കൊച്ചി: റിവ്യൂ ബോംബിങിലൂടെ സിനിമയിൽ ഉള്ളവരെ മോശമായി ചിത്രീകരിക്കുന്നെന്ന് ഫിലിം ചേംബർ. സിനിമയെ തകർക്കുന്ന റിവ്യൂകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.
യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിയമനടപിടി സ്വീകരിക്കുമെനന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി തോമസ് പറഞ്ഞു.
സിനിമകളുടെ റിവ്യൂകൾ ഉപയോഗിച്ച് മോണിടൈസ് ചെയ്യരുതെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല. രണ്ട് വർഷം മുൻപ് ഹൈക്കോടതി ഈ വിഷയം പരിഗണിച്ചെങ്കിലും കൃത്യമായ വിധി ഉണ്ടായിട്ടില്ലെന്ന് അനിൽ വി തോമസ് പറഞ്ഞു.
സിനിമ റിലീസ് ചെയ്ത ഉടൻ തന്നെ നെഗറ്റീവ് റിവ്യൂസും സ്‌പോയിലറുകളും മനഃപൂർവ്വം പോസ്റ്റ് ചെയ്യുന്നതിനായി നടത്തുന്ന ഏകോപിത പ്രചാരണങ്ങളെയാണ് മലയാള സിനിമയിലെ റിവ്യൂ ബോംബിംഗ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്.