Category: death

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്. അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. 24 […]
Read more

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

ഡൽഹി : സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർധ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 38 വയസായിരുന്നു. രാവിലെ ആറേ കാലോടെയാണ് പ്രതീക് യാദവിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ബിജെപി നേതാവും യുപി വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണുമായ അപർണ യാദവാണ് ഭാര്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രതീകിൻ്റെ മരണം […]
Read more

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം; ആറ് പേർ മരിച്ചു

ചെന്നൈ: തിരുപ്പൂർ വെള്ളകോവിലിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം. ആറ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിൽ കാങ്കയത്തിന് സമീപമാണ് അപകടം നടന്നത്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ലോറി ഡ്രൈവറും പോലീസ് ഉദ്യോഗസ്ഥരും . അതിനിടെ അമിത വേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് വാഹനം ലോറിയിൽ ഇടിച്ചുകയറിയത്. അപകടത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും ലോറി ഡ്രൈവറും കാർ […]
Read more

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സൺ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കും. പശ്ചിമ ബംഗാൾ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത സിബിഐ, അന്വേഷണത്തിനായി ഏഴംഗ സംഘത്തിന് രൂപം നൽകി. ഡിഐജി പങ്കജ് സിങ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പശ്ചിമ ബംഗാൾ പൊലീസിൻ്റെ ശുപാർശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകമായിരുന്നു 41കാരനായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. മെയ് ആറിന് നോർത്ത് 24 പർഗാനാസ് […]
Read more

ചെട്ടികുളങ്ങരയിൽ വാഹനാപകടം, വയോധികനും യുവാവിനും ദാരുണാന്ത്യം

ചെട്ടികുളങ്ങര: ചെട്ടികുളങ്ങരയിൽ വാഹനാപകടത്തിൽ കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം.ഫെഡറൽ ബാങ്ക് ജീവനക്കാരനായ പത്തിയൂർ മങ്ങാട്ടുശേരിൽ കെ എസ് അനന്തൻ (26 ) , ചെട്ടികുളങ്ങര ചെറുകരതെക്കതിൽ ചെല്ലപ്പൻ നായർ (82) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.50 ഓടെ ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്ക് കിഴക്ക് ഭാഗത്തായിരുന്നു അപകടം. വീടിനു സമീപത്തുള്ള കടയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുകയായിരുന്നു ചെല്ലപ്പൻ നായർ. ഇതിനിടെ മാവേലിക്കരയിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന അനന്തൻ സഞ്ചരിച്ച ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയിൽ […]
Read more

കളമശ്ശേരിയിൽ പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കളമശ്ശേരി കൈപ്പടമുകളിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു ആണ് മരിച്ചത്. 73 വയസ്സാണ്. തൊട്ടടുത്ത പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആണ് അബുവിനെ ആക്രമിച്ചത്. പോത്ത് അബുവിന്റെ വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിച്ചത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. നിലവിളി കേട്ട് പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോത്ത് ആക്രമണം തുടർന്നു. ഒരു തരത്തിൽ പോത്തിനെ തട‌ഞ്ഞ് പരിക്കേറ്റ് അബുവിനെ […]
Read more

കോതമംഗലത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോൺ (തിരുവല്ല) , ഹരീഷ് ( തിരുവനന്തപുരം), അതുൽ ( കോട്ടയം) എന്നിവരാണ് മരിച്ചത്. വനത്തോടു ചേര്‍ന്നുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്. ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവധി ദിനമായതിനാല്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനെത്തിയത്. ഇടമലയാര്‍ ഡാമിന് […]
Read more

എറണാകുളത്ത് ഡ്രൈവർ കിണറ്റിൽ വീണ് മരിച്ച നിലയിൽ

കൊച്ചി : ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. എറണാകുളം കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. പ്രവീൺ മില്ലിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ തടിയിട്ട പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.
Read more

ശ്രീകണ്ഠാപുരം വളക്കൈയിൽ ഒൻപതാം ക്ളാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ : ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു. വളക്കൈയിലെ മുഹമ്മദാണ് മരിച്ചത്. കൊയ്യത്തെ മർക്കസ് വിദ്യാർത്ഥിയാണ്. കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അസ്സാം അൽ ഹയ്യയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അൽ ഹയ്യ. ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം സ്ഥിരീകരിച്ചു. ഗസയിലെ വെടിനിർത്തൽ നീക്കങ്ങൾക്കായി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ഈ […]
Read more

Recent News