Category: cinema

​മോഹൻലാൽ-ചിദംബരം ചിത്രം ഒരുങ്ങുന്നു, ക്യാമറ ഷൈജു ഖാലിദ്; റിപ്പോർട്ട്

നിരവധി വമ്പൻ സിനിമകൾ ആണ് മോഹൻലാലിന്റേതായി ഇനി വരാനുള്ളത്. തരുൺ മൂർത്തി, പ്രിയദർശൻ, ദിലീഷ് പോത്തൻ തുടങ്ങിയവർ ഈ ലിസ്റ്റിൽ ഉണ്ട്. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് പുതിയ ഒരാൾ കൂടി എത്തുകയാണ്. ചിദംബരത്തിന് ഒപ്പമാണ് മോഹൻലാലിന്റെ പുതിയ സിനിമ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്‌സ്, ബാലൻ എന്നീ സിനിമകൾക്ക് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാകും ഇത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും. ഷൈജു ഖാലിദ് ആണ് സിനിമയ്ക്കായി കാമറ ചലിപ്പിക്കുക. ഒക്ടോബറിൽ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്. […]
Read more

‘അതിരടി’യില്‍ സഞ്ജു ചെയ്യേണ്ടിയിരുന്ന റോള്‍ ഏത്?

കൊച്ചി : മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകത്തോടെ കാണാറുള്ള സൗഹൃദമാണ് ക്രിക്കറ്റര്‍ സഞ്ജു സാംസണും സംവിധായകനും നടനുമായ ബേസില്‍ ജോസഫും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള അഭിമുഖമൊക്കെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബേസില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച അതിരടി എന്ന ചിത്രത്തിന്‍റെ ചെന്നൈയില്‍ നടന്ന തമിഴ് ട്രെയ്ലര്‍ ലോഞ്ച് ആയിരുന്നു വേദി. സഞ്ജു സാംസണ്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. അവതാരകയുടെ രസകരമായ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായ […]
Read more

‘ദൃശ്യം 3’ ന്‍റെ മൂഡ് സെറ്റ് ചെയ്ത് ആദ്യ ഗാനം എത്തി

കൊച്ചി : മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ദൃശ്യം 3. അതിന്‍റെ കാരണം എല്ലാവര്‍ക്കും പറയാതെതന്നെ അറിയാം. മലയാളത്തിനൊപ്പം മെയ് 21 ന് തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. ഈ ഭാഷകളിലെല്ലാം മുന്‍ പതിപ്പുകള്‍ റീമേക്ക് ആയാണ് എത്തിയിരുന്നത്. നേരത്തെ പുറത്തെത്തിയ ടീസറിനും ട്രെയ്‍ലറിനുമൊക്കെ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇനി വരുമോ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് […]
Read more

അക്കാര്യം തുറന്നുപറയാൻ പേടിയായിരുന്നു; തൃഷയ്ക്ക് ശബ്ദം നൽകിയത് താനെന്ന് ചിന്മയി

സൂര്യ നായകനായി എത്തുന്ന ചിത്രം കറുപ്പ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തൃഷയാണ് ചിത്രത്തിലെ നായിക. ആർ.ജെ. ബാലാജിയാണണ് ചിത്രം സംവിധാനം ചെയ്തത്. തൃഷയ്ക്കുവേണ്ടി ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ഗായിക ചിന്മയിയാണ്. എന്നാൽ, അക്കാര്യം തുറന്നുപറയാൻ തനിക്ക് പേടിയായിരുന്നുവെന്ന് പറയുകയാണ് ചിന്മയി. ‘കറുപ്പിന് ഡബ്ബ് ചെയ്തത് ഞാനാണ് എന്ന് പറയാൻ എനിക്ക് ശരിക്കും പേടിയായിരുന്നു. ആർ.ജെ ബാലാജിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും എനിക്ക് വളരെക്കാലമായി അറിയാം. തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ വളരേയധികം കഠിനാധ്വാനം ചെയ്ത ഒരാളുടെ കഥയാണ് ആർ.ജെ.ബിയുടേത്. അദ്ദേഹത്തേയും […]
Read more

പൊലീസ് സ്റ്റോറിയുമായി ഷഹദ്; ‘പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ’ ചിത്രീകരണം പൂര്‍ത്തിയായി

പാർവ്വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാരിന്റെ ചിത്രീകരണം പൂർത്തിയായി. കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്. തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുന്നതാണ് ചിത്രം ഭർത്താവിന്റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ […]
Read more

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത് എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സി. പ്രേം കുമാറിന്റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി […]
Read more

കറുപ്പ് നേടിയ കളക്ഷൻ ഞെട്ടിക്കുന്നത്

ചെന്നൈ : സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആയിരിക്കും. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്‍ സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് ആശ്വാസം നല്‍കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. […]
Read more

‘ജനനായകൻ’ റൈറ്റ്‌സ് സ്വന്തമാക്കാൻ ആമസോണും നെറ്റ്ഫ്ളിക്സും

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തതിൽ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് പ്രദർശനം വൈകിയത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. എന്നാൽ വിജയ് ചരിത്രവിജയം നേടി മുഖ്യമന്ത്രിയായതോടെ ജനനായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍മാതാവ് വെങ്കട് നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒടിടി […]
Read more

ഡിവോഴ്സ് കഴിയുന്നതുവരെ സിനിമകൾ റിലീസ് ആവില്ല; വികാരാധീനനായി രവി മോഹൻ

ചെന്നെെ: ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്ന് വെളിപ്പെടുത്തി നടൻ രവി മോഹൻ. തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു. ഇന്ന് നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. കെനീഷയുമായുള്ള ബന്ധം വലിയ രീതിയിൽ ചർച്ചയായി ഇരിക്കുമ്പോഴാണ് രവി മോഹന്റെ പ്രതികരണം. രവി മോഹനും താനും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്നുള്ള സൂചനകൾ […]
Read more

ഭാരവാഹികള്‍ക്കെതിരായ ആരോപണം; ബൈലോ തിരുത്താന്‍ ‘അമ്മ’

കൊച്ചി: താര സംഘടനയായ അമ്മയുടെ നിലവിലെ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന ആ​രോപണങ്ങള്‍ക്ക് പിന്നാലെ ബൈലോ തിരുത്താന്‍ സംഘടന. പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലുള്ള തിരുത്തലാണ് ലക്ഷ്യമാക്കുന്നത്. ഇതിന്‍റെ കരട് രേഖ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. എക്‌സിക്യൂട്ടിവ് കമ്മിറ്റി മുന്നോട്ടു വെക്കുന്ന കരട് രേഖ അടുത്ത ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. പുതിയ ഭരണസമിതി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി ജൂണ്‍ 21 നാണ് നടക്കുന്നത്. നിലവിലെ ഭാരവാഹികള്‍ക്കെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം […]
Read more

Recent News