിടൈസ് ചെയ്യരുതെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. അമ്മയിലെ വിവാദം നിർഭാഗ്യകരമാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും അനിൽ വി. തോമസ് പറഞ്ഞു. അശ്വന്ത് കോക്ക് അടക്കമുള്ളവർക്കെതിരെയാണ് പണം വാങ്ങിയുള്ള […]
Read more

അശ്വന്ത് കോക്കിനെതിരെ പരാതി നൽകും’: ഫിലിം ചേംബർ

കൊച്ചി: റിവ്യൂ ബോംബിങിലൂടെ സിനിമയിൽ ഉള്ളവരെ മോശമായി ചിത്രീകരിക്കുന്നെന്ന് ഫിലിം ചേംബർ. സിനിമയെ തകർക്കുന്ന റിവ്യൂകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിയമനടപിടി സ്വീകരിക്കുമെനന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി തോമസ് പറഞ്ഞു. സിനിമകളുടെ റിവ്യൂകൾ ഉപയോഗിച്ച് മോണിടൈസ് ചെയ്യരുതെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല. രണ്ട് വർഷം മുൻപ് ഹൈക്കോടതി ഈ വിഷയം പരിഗണിച്ചെങ്കിലും കൃത്യമായ വിധി ഉണ്ടായിട്ടില്ലെന്ന് അനിൽ വി […]
Read more

Recent News